ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് സെക്ഷന്‍ 80 ഡി നികുതി ഇളവുകള്‍ നല്‍കും
ആരോഗ്യം സുരക്ഷിതമാക്കുന്നതിനും അമിതമായ മെഡിക്കല്‍ ചെലവുകളില്‍ നിന്ന് പൂര്‍ണ്ണമായ പരിരക്ഷ ഉറപ്പാക്കുന്നതിനുമായി പലരും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നു. എന്നാല്‍ നികുതി ലാഭിക്കുന്നതിനുള്ള നിര്‍ണായക ഘടകമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് എത്രപേര്‍ക്കറിയാം? സെക്ഷന്‍ 80 ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലൂടെ 50,000 രൂപ വരെ നികുതി ലാഭിക്കാം. നികുതിദായകന് സ്വന്തം ആവശ്യങ്ങള്‍ക്കോ കുടുംബത്തിനോ വേണ്ടിയോ അടച്ച മെഡിക്കല്‍ ഇന്‍ഷുറന്‍സിന് ഈ സെക്ഷന്‍ വഴി ഇളവുകള്‍ ലഭിക്കും. 60 വയസ്സിന് താഴെയുള്ള രക്ഷകര്‍ത്താക്കള്‍ക്കു 25,000 […]
ആരോഗ്യം സുരക്ഷിതമാക്കുന്നതിനും അമിതമായ മെഡിക്കല്‍ ചെലവുകളില്‍ നിന്ന് പൂര്‍ണ്ണമായ പരിരക്ഷ ഉറപ്പാക്കുന്നതിനുമായി പലരും ആരോഗ്യ ഇന്‍ഷുറന്‍സ്...
ആരോഗ്യം സുരക്ഷിതമാക്കുന്നതിനും അമിതമായ മെഡിക്കല്‍ ചെലവുകളില്‍ നിന്ന് പൂര്‍ണ്ണമായ പരിരക്ഷ ഉറപ്പാക്കുന്നതിനുമായി പലരും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നു.
എന്നാല്‍ നികുതി ലാഭിക്കുന്നതിനുള്ള നിര്‍ണായക ഘടകമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് എത്രപേര്‍ക്കറിയാം? സെക്ഷന്‍ 80 ഡി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലൂടെ 50,000 രൂപ വരെ നികുതി ലാഭിക്കാം.
നികുതിദായകന് സ്വന്തം ആവശ്യങ്ങള്‍ക്കോ കുടുംബത്തിനോ വേണ്ടിയോ അടച്ച മെഡിക്കല്‍ ഇന്‍ഷുറന്‍സിന് ഈ സെക്ഷന്‍ വഴി ഇളവുകള്‍ ലഭിക്കും. 60 വയസ്സിന് താഴെയുള്ള രക്ഷകര്‍ത്താക്കള്‍ക്കു 25,000 രൂപയുടെ കിഴിവ് ഇത് പ്രകാരം ലഭ്യമാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ 50,000 രൂപ അധിക കിഴിവ് ലഭിക്കും. നികുതിദായകരും രക്ഷിതാക്കളും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നു.എന്നാല്‍ ഗുരുതരമായ അസുഖമുള്ളവര്‍, ശസ്ത്രക്രിയ നടത്തിയവര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍
എന്നിവര്‍ക്കായി ടേം ഇന്‍ഷുറന്‍സ് എന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നു. 80 ഡി കിഴിവുകള്‍ ലഭിക്കുന്നതിന് തെളിവോ ഡോക്യുമെന്റേഷനോ ആവശ്യമില്ല.