കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍

ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ റിന്യൂവല്‍ മിഷന്‍ പ്രകാരമാണ് പദ്ധതിയ്ക്കാവശ്യമായ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയത്. പ്രത്യേക അക്കൗണ്ടും ലോഗോയും ഉണ്ട്.

Update: 2022-01-16 00:41 GMT
trueasdfstory

കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെയുആര്‍ടിസി) കേരളത്തില്‍ 500 ലധികം ലോ ഫ്‌ളോര്‍ ബസ് (എസി, നോണ്‍ എസി) സര്‍വീസ്...

കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെയുആര്‍ടിസി) കേരളത്തില്‍ 500 ലധികം ലോ ഫ്‌ളോര്‍ ബസ് (എസി, നോണ്‍ എസി) സര്‍വീസ് നടത്തുന്ന സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ബസ് കമ്പനിയാണ്. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പൂര്‍ണമായി സര്‍വീസുകള്‍ നടത്തുന്നു.

ബാക്കിയുള്ള 12 ജില്ലകളെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ചിരിക്കുന്നു. ക്ലസ്റ്റര്‍ ഒന്നില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളും ക്ലസ്റ്റര്‍ രണ്ടില്‍ കോട്ടയം, തൊടുപുഴ, പത്തനംതിട്ട ജില്ലകളും ക്ലസ്റ്റര്‍ മൂന്നില്‍ കണ്ണൂരും കാസര്‍ഗോഡും ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്ലസ്റ്റര്‍ നാലില്‍ തൃശൂരും പാലക്കാടും അഞ്ചാമത്തെ ക്ലസ്റ്ററില്‍ കൊല്ലവും ആലപ്പുഴയും എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

2015 ല്‍ കൊച്ചിയിലെ തേവര ആസ്ഥാനമായി കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ റിന്യൂവല്‍ മിഷന്‍ പ്രകാരമാണ് പദ്ധതിയ്ക്കാവശ്യമായ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയത്. പ്രത്യേക അക്കൗണ്ടും ലോഗോയും ഉണ്ട്.

 

Tags:    

Similar News