ബ്ലാക്ക് ഇക്കോണമിയെ അറിയാം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയോ ബ്ലാക്ക് ഇക്കോണമി
പലപ്പോഴും കള്ളപ്പണത്തെ കുറിച്ചും അതിന്റെ അതിപ്രസരമുള്ള ബ്ലാക്ക് ഇക്കോണമിയെ കുറിച്ചുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്താണ് ബ്ലാക്ക്...
പലപ്പോഴും കള്ളപ്പണത്തെ കുറിച്ചും അതിന്റെ അതിപ്രസരമുള്ള ബ്ലാക്ക് ഇക്കോണമിയെ കുറിച്ചുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്താണ് ബ്ലാക്ക് ഇക്കോണമി? എങ്ങനെ ഇത് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നു. ഒരു രാജ്യത്തിന്റെ ഔപചാരിക സമ്പദ് വ്യവസ്ഥയ്ക്ക് പുറമേ വരുന്ന ബിസിനസ്, കച്ചവട, വാണിജ്യ ഇടപാടുകളും അതിലൂടെ രൂപപ്പെടുന്ന സമ്പത്തുമാണ് കറുത്ത വിപണി എന്നതുകൊണ്ട് ഉദേശിക്കുന്നത്.
ചട്ടങ്ങള്‍ ലംഘിക്കുന്നു
ഇവിടെ നടക്കുന്ന ബിസിനസുകള്‍ അതാത് രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുടെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും അപ്പുറത്തായിരിക്കും. അല്ലെങ്കില്‍ അതിനെ ലംഘിച്ചുകൊണ്ടായിരിക്കും. നിയമത്തിന് വെളിയിലുള്ള ഇടപാട് ആയതിനാല്‍ ഇത് ഔപചാരിക സമ്പദ് വ്യവസ്ഥകള്‍ക്ക് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് നിയമവിരുദ്ധ സമ്പദ്‌വ്യവസ്ഥ എന്നോ സമാന്തര സമ്പദ് വ്യവസ്ഥ എന്നോ ഒക്കെ വിശേഷിപ്പിക്കാം.
കാരണങ്ങള്‍
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. പലപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ആണ് കാരണം. ഉദാഹരണത്തിന് കഞ്ചാവ് ഒരു ചെടിയാണ്. ലഹരി എന്ന നിലയില്‍ ഇന്ത്യയില്‍ ഇതിന്റെ കൃഷിയും ഉത്പാദനവും വിപണനവും വിതരണവും നിയമം മൂലം നിരോധിച്ചിരിക്കുന്നു. പക്ഷെ, ഇത് അനസ്യൂതം തുടരുന്നു. അതുകൊണ്ട് ഇത് ബ്ലാക്ക് ഇക്കോണമിയുടെ ഭാഗമാണ്.
അതുപോലെ ചില ഉത്പന്നങ്ങളുടെ ഇറക്കുമതി ചില രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടാകും. അതിന് കാരണങ്ങളും കാണും. എന്നാല്‍ ഇത് അവഗണിച്ച് നടത്തുന്ന ബിസിനസും ഇതിന്റെ ഭാഗമാണ്. ഉദാഹരണത്തിന് സ്വര്‍ണം. അതുപോലെ തന്നെ മികച്ച ബ്രാന്‍ഡുകളുടെ അതേ പോലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്നവരുണ്ട്. ഇതും നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനമാകുന്നു. ഒരോ രാജ്യത്തെയും സര്‍ക്കാരുകള്‍ ഇത്തരം പ്രവര്‍ത്തനത്തെ നിരുത്സാഹപ്പെടുത്താന്‍ വലിയ ശിക്ഷ തന്നെ നിയമം മൂലം ഉറപ്പു വരുത്തിയിട്ടുണ്ട് എങ്കിലും ഇത് തുടരുക തന്നെ ചെയ്യുന്നു.