അസംഘടിത മേഖലയിലാണോ ജോലി? 'ഇ- ശ്രം കാര്‍ഡി'ന് രജിസ്റ്റര്‍ ചെയ്യാം
യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ഫോണിലും എസ് എം എസ് ആയി ലഭിക്കും.സംശയങ്ങള്‍ക്ക് 14434 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.
രാജ്യത്തെ അസംഘടിത തൊഴിലാളികള്‍ക്ക് ആധാറിനു സമാനമായി ഇനി യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും 'ഇ-ശ്രം' കാര്‍ഡും. അസംഘടിത തൊഴിലാളികളുടെ...
രാജ്യത്തെ അസംഘടിത തൊഴിലാളികള്‍ക്ക് ആധാറിനു സമാനമായി ഇനി യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും 'ഇ-ശ്രം' കാര്‍ഡും. അസംഘടിത തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന 'ഇ-ശ്രം' പോര്‍ട്ടലില്‍ കാര്‍ഡിനും നമ്പറിനുമായി അപേക്ഷിക്കാം. പോര്‍ട്ടലില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ സഹായങ്ങള്‍ ലഭിക്കുക. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് പദ്ധതിയായ സുരക്ഷാ ബീമാ യോജനയുടെയും ഭാഗമാകും.
പദ്ധതിയുടെ നേട്ടങ്ങള്‍
അസംഘടിത തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയുടെ ആദ്യവര്‍ഷത്തെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. ഭാവിയിലെ എല്ലാ ആനുകൂല്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി ഇ-ശ്രം കര്‍ഡ് ഉപയോഗിക്കാം. സമാനമായ മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളുമായും ഇത് ബന്ധിപ്പിക്കും, രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാണ്. ഇ-ശ്രം പോര്‍ട്ടല്‍ വഴി സ്വന്തമായോ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ അപേക്ഷിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 16 നും 59 നും ഇടയില്‍ പ്രായപരിധിയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഇ പി എഫ് ഒ, ഇ എസ് ഐ സി എന്നീ പദ്ധതികളില്‍ അംഗമായിരിക്കരുത്. മാത്രമല്ല ആദായ നികുതി അടക്കുന്നവരാകരുത്.
അസംഘടിത തൊഴിലാളികള്‍ ആരോക്കെ
ചെറുകിട-നാമമാത്ര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, തടി പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോഡ്രൈവര്‍മാര്‍, തൊഴിലുറപ്പുപദ്ധതി അംഗങ്ങള്‍, വഴിയോരക്കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍,
നെയ്ത്തുകാര്‍, ആശാരിമാര്‍, തെരുവ് കച്ചവടക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലെ വിവിധ വിഭാഗത്തിലുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാവാം.
ആവശ്യമായ രേഖകള്‍
ഇ-ശ്രം കാര്‍ഡിനായി അപേക്ഷിക്കുന്നതിന് ആധാര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയാണ് ആവശ്യമായ രേഖകള്‍.
അപേക്ഷിക്കാം
ഇ-ശ്രം കാര്‍ഡിനായി https://register.eshram.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. സെല്‍ഫ് രജിസ്ട്രേഷന്‍ എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുക. ഇ പി എഫ്് ഒ, ഇഎസ്ഐസി എന്നിവയില്‍ അംഗം അല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 'നോ' എന്ന് ടിക്ക് മാര്‍ക്ക് നല്‍കി
സെന്റ് ഒടിപി ക്ലിക്ക് ചെയ്തു ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ നല്‍കുക.
ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ വീണ്ടും ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കി മുന്നോട്ടുപോവുക, ഇതോടെ ആധാറിലെ ചിത്രവും വിവരങ്ങളും ദൃശ്യമാകും. അത് കണ്‍ഫോം ചെയ്തശേഷം ഇ-മെയില്‍, പിതാവിന്റെ പേര,് രക്തഗ്രൂപ്പ്, നോമിനി തുടങ്ങിയ നല്‍കുക. സ്ഥിരമായ വിലാസവും നിലവില്‍ താമസിക്കുന്ന വിലാസവും നല്‍കുക. എത്ര വര്‍ഷമായി ഈ സ്ഥലത്ത് ഉണ്ടെന്നും വ്യക്തമാക്കണം. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളി ആണെങ്കില്‍ അതും കൃത്യമായി അറിയിക്കണം. വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ വരുമാനവും രേഖപ്പെടുത്താം, ശേഷം ജോലി വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം.
ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം, ഇല്ലെങ്കില്‍ മറ്റൊരു അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കാം. നല്‍കിയ വിവരങ്ങള്‍ കണ്‍ഫോം ചെയ്യുമ്പോള്‍ ഒടിപി ലഭിക്കന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുള്ള കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ഫോണിലും എസ് എം എസ് ആയി ലഭിക്കും.സംശയങ്ങള്‍ക്ക് 14434 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.