മത്സ്യ കൃഷിക്കൊരുങ്ങുകയാണോ?, അറിയാം സബ്സിഡികള്‍

മത്സ്യ- മാംസാദികൾ ധാരാളം കഴിക്കുന്നവരാണ് നമ്മൾ. വില കൂടുതലും രാസവസ്തുക്കളുടെ സാനിധ്യവും മത്സ്യ ഉപയോഗത്തില്‍ നിന്ന് ആളുകളെ ചെറിയ തോതില്‍ എങ്കിലും മാറ്റി നിര്‍ത്തുന്നുണ്ട്. ഇവിടെയാണ് വീടുകളില്‍ നടത്തുന്ന മത്സ്യകൃഷികള്‍ക്ക് പ്രധാന്യമേറുന്നത്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തികച്ചും ആരോഗ്യപരമായ അന്തരീക്ഷത്തിലാണ് ആവയെ ഉത്പാദിപ്പിക്കുന്നത്. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലൊന്നാണ് വിവിധ രീതിയിലുള്ള മത്സ്യകൃഷികള്‍ക്ക് നല്‍കിവരുന്ന സബ്സിഡി പദ്ധതികള്‍. ചില മത്സ്യ കൃഷി സബ്സിഡി പദ്ധതികള്‍ പരിചയപ്പെടാം. സബ്സിഡികള്‍ ചെമ്മീന്‍, […]

Update: 2022-01-16 02:15 GMT

മത്സ്യ- മാംസാദികൾ ധാരാളം കഴിക്കുന്നവരാണ് നമ്മൾ. വില കൂടുതലും രാസവസ്തുക്കളുടെ സാനിധ്യവും മത്സ്യ ഉപയോഗത്തില്‍ നിന്ന് ആളുകളെ ചെറിയ തോതില്‍ എങ്കിലും മാറ്റി നിര്‍ത്തുന്നുണ്ട്. ഇവിടെയാണ് വീടുകളില്‍ നടത്തുന്ന മത്സ്യകൃഷികള്‍ക്ക് പ്രധാന്യമേറുന്നത്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തികച്ചും ആരോഗ്യപരമായ അന്തരീക്ഷത്തിലാണ് ആവയെ ഉത്പാദിപ്പിക്കുന്നത്. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലൊന്നാണ് വിവിധ രീതിയിലുള്ള മത്സ്യകൃഷികള്‍ക്ക് നല്‍കിവരുന്ന സബ്സിഡി പദ്ധതികള്‍. ചില മത്സ്യ കൃഷി സബ്സിഡി പദ്ധതികള്‍ പരിചയപ്പെടാം.

സബ്സിഡികള്‍

ചെമ്മീന്‍, ശുദ്ധജല മത്സ്യം, കാര്‍പ്പ്, വരാ , കരിമീന്‍ , തുടങ്ങി വിവിധ മത്സ്യങ്ങള്‍ വളര്‍ത്തുന്നതിന് വിവിധ സബ്സിഡികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യ കൃഷിയില്‍ കൂട് കൃഷി എല്ലാവര്‍ക്കും പരിചിതമാണ്. ശുദ്ധജല മത്സ്യത്തിന്റെ കൂട് കൃഷി നടത്തുന്നവര്‍ക്ക് മൊത്തം ചെലവിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. കുറഞ്ഞത് 60 m2 വീതം ഉള്ള മത്സ്യകൃഷിക്കാണ് ഇത് ലഭിക്കുക. ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷിക്ക് മൊത്ത ചെലവിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. കുറഞ്ഞത് 100 സെന്റ്് വീതം ഉള്ള ശാസ്ത്രീയ ചെമ്മീന്‍ കൃഷിക്ക് മൊത്തം ചെലവിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും.

പടുതാ കുളം

കുറഞ്ഞത് 15 സെന്റ് വീതം ഉള്ള കരിമീന്‍ വിത്തുത്പാദന മത്സ്യകൃഷിക്ക് മൊത്തം ചെലവിന്റെ 40% സബ്സിഡിയായി ലഭിക്കും. നാടന്‍ ശുദ്ധജല മത്സ്യകൃഷിയുടെ കാര്യമെടുക്കുകയാണെങ്കില്‍ കുറഞ്ഞത് 25 സെന്റ് വീതം ഉള്ള മത്സ്യകൃഷിക്ക് മൊത്തം ചെലവിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. കുളങ്ങളില്‍ കരിമീന്‍ വളര്‍ത്തുന്നതിന് കുറഞ്ഞത് 50 സെന്റ് വീതം ഉള്ള കൃഷിക്ക് മൊത്തം ചെലവിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. പടുതാ കുളങ്ങളിലെ മത്സ്യകൃഷി ഇന്ന് കേരളത്തില്‍ വ്യാപകമാണ്. അവയ്ക്കും കുറഞ്ഞത് 2 സെന്റ്് വീതം ഉള്ള കൃഷിക്ക് മൊത്തം ചെലവിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും.

കടലില്‍മീനുകളുടെ ലഭ്യത കുറഞ്ഞതോടെ മംഗലാപുരത്തു നിന്നോ വിശാഖപട്ടണത്തു നിന്നോ എത്തേണ്ട അവസ്ഥയാണ്. വില കൂടുതലും . രാസവസ്തു സാനിധ്യവും വലിയ ഭീഷണിയായി തുടരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് നാടന്‍ മത്സ്യകൃഷികള്‍. അത്തരം സംരംഭകര്‍ക്ക് ഈ പദ്ധതികള്‍ കൈത്താങ്ങാകും.

Tags:    

Similar News