ഏഷ്യ പസഫിക് സാമ്പത്തിക കൂട്ടായ്മ
ഷ്യ-പസഫിക് സാമ്പത്തിക കൂട്ടായ്മ ഏഷ്യ-പസഫിക് മേഖലയിലുടനീളം സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന പസഫിക് മേഖലയിലെ 21 അംഗ സമ്പദ്വ്യവസ്ഥകള്‍ക്കായുള്ള ഒരു ഗവണ്‍മെന്റല്‍ ഫോറമാണ്.
ഏഷ്യ-പസഫിക് സാമ്പത്തിക കൂട്ടായ്മ ഏഷ്യ-പസഫിക് മേഖലയിലുടനീളം സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന പസഫിക് മേഖലയിലെ 21...
ഏഷ്യ-പസഫിക് സാമ്പത്തിക കൂട്ടായ്മ ഏഷ്യ-പസഫിക് മേഖലയിലുടനീളം സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന പസഫിക് മേഖലയിലെ 21 അംഗ സമ്പദ്വ്യവസ്ഥകള്‍ക്കായുള്ള ഒരു ഗവണ്‍മെന്റല്‍ ഫോറമാണ്. 1989 ലാണ് കൂട്ടായ്മ രൂപീകരിച്ചത്. വളരുന്നതും സമ്പന്നവുമായ ഒരു പ്രാദേശിക സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് എപിഇസി രൂപീകരിച്ചു.
അതിര്‍ത്തിയിലും അതിര്‍ത്തിക്കപ്പുറത്തും വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിന് ഏഷ്യ പസഫിക് സാമ്പത്തിക കൂട്ടായ്മ മുന്‍തൂക്കം നല്‍കുന്നു. ബിസിനസുകളെ സഹായിക്കുന്നതിന് അതിര്‍ത്തി കടന്നുള്ള വ്യാപാര ചെലവ് കുറച്ചു സാമ്പത്തിക സാങ്കേതിക സഹകരണം നടപ്പിലാക്കുക, വ്യാപാരത്തെയും നിക്ഷേപത്തെയും കുറിച്ചുള്ള മികച്ച പരിശീലന വിവരങ്ങള്‍ നല്‍കുക എന്നിവയെല്ലാം എപിഇസി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
പുതിയ വ്യാപാര നയ സമീപനങ്ങള്‍ വിപണിയിലെത്തിക്കുന്നതിലും പ്രാദേശിക സാമ്പത്തിക മേഖലയെ കൈകാര്യം ചെയ്യുന്നതിലും എപിഇസി വിജയിച്ചിട്ടുണ്ട്. ഏഷ്യ-പസഫിക്ക് മേഖലയുടെ സ്വതന്ത്ര വ്യാപാരത്തിനായി പ്രവര്‍ത്തിക്കുകയും തുറന്ന വിപണിക്കായി ശക്തമായ വാദങ്ങള്‍ നല്‍കുകയുമാണ് എപിഇസി ലക്ഷ്യങ്ങള്‍.