എന്താണ് ഫ്രീമിയം?
ബിസിനസിലും വിവിധ സേവനമേഖലകളിലും സൗജന്യമായും പണം ഈടാക്കിയും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കാറുണ്ട്. സൗജന്യമായും പണം ഈടാക്കിയും പ്രീമിയം നിരക്കിലുമെല്ലാം ഇങ്ങനെ സേവനങ്ങള്‍ കൊടുക്കാറുണ്ട്. ഫ്രീ, പ്രീമിയം എന്നീ രണ്ടു വാക്കുകള്‍ ചേര്‍ത്ത് രൂപം കൊടുത്ത വാക്കാണ് ഫ്രീമിയം. പേരു സൂചിപ്പിക്കുന്നത് പോലെ രണ്ടു തരത്തിലുള്ള സേവനങ്ങളാണ് ഫ്രീമിയത്തില്‍ ലഭ്യമാകുന്നത്. ബിസിനസിന്റെ ഏറ്റവും താഴെ തട്ടിലുള്ള സേവനങ്ങള്‍ ഫ്രീമിയത്തില്‍ സൗജന്യമായിരിക്കും. അധിക സേവനങ്ങള്‍ ലഭിക്കാന്‍ ചെറിയ തുക നല്‍കിക്കൊണ്ട് പ്രീമിയം ഉപയോക്താവായി മാറുകയും ചെയ്യാം. സൗജന്യ സേവനങ്ങള്‍ […]
ബിസിനസിലും വിവിധ സേവനമേഖലകളിലും സൗജന്യമായും പണം ഈടാക്കിയും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കാറുണ്ട്. സൗജന്യമായും പണം ഈടാക്കിയും പ്രീമിയം...
ബിസിനസിലും വിവിധ സേവനമേഖലകളിലും സൗജന്യമായും പണം ഈടാക്കിയും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കാറുണ്ട്. സൗജന്യമായും പണം ഈടാക്കിയും പ്രീമിയം നിരക്കിലുമെല്ലാം ഇങ്ങനെ സേവനങ്ങള്‍ കൊടുക്കാറുണ്ട്. ഫ്രീ, പ്രീമിയം എന്നീ രണ്ടു വാക്കുകള്‍ ചേര്‍ത്ത് രൂപം കൊടുത്ത വാക്കാണ് ഫ്രീമിയം. പേരു സൂചിപ്പിക്കുന്നത് പോലെ രണ്ടു തരത്തിലുള്ള സേവനങ്ങളാണ് ഫ്രീമിയത്തില്‍ ലഭ്യമാകുന്നത്. ബിസിനസിന്റെ ഏറ്റവും താഴെ തട്ടിലുള്ള സേവനങ്ങള്‍ ഫ്രീമിയത്തില്‍ സൗജന്യമായിരിക്കും.
അധിക സേവനങ്ങള്‍ ലഭിക്കാന്‍ ചെറിയ തുക നല്‍കിക്കൊണ്ട് പ്രീമിയം ഉപയോക്താവായി മാറുകയും ചെയ്യാം. സൗജന്യ സേവനങ്ങള്‍ ഫ്രീ ട്രയല്‍ ആയോ അല്ലെങ്കില്‍ കുറച്ചു കാലത്തേക്കോ ആയിരിക്കും ഉപയോക്താക്കള്‍ക്ക് നല്‍കുക. ഇതിന്റെ മികച്ച സേവനങ്ങള്‍ ആണ് പ്രീമിയം വേര്‍ഷനില്‍ ലഭിക്കുന്നത്.
ഫ്രീമിയം മോഡല്‍ ചെറിയ ചെലവുകളുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസുകളെ നന്നായി പ്രോത്സാഹിപ്പിക്കുന്നു. ഒരു സോഫ്റ്റ്‌വെയറിന്റെയോ ഗെയിമിന്റെയോ സേവനത്തിന്റെയോ അടിസ്ഥാന സവിശേഷതകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കളെ ഈ ബിസിനസ് മോഡല്‍ അനുവദിക്കുന്നു. പിന്നീട് അടിസ്ഥാന പാക്കേജിലേക്കുള്ള 'അപ്ഗ്രേഡുകള്‍ക്ക്' നിരക്ക് ഈടാക്കുന്നു. ഉപയോക്താക്കളെ കമ്പനികളുടെ സോഫ്റ്റ്വെയറിലേക്കോ സേവനത്തിലേക്കോ ആകര്‍ഷിപ്പിക്കാനുള്ള തന്ത്രമാണിത്. 1980കള്‍ തൊട്ട് ഈ രീതിയില്‍ ബിസിനസ് മോഡല്‍ പ്രാവര്‍ത്തികമാക്കി തുടങ്ങിയെങ്കിലും 2006ല്‍ കോര്‍പ്പറേറ്റ് വിവരങ്ങളുടേയും വര്‍ക്ക് ഫ്‌ളോ വിവരങ്ങളുടേയും ദാതാവെന്നറിയപ്പെടുന്ന ജാരിദ് ലൂക്ക് ആണ് ഈ പദം ആദ്യമായി അവതരിപ്പിച്ചത്.
അടിസ്ഥാന തലത്തിലുള്ള സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നതിലൂടെ കമ്പനികള്‍ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിച്ചെടുക്കുന്നു. ഒരു ഫ്രീമിയം മോഡലിന് കീഴില്‍, ഭാവി ഇടപാടുകള്‍ക്കുള്ള അടിത്തറ സ്ഥാപിക്കുന്നതിനുള്ള ഭാഗമായാണ് ഉപഭോക്താവിന് യാതൊരു വിലയും കൂടാതെ സേവനങ്ങള്‍ നല്‍കുന്നത്. സൗജന്യ ഘട്ടത്തിനു ശേഷം ഉപഭോക്താവിന് വിപുലമായ സേവനങ്ങള്‍, ആഡ്-ഓണുകള്‍, ഉപയോഗ പരിധി, അധിക ചിലവില്‍ പരസ്യരഹിത ഉപയോഗ അനുഭവം എന്നിവയാണ് പ്രീമിയം തലത്തില്‍ സാധാരണയായി വാഗ്ദാനം ചെയ്യുന്നത്.
എന്തിനാണ് ഫ്രീമിയം സേവനം?
- കമ്പനികളുടെ സേവനങ്ങളില്‍ താത്പര്യമുള്ള ഉപയോക്താക്കളെ എളുപ്പത്തില്‍ മനസ്സിലാക്കാനും അവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും കഴിയുന്നു.
- കമ്പനികള്‍ക്ക് പരസ്യങ്ങളില്‍ നിന്ന് വരുമാനം നേടാനും ആപ്ലിക്കേഷന്‍ മെച്ചപ്പെടുത്തുന്നതിന് സ്വന്തം ബിസിനസ് പരമാവധി
വിഭാഗങ്ങളിലേക്ക് എത്തിക്കാനും കഴിയും. - ധാരാളം ഉപഭോക്തൃ പിന്തുണ ആവശ്യമില്ലാതെ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫ്രീമിയം സേവനം വലിയ അളവില്‍ ബ്രാന്‍ഡിങ്ങ് ഉണ്ടാക്കി കൊടുക്കുന്നു.
ബിസിനസ് രംഗത്തെ മത്സരങ്ങള്‍ക്കിടയില്‍ ഏതൊരു പുതിയ സംരംഭത്തിനും പരീക്ഷിച്ചു നോക്കാവുന്ന ഒരു ബിസിനസ് മോഡലാണ് ഫ്രീമിയം. നിശ്ചിത സേവനം ആവശ്യമുള്ള കൂട്ടത്തെ കണ്ടുപിടിക്കാനും അതുവഴി ബിസിനസ് വര്‍ധിപ്പിക്കാനും സാധിക്കുന്നു.