ക്രൂഡ് ഓയില്‍ ബെഞ്ച്മാര്‍ക്ക് ഇതാണ്
നോര്‍ത്ത് സീ ബ്രെന്റ് ക്രൂഡ് (ബ്രെന്റ്) സള്‍ഫറിന്റെ അംശം കുറവായതിനാല്‍ നേരിയ സ്വീറ്റ് ഓയില്‍ എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഈ എണ്ണ വടക്കന്‍ കടലിലെ കരുതല്‍ ശേഖരത്തില്‍ നിന്നാണ് വരുന്നത്.
വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരു സൂചനാ വിലയായി പ്രവര്‍ത്തിക്കുന്ന ക്രൂഡ് ഓയിലാണ് ബെഞ്ച്മാര്‍ക്ക് ക്രൂഡ് അല്ലെങ്കില്‍...
വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരു സൂചനാ വിലയായി പ്രവര്‍ത്തിക്കുന്ന ക്രൂഡ് ഓയിലാണ് ബെഞ്ച്മാര്‍ക്ക് ക്രൂഡ് അല്ലെങ്കില്‍ മാര്‍ക്കര്‍ ക്രൂഡ്. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ), ബ്രെന്റ് ബ്ലെന്‍ഡ്, ദുബായ് ക്രൂഡ് എന്നിങ്ങനെ പ്രധാനമായും മൂന്ന് ബെഞ്ച്മാര്‍ക്കുകളാണ് ഉള്ളത്.
ഒപെക് ഉപയോഗിക്കുന്ന ഒപെക് റഫറന്‍സ് ബാസ്‌ക്കറ്റ്, സിംഗപ്പൂരില്‍ വ്യാപാരം ചെയ്യുന്ന ടാപ്പിസ് ക്രൂഡ്, നൈജീരിയയില്‍ ഉപയോഗിക്കുന്ന ബോണി ലൈറ്റ്, റഷ്യയില്‍ ഉപയോഗിക്കുന്ന യുറല്‍സ് ഓയില്‍, മെക്‌സിക്കോയുടെ ഇസ്ത്മസ് എന്നിവയെല്ലാം വിവിധ ഗ്രേഡുകളിലുള്ള ക്രൂഡോയില്‍ വകഭേദങ്ങളാണ്.
എനര്‍ജി ഇന്റലിജന്‍സ് ഗ്രൂപ്പ് അതിന്റെ 2011 പതിപ്പില്‍ 195 പ്രധാന ക്രൂഡോയില്‍ വകഭേദങ്ങള്‍ അടങ്ങിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണയുടെ വിവിധ ഇനങ്ങളും ഗ്രേഡുകളും ഉള്ളതിനാലാണ് ബെഞ്ച്മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത്. ബെഞ്ച്മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത് വില്‍പ്പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും എണ്ണയുടെ തരംതിരിവുകകള്‍ മനസിലാക്കാന്‍ പ്രയോജനപ്രദമാണ്.
പെട്രോളിയം സാന്ദ്രത, സള്‍ഫറിന്റെ അളവ്, ഗതാഗത ചെലവ് എന്നിവയെ ആശ്രയിച്ചാണ് ഡബ്ല്യു ടി ഐ, ബ്രെന്റ്, മറ്റ് മിശ്രിതങ്ങള്‍ എന്നിവയ്ക്കിടയില്‍ പലപ്പോഴും വില വ്യത്യാസം സംഭവിക്കുന്നത്. ലോക എണ്ണ വിപണി വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണിവ.
വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) സള്‍ഫര്‍ തോത് അനുസരിച്ച് 0.42% അല്ലെങ്കില്‍ അതില്‍ കുറവുള്ള ക്രൂഡോയിലാണ്. ഈ എണ്ണ നിരവധി പെട്രോളിയം ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് അനുയോജ്യമാണ്. അമേരിക്കയിലുടനീളമുള്ള എണ്ണപ്പാടങ്ങളില്‍ നിന്നാണ് ഈ എണ്ണ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ശുദ്ധീകരണം നടക്കുന്നത് മധ്യപടിഞ്ഞാറന്‍, തെക്കന്‍ ഗള്‍ഫ് സംസ്ഥാനങ്ങളിലാണ്.
നോര്‍ത്ത് സീ ബ്രെന്റ് ക്രൂഡ് (ബ്രെന്റ്) സള്‍ഫറിന്റെ അംശം കുറവായതിനാല്‍ നേരിയ സ്വീറ്റ് ഓയില്‍ എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഈ എണ്ണ വടക്കന്‍ കടലിലെ കരുതല്‍ ശേഖരത്തില്‍ നിന്നാണ് വരുന്നത്. ഗ്യാസോലിന്‍, ഡീസല്‍, ഹീറ്റിംഗ് ഓയില്‍, മറ്റ് നിരവധി ശുദ്ധീകരണ ഉത്പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഈ ക്രൂഡോയില്‍ ഉപയോഗിക്കുന്നു. ദുബായ് ക്രൂഡോയില്‍ കൂടുതല്‍ അമ്ല രസമുള്ള ക്രൂഡ് ആയി തരം തിരിച്ചിരിക്കുന്നു. പെട്ടെന്നുള്ള ലഭ്യത മൂലം ദുബായ് ഓയില്‍ ഒരു പ്രധാന ബെഞ്ച്മാര്‍ക്കാണ്. ഏഷ്യയിലേക്കുള്ള കയറ്റുമതിക്ക് ദുബായ് ഓയിലിനാണ് കൂടുതല്‍ പ്രാമുഖ്യം.