വനിതകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനുമായി ഉജ്ജ്വല്‍ യോജന
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ദരിദ്രരായ ജനങ്ങള്‍ക്ക് സൗജന്യ എല്‍ പി ജി കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന. വിറകടുപ്പുകളില്‍ തീയും കരിയും നിറഞ്ഞ ജീവതത്തില്‍ നിന്ന് കുടുംബിനികളെ പുറത്തു കൊണ്ടു വരികയാണ് പദ്ധതിയുടെ ഉദ്യേശ്യം. ശുദ്ധമായ ഇന്ധനം മെച്ചപ്പെട്ട ജീവിതം എന്നതാണ് പദ്ധതിയുടെ മന്ത്രം. രാജ്യത്ത് പാവപ്പെട്ടവരില്‍ അര്‍ഹരായ ബി പി എല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ ഒന്നിന് 1,600 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഇവിടെ കുടുംബത്തിലെ മുതിര്‍ന്ന […]
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ദരിദ്രരായ ജനങ്ങള്‍ക്ക് സൗജന്യ എല്‍ പി ജി കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന....
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ദരിദ്രരായ ജനങ്ങള്‍ക്ക് സൗജന്യ എല്‍ പി ജി കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന. വിറകടുപ്പുകളില്‍ തീയും കരിയും നിറഞ്ഞ ജീവതത്തില്‍ നിന്ന് കുടുംബിനികളെ പുറത്തു കൊണ്ടു വരികയാണ് പദ്ധതിയുടെ ഉദ്യേശ്യം. ശുദ്ധമായ ഇന്ധനം മെച്ചപ്പെട്ട ജീവിതം എന്നതാണ് പദ്ധതിയുടെ മന്ത്രം. രാജ്യത്ത് പാവപ്പെട്ടവരില്‍ അര്‍ഹരായ ബി പി എല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ ഒന്നിന് 1,600 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഇവിടെ കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരിലായിരിക്കും കണക്ഷന്‍. ഗ്യാസ് അടുപ്പ് വാങ്ങുന്നതിനും പിന്നീട് ആദ്യ സിലിണ്ടര്‍ നിറയ്ക്കുന്നതിനുമുള്ള പണം സൗജന്യമായി നല്‍കും. രാജ്യത്തുടനീളം നിയമിച്ചിട്ടുള്ള ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ വഴി എണ്ണ വിതരണ കമ്പനികളാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
അപേക്ഷ
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അര്‍ഹരായ വനിതകള്‍ക്ക് അപേക്ഷ നല്‍കി പദ്ധതിയുടെ ഭാഗമാകാം. പേര്, വിലാസം, ജന്‍ധന്‍ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ മുതലായ അടിസ്ഥാന വിവരങ്ങളാണ് വേണ്ടത്. അപേക്ഷാഫോമുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം തൊട്ടടുത്ത പാചകവാതക വിതരണ കേന്ദ്രത്തില്‍ സമര്‍പ്പിക്കാം.
രേഖകള്‍
ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷന്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ ബി പി എല്‍ സര്‍ട്ടിഫിക്കറ്റ്, ബി പി എല്‍ റേഷന്‍കാര്‍ഡ് എന്നിവ നല്‍കാം. തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ ഐ ഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പ് നല്‍കാം. അടുത്തകാലത്തെടുത്ത പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും വേണം.