ഈ വായ്പ ഉപയോഗിച്ച് കച്ചവടം മോടി പിടിപ്പിച്ചാലോ?

ഇതോടൊപ്പം തന്നെ കച്ചവടസ്ഥാപനങ്ങളുടെ നവീകരണത്തിനും പുതിയ സാമഗ്രികള്‍ വാങ്ങുന്നതിനുമെല്ലാം വായ്പ ലഭിക്കുന്നു.

Update: 2022-01-17 23:20 GMT
trueasdfstory

നിങ്ങളുടെ കച്ചവടം മോടി കൂട്ടാന്‍ ആഗ്രഹിക്കുന്നുവോ? സ്വന്തമായി ഒരു സംരംഭം എന്ന് ലക്ഷ്യത്തോടെ മുന്നോട്ടു വരുന്നവരെയും, സാമ്പത്തിക...

നിങ്ങളുടെ കച്ചവടം മോടി കൂട്ടാന്‍ ആഗ്രഹിക്കുന്നുവോ? സ്വന്തമായി ഒരു സംരംഭം എന്ന് ലക്ഷ്യത്തോടെ മുന്നോട്ടു വരുന്നവരെയും, സാമ്പത്തിക ബുദ്ധിമുട്ടു മൂലം പ്രയാസത്തിലായ വ്യാപാരി വ്യവസായികളെയും സഹായിക്കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ പുതിയ വായ്പാ പദ്ധതിയാണ് വ്യാപാര്‍ ലോണ്‍ സ്‌കീം. ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്ഥലം, കെട്ടിടങ്ങള്‍ എന്നിവ വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനുമാണ് പ്രധാനമായും ഈ വായ്പ അനുവദിക്കുന്നത്. സംരംഭകര്‍ക്ക് വായ്പതുകയായി അഞ്ച് ലക്ഷം രൂപ മുതല്‍ അഞ്ച് കോടി രൂപ വരെയാണ് നല്‍കുക. ഇതോടൊപ്പം തന്നെ കച്ചവടസ്ഥാപനങ്ങളുടെ നവീകരണത്തിനും പുതിയ സാമഗ്രികള്‍ വാങ്ങുന്നതിനുമെല്ലാം വായ്പ ലഭിക്കുന്നു.

യോഗ്യതകള്‍

വായ്പാ തുകയ്ക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഇടപഴകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ആയിരിക്കണം. മാത്രമല്ല സ്ഥാപനത്തിന് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണ്. കൂടാതെ സഹകരണ സ്ഥാപനങ്ങള്‍ക്കും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍ക്കും (LLP) സഹകരണ സംഘങ്ങള്‍ക്കും വായ്പ ലഭിക്കുന്നതാണ്. സ്ഥാപനം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമാവണം. കൃഷിയിടങ്ങള്‍ക്കും തരിശു ഭൂമിയ്ക്കും ഇത്തരം വായ്പകള്‍ ലഭിക്കുന്നതല്ല.

വായ്പാതുക

വ്യാപാര്‍ ലോണ്‍ സ്്കീം മുഖേന അഞ്ച് ലക്ഷം രൂപ മുതല്‍ അഞ്ച് കോടി രൂപ വരെ വായ്പയായി ലഭിക്കുന്നു. എന്നാല്‍ ബാങ്ക് നയമനുസരിച്ച് പലിശനിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. ശരാശരി 7.5 ശതമാനമാണ് ബാങ്ക് നല്‍കുന്ന പലിശനിരക്ക്. വായ്പാ തുക തിരിച്ചടയ്ക്കാനുള്ള കാലാവധി പത്ത് വര്‍ഷമാണ്.
കൂടാതെ 12 മാസത്തെ മൊറട്ടോറിയം കാലയളവും നല്‍കുന്നുണ്ട്.

 

Tags:    

Similar News