എന്താണ് സ്റ്റാര്‍ട്ടപ്പ്?
സ്റ്റാര്‍ട്ടപ്പ് എന്നപദത്തിന്റെ ഉപയോഗം ഇപ്പോള്‍ സര്‍വ്വസാധാരണമാണല്ലോ. ഐ ടി രംഗത്തുമാത്രമല്ല, കാര്‍ഷിക, സാമ്പത്തിക മേഖലകളിലെല്ലാം തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ സര്‍വ്വസാധാരണമാണ്.
സ്റ്റാര്‍ട്ടപ്പ് എന്നപദത്തിന്റെ ഉപയോഗം ഇപ്പോള്‍ സര്‍വ്വസാധാരണമാണല്ലോ. ഐ ടി രംഗത്തുമാത്രമല്ല, കാര്‍ഷിക, സാമ്പത്തിക മേഖലകളിലെല്ലാം...
സ്റ്റാര്‍ട്ടപ്പ് എന്നപദത്തിന്റെ ഉപയോഗം ഇപ്പോള്‍ സര്‍വ്വസാധാരണമാണല്ലോ. ഐ ടി രംഗത്തുമാത്രമല്ല, കാര്‍ഷിക, സാമ്പത്തിക മേഖലകളിലെല്ലാം തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ സര്‍വ്വസാധാരണമാണ്. ഇന്ന് വിജയപാതയിലുള്ള എല്ലാ വമ്പന്‍ ബിസിനസ് സംരംഭങ്ങളും ഒരിക്കല്‍ സ്റ്റാര്‍ട്ടപ്പുകളായിരുന്നു. എന്താണ് സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് നോക്കാം.
ഒരു പുതിയ ഉത്പ്പന്നമോ സേവനമോ വികസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പ്രാഥമിക രൂപമാണ് സ്റ്റാര്‍ട്ടപ്പുകള്‍. വിപണിയില്‍ ഡിമാന്റുളള അല്ലെങ്കില്‍ ഉണ്ടാവുമെന്നു കരുതുന്ന ഒരു ഉല്‍പ്പന്നമോ സേവനമോ വികസിപ്പിക്കാനായാണ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുക. ഇതിനായി ഒന്നോ അതിലധികമോ സംരംഭകര്‍ ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. ഇത് സംബന്ധിച്ച് വിശദമായ ആശയവികസനവും വിപണി സാധ്യത പഠനമെല്ലാം നടത്തുന്നതും ഈ ഘട്ടത്തിലാണ്.
സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനുള്ള ആദ്യപടി മികച്ച ആശയമാണ്. ആശയം എത്രത്തോളം പ്രായോഗികമാണെന്നും നിങ്ങളുടെ ആശയത്തിന് നിലവിലെ മാര്‍ക്കറ്റ് എങ്ങനെയാണെന്നും നിര്‍ണ്ണയിക്കുന്നതിനുള്ള ഘട്ടമാണ് രണ്ടാമത്തെത്. മാര്‍ക്കറ്റ് റിസര്‍ച്ച് എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. കമ്പനിയുടെ ഘടന, ലക്ഷ്യങ്ങള്‍, ദൗത്യം, മൂല്യങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ഒരു ബിസിനസ് പ്ലാന്‍ മൂന്നാം ഘട്ടത്തില്‍ തയ്യാറാക്കാം.
വിപണിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരു ഉത്പ്പന്നത്തിലോ സേവനത്തിലോ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനികള്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നു. ഈ കമ്പനികള്‍ക്ക് സാധാരണയായി പൂര്‍ണ്ണമായി വികസിപ്പിച്ച ബിസിനസ്സ് മോഡലോ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ മതിയായ മൂലധനമോ ഉണ്ടാവില്ല. കമ്പനികളില്‍ ഭൂരിഭാഗവും തുടക്കത്തില്‍ ഫണ്ട് ചെയ്യുന്നത് അവരുടെ സ്ഥാപകരായിരിക്കും.
സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ആരംഭിക്കാന്‍ സാധാരണയായി നല്ല ചെലവ് വഹിക്കേണ്ടതുണ്ട്. എന്നാല്‍ പരിമിതമായ വരുമാനം മാത്രമെ ആദ്യഘട്ടങ്ങളില്‍ ലഭിക്കുന്നുള്ളൂ. അതിനാല്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ പോലുള്ള വിവിധ സ്രോതസ്സുകളില്‍ നിന്ന് മൂലധനം തേടുന്നത് സഹായകരമാകും. ഫണ്ടിങ്ങിനു വേണ്ടി കുടുംബക്കാര്‍, സുഹൃത്തുക്കള്‍, നിക്ഷേപകര്‍, അല്ലെങ്കില്‍ വായ്പകള്‍ എന്നിവയൊക്കെ ആശ്രയിക്കാം.
സാറ്റാര്‍ട്ടപ്പുകള്‍ക്ക് ലോകത്തിലെ തന്നെ ശക്തമായ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് കമ്മ്യൂണിറ്റിയാണ് സിലിക്കണ്‍ വാലി. സ്റ്റാര്‍ട്ടപ്പുകളുടെ ഒരു ജനപ്രിയ ലക്ഷ്യസ്ഥാനമായതിനാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബിസിനസ്സ് ആരംഭിക്കാനാവശ്യപ്പെടുന്ന മേഖലയായി സിലിക്കണ്‍ വാലി അറിയപ്പെടുന്നു.
സ്റ്റാര്‍ട്ടപ്പുകളുടെ ഗവേഷണങ്ങള്‍ക്കും ബിസിനസ് പ്ലാന്‍ വികസിപ്പിക്കാനും സീഡ് കാപിറ്റല്‍ ഫണ്ടിംങ്ങ് ഉപയോഗിക്കാം. ഒരു ഉത്പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ഡിമാന്‍ഡ് നിര്‍ണ്ണയിക്കാന്‍ മാര്‍ക്കറ്റ് ഗവേഷണം സഹായിക്കുന്നു. അതേസമയം സമഗ്രമായ ഒരു ബിസിനസ് പ്ലാന്‍ കമ്പനിയുടെ ദൗത്യം, ലക്ഷ്യങ്ങള്‍, മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പഠിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍, വര്‍ദ്ധിച്ച ഉത്തരവാദിത്തം ,ഫ്ളെക്സിബിലിറ്റി, ജോലിസ്ഥലത്തെ ആനുകൂല്യങ്ങള്‍, മെച്ചപ്പെട്ട ജീവിത സാഹചര്യം അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുത്താന്‍ കഴിയുന്നു.
ഫണ്ടിങ്ങ് കഴിഞ്ഞാല്‍ ഡോക്യുമെന്റേഷന്‍ ശരിയായി ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. എങ്കില്‍ മാത്രമേ ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ ലൈസന്‍സുകളോ പെര്‍മിറ്റുകളോ ലഭിക്കുകയും ചെയ്യുന്നുള്ളൂ. ബിസിനസ്സിനു പറ്റിയ ലൊക്കേഷന്‍ കണ്ടെത്തലാണ് അടുത്തത്. മികച്ച ലൊക്കേഷന്‍ ബിസിനസ്സ് ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ബിസിനസ്സ് വളര്‍ത്താനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും പരസ്യങ്ങളെ ആശ്രയിക്കാം.
നിങ്ങള്‍ക്ക് മികച്ച ആശയവും കഴിവുമുണ്ടെങ്കില്‍ ഇന്നൊരു സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ വലിയ നൂലാമാലകളില്ല. ചെറിയൊരു സംരഭമായിരിക്കാം നാളെ കോടികള്‍ കൊയ്യുന്ന ബിസിനസ്സ് ശൃംഘലയായി മാറുന്നത്. പ്രതേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ കാര്യങ്ങള്‍ കുറച്ചു കൂടെ എളുപ്പമാക്കിയിട്ടുണ്ട്.