ഓര്‍ഗനൈസേഷന്‍ ഓഫ് അറബ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്
വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും ഓഎപിഇസി യോഗം ചേരുന്നു.
ഓര്‍ഗനൈസേഷന്‍ ഓഫ് അറബ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഓഎപിഇസി) കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്....
ഓര്‍ഗനൈസേഷന്‍ ഓഫ് അറബ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഓഎപിഇസി) കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. എണ്ണ ഉത്പാദിപ്പിക്കുന്ന അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഊര്‍ജ്ജ നയങ്ങള്‍ ഏകോപിപ്പിക്കുകയാണ് ഓഎപിഇസി യുടെ പ്രധാന ലക്ഷ്യം. എണ്ണ വ്യവസായത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങളുടെ സഹകരണം സംരക്ഷിക്കുകയും അതുപോലെ തന്നെ അവര്‍ക്കിടയില്‍ ശക്തമായ ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നത് ഈ സംഘടനയാണ്.
ക്രൂഡോയില്‍ വ്യവസായത്തില്‍ അംഗങ്ങളുടെ വ്യക്തിപരവും കൂട്ടായതുമായ പരിശ്രമങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമാനുസൃതമായ മാര്‍ഗങ്ങള്‍ ലഭ്യമാക്കുക, എണ്ണ സംഭരണത്തിനായുള്ള നീക്കങ്ങള്‍ ഏകീകരിക്കുക എന്നിവയെല്ലാം ഓഎപിഇസി ഉദ്ദേശ്യലക്ഷ്യങ്ങളാണ്.
എക്സിക്യൂട്ടീവ് ബ്യൂറോ, ജനറല്‍ സെക്രട്ടേറിയറ്റ്, ജുഡീഷ്യല്‍ ട്രിബ്യൂണല്‍ എന്നിവയും പരമോന്നത അധികാരം കൈവശമുള്ള മന്ത്രിമാരുടെ കൗണ്‍സിലും അടങ്ങുന്നതാണ് ഓഎപിഇസി. ഓരോ രാജ്യത്തിന്റെയും പെട്രോളിയം മന്ത്രിയാണ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് രൂപീകരിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും ഓഎപിഇസി യോഗം ചേരുന്നു. ബജറ്റ് അവലോകനം ചെയ്യുന്നതിനും ജീവനക്കാരുടെ വ്യവസ്ഥകള്‍
അംഗീകരിക്കുന്നതിനും ആശയം വികസിപ്പിക്കുന്നതിനുമാണ് യോഗം ചേരുന്നത്.