പെരസ്‌ത്രോയ്ക്കയും ഗ്ലാസ്നോസ്റ്റും
1982 ല്‍ പ്രസിഡന്റ് ആയിരുന്ന ബ്രെഷ്‌നേവ് മരിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു.
1982 ല്‍ പ്രസിഡന്റ് ആയിരുന്ന ബ്രെഷ്‌നേവ് മരിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. സോവിയറ്റ് യൂണിയന്‍ 15...
1982 ല്‍ പ്രസിഡന്റ് ആയിരുന്ന ബ്രെഷ്‌നേവ് മരിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. സോവിയറ്റ് യൂണിയന്‍ 15 സ്വാതന്ത്ര റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയായിരുന്നെകിലും നിയന്ത്രണാധികാരമുള്ള പോളിറ്ബ്യുറോയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും റഷ്യന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ളവരും ഏറെ പ്രായമായവരുമായിരുന്നു. അംഗ രാജ്യങ്ങള്‍ തമ്മിലുള്ള അസ്വസ്ഥതയ്ക്ക് ഇത് കാരണമായി. സാമ്പത്തിക പരാധീനതയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാക്കാതെ കൂടുതല്‍ അച്ചടക്കം നടപ്പാക്കുവാന്‍ തുടങ്ങി. പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുവാന്‍ ഇതെല്ലം കാരണമാക്കി.
1985 ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തെത്തി. ആ സമയം പോളിറ്റ് ബ്യൂറോയിലെ അംഗസംഖ്യയില്‍ റഷ്യക്കാര്‍ക്ക് വന്‍ഭൂരിപക്ഷം ഉണ്ടായിരുന്നു. സ്ഥിതികളില്‍ മാറ്റത്തിന്ന് നാന്ദി കുറിക്കുവാന്‍ പുനര്‍രൂപീകരണം എന്നര്‍ത്ഥം വരുന്ന പെരസ്‌ത്രോയ്ക്കയ്ക്ക് തുടക്കം കുറിച്ചു. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണ് എന്ന വിശ്വാസത്തില തന്നെയായിരുന്നു ഗോര്‍ബച്ചേവ്. മുതല്‍മുടക്ക് കൂട്ടി
സാമ്പത്തിക വളര്‍ച്ച നേടാം എന്നാണ് അദേഹം കരുതിയിരുന്നത്. മുതല്‍ മുടക്ക് നടത്താന്‍ ഉദ്ദേശിച്ചത് സാങ്കേതിക രംഗത്ത്. ഗോര്‍ബച്ചേവിന്റെ നയത്തിലെ പ്രധാന പ്രശ്‌നം കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥ നിലനിര്‍ത്തി കൊണ്ടുതന്നെ സ്വതന്ത്ര വിപണി ഉണ്ടാക്കാന്‍ ആഗ്രഹിച്ചു എന്നതാണ്. ഇത് സാമ്പത്തിക രംഗം കൂടുതല്‍ കലുഷമാക്കി. തുടര്‍ന്ന് സുതാര്യത എന്നര്‍ത്ഥമാക്കാവുന്ന ഗ്ലാസ്നോസ്റ്റ് എന്നറിയപ്പെടുന്ന പരിഷ്‌ക്കാരത്തിന്ന് ഗോര്‍ബച്ചേവ് തുടക്കമിട്ടു. രാഷ്ട്രീയ സംവിധാനത്തിലെ സുതാര്യത രാഷ്ട്രീയത്തിലും ബ്യുറോക്രസിയിലും നില നിന്ന നിശ്ചലതയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് അദേഹം കരുതി. സാമ്പത്തിക സാമൂഹ്യ ഉയര്‍ച്ചയ്ക്ക് സാധാരണക്കാരുടെ പങ്കാളിത്തം ആവശ്യമാണ് എന്ന വിശ്വാസമായിരുന്നു ഇതിന്ന് പ്രേരകമായത്. പക്ഷെ ഉദ്ദേശിച്ച ഫലം അല്ല ഉണ്ടായത്. കാര്യങ്ങള്‍ സുതാര്യമായതോടു കൂടി മാധ്യമങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അനുമതി ലഭിച്ചപോലായി. സാമ്പത്തിക സ്ഥിതിയുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ക്ക് മനസ്സിലാവാന്‍ തുടങ്ങി. ഇത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ക്ക് വഴിവെച്ചു.
ഇതോടൊപ്പം റഷ്യ സ്ഥിരമായി മേല്‍ക്കോയ്മ നിലനിര്‍ത്തിയ ഭരണ സംവിധാനത്തിലെ അതൃപ്തി മറ്റു രാജ്യങ്ങളില്‍ പ്രകടമായിത്തുടങ്ങി. ഇങ്ങനെ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഒടുവില്‍ അത് സോവിയറ്റ് യൂണിയന്‍ എന്ന ഭീമാകാരന്റെ പതനത്തില്‍ കലാശിച്ചു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി.
പെരസ്‌ത്രോയ്ക്കയും ഗ്ലാസ്നോസ്റ്റും റഷ്യന്‍ പശ്ചാത്തലത്തില്‍ ഏറെ വിപ്ലവകരമായ തീരുമാനങ്ങള്‍ ആയിരുന്നെങ്കിലും വികലമായ ആസൂത്രണവും അശക്തമായ നടപ്പിലാക്കലും കാരണം അത് വന്‍ ദുരന്തമായി കലാശിച്ചു.