സംരംഭക മേഖലയുടെ ഉന്നമനത്തിനായി മൂലധന സബ്സിഡി വായ്പ
സംരംഭകരെ നഷ്ടങ്ങളില്‍ നിന്നും ഉയര്‍ത്താന്‍ മൂലധന സബ്സിഡി വായ്പ
നിനച്ചിരിക്കാതെ എത്തിയ കോവിഡ് രാജ്യത്തെ ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭക മേഖലയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കി. സമ്പദ്ഘടനയില്‍ കനത്ത...
നിനച്ചിരിക്കാതെ എത്തിയ കോവിഡ് രാജ്യത്തെ ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭക മേഖലയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കി. സമ്പദ്ഘടനയില്‍ കനത്ത ആഘാതമേല്‍പിക്കുകയും നിരവധി സംരംഭകരുടെ ജീവിതം തന്നെ വഴിമുട്ടുന്നതിനും കോവിഡ് കാരണമായി. ഇത്തരം സംരംഭകരെ നഷ്ടങ്ങളില്‍ നിന്നും ഉയര്‍ത്തികൊണ്ടു വരുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. അതിലൊന്നാണ് മൂലധന സബ്സിഡി വായ്പ പദ്ധതി (ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപ്പിറ്റല്‍ സബ്സിഡി സ്‌കീം).
എന്തുകൊണ്ട്? ആര്‍ക്കാല്ലാം?
ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളില്‍ മികച്ച ഉത്പ്പാദനത്തിനായി അവരുടെ സാങ്കേതികവിദ്യകള്‍ നവീകരിക്കാന്‍ സഹായിക്കുക എന്നതാണ് മൂലധന സബ്സിഡി വായ്പ പദ്ധതിയുടെ ലക്ഷ്യം. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബയോടെക് വ്യവസായം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍, ഫാര്‍മ, ഭക്ഷ്യ സംസ്‌കരണം ഉള്‍പ്പെടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയിലുടെ വായ്പ ലഭിക്കും. സാങ്കേതികവിദ്യകളുടെ നവീകരണത്തിനായി, യന്ത്ര സാമഗ്രികളുടെ നിക്ഷേപത്തിന്റെ 15 ശതമാനം മൂലധന സബ്‌സിഡി പദ്ധതി നല്‍കുന്നു. പട്ടികജാതി പട്ടികവര്‍ഗക്കാരുടെ സംരംഭങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കുന്നതിന് ദേശീയ എസ്സി എസ്ടി ഹബ്ബിന് കീഴില്‍ ഒരു പ്രത്യേക മൂലധന സബ്‌സിഡി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
അപേക്ഷിക്കാം
മൂലധന സബ്‌സിഡി പദ്ധതിയ്ക്ക് അപേക്ഷിക്കുന്നതിന് യോഗ്യരായ ചെറുകിട സംരംഭങ്ങള്‍ ബാങ്കുകളുടെ വെബ്സൈറ്റിലുടെ വേണം അപേക്ഷിക്കാന്‍. എംഎസ്എംഇ ഡെവലപ്പ്മെന്റ് കമ്മീഷ്ണര്‍ ഓഫീസില്‍ നിന്നും സബ്‌സിഡി ലഭിക്കുന്നതിനായി ധനകാര്യ സ്ഥാപനം ഈ അപേക്ഷ നിര്‍ദ്ദിഷ്ട നോഡല്‍ ഏജന്‍സിക്ക് കൈമാറും. അപേക്ഷ പരിശോധിച്ച ശേഷം നോഡല്‍ ഏജന്‍സിക്ക് തുക കൈമാറുകയും ധനകാര്യ സ്ഥാപനങ്ങള്‍ വഴി അവ സംരംഭകര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം പദ്ധതികളാണ് തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭക മേഖലയെ താങ്ങി നിര്‍ത്തുന്നത്. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിന്ധിയില്‍ നിന്നും ഇന്നും കരകയറാത്ത ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭകര്‍ക്ക് ഇത്തരം പദ്ധതികള്‍ സഹായമാണ്.