ഭവന ഇന്‍ഷുറന്‍സിലെ അടിസ്ഥാന പോളിസികളുടെ നേട്ടം ഇതാണ്
വിവിധ കമ്പനകളുടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ക്ക് ഏകരൂപം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഭവന ഇന്‍ഷുറന്‍സ് മേഖലയിലും അടിസ്ഥാന പോളിസികള്‍ നിലവില്‍ വന്നു. അടിസ്ഥാന കവറേജ് കൂടാതെ ബന്ധപ്പെട്ട ചട്ടങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഏക രൂപമുള്ള പോളിസികള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭവന ഇന്‍ഷൂറന്‍സ് മേഖലയിലും ഇത് നടപ്പാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ചട്ടങ്ങളിലും കവറേജിലും ഏകരൂപമായ ഭവന ഇന്‍ഷൂറന്‍സ് പോളിസികള്‍ 'ഭാരത് ഗൃഹ രക്ഷ' എന്ന പേരില്‍ നിലവില്‍ വന്നത്. അതു വരെ ഭവന ഇന്‍ഷുറന്‍സ് മേഖലയില്‍ പല […]
വിവിധ കമ്പനകളുടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ക്ക് ഏകരൂപം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഭവന ഇന്‍ഷുറന്‍സ് മേഖലയിലും അടിസ്ഥാന പോളിസികള്‍ നിലവില്‍...
വിവിധ കമ്പനകളുടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ക്ക് ഏകരൂപം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഭവന ഇന്‍ഷുറന്‍സ് മേഖലയിലും അടിസ്ഥാന പോളിസികള്‍ നിലവില്‍ വന്നു. അടിസ്ഥാന കവറേജ് കൂടാതെ ബന്ധപ്പെട്ട ചട്ടങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഏക രൂപമുള്ള പോളിസികള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭവന ഇന്‍ഷൂറന്‍സ് മേഖലയിലും ഇത് നടപ്പാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ചട്ടങ്ങളിലും കവറേജിലും ഏകരൂപമായ ഭവന ഇന്‍ഷൂറന്‍സ് പോളിസികള്‍ 'ഭാരത് ഗൃഹ രക്ഷ' എന്ന പേരില്‍ നിലവില്‍ വന്നത്.
അതു വരെ ഭവന ഇന്‍ഷുറന്‍സ് മേഖലയില്‍ പല കമ്പനികളും വ്യത്യസ്ത ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ആയിരുന്നു വിപണിയില്‍ എത്തിച്ചിരുന്നത്. പോളിസികളുടെ ചട്ടങ്ങളിലോ, നിബന്ധനകളിലോ, കവറേജിലോ ഒന്നും ഏകരൂപം ഉണ്ടായിരുന്നുമില്ല. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് വലിയ തോതില്‍ ആശയക്കുഴപ്പമുണ്ടാകുകയും പലപ്പോഴും കമ്പനികളും പോളിസി ഉടമകളും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റാന്റേര്‍ഡ് പോളിസികള്‍ ഈ രംഗത്തും കൊണ്ടു വരുന്നത്. നേരത്തെ ആരോഗ്യ, ലൈഫ്, അപകട ഇന്‍ഷൂറന്‍സ് മേഖലയില്‍ ഇത്തരം അടിസ്ഥാന പോളിസികള്‍ കൊണ്ടുവന്നിരുന്നു.
അടിസ്ഥാന കവറേജ്
തീപിടുത്തം, പ്രകൃതി ദുരന്തങ്ങളായ കാറ്റ്, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം, മണ്ണിടിച്ചില്‍, പാറ ഇടിച്ചില്‍,ഉരുള്‍ പൊട്ടല്‍, തുടങ്ങിയവ എല്ലാ കമ്പനികളുടെയും അടിസ്ഥാന പോളിസികളായ ഭാരത് ഗൃഹ രക്ഷാ കവര്‍ ചെയ്യും. ഭാരത് ഗൃഹ രക്ഷാ എന്ന പേരിനൊപ്പം കമ്പനികളുടെ പേരു ചേര്‍ത്താവും ഇത്തരം പോളിസികള്‍ വില്‍ക്കുക.
വ്യത്യസ്ത തരത്തിലുള്ള കാട്ടുതീ, ലഹള, സമരം, ഭീകരപ്രവര്‍ത്തനം ഇവ മൂലം വീടുകള്‍ക്കുണ്ടാകുന്ന നഷ്ടം എന്നിവയും ഇതിന്റെ പരിധിയില്‍ വരും. പൈപ്പ്, വെള്ളടാങ്ക്, തുടങ്ങിയവപോലുള്ള പൊട്ടിത്തെറികള്‍ വീടുകള്‍ക്കുണ്ടാക്കിയേക്കാവുന്ന കേടുപാടുകള്‍, കൂടാതെ മോഷണം ഇവയും ഗൃഹരക്ഷാ പോളിസി പരിരക്ഷിക്കും. ഇത്തരം അത്യാഹിതം നടന്നാല്‍ ഏഴു ദിവസത്തിനകം ഉപഭോക്താവിന് ക്ലെയിം അപേക്ഷ നലല്‍കാം.
വീട്ടുപകരണങ്ങള്‍
വീട്ടുപകരണങ്ങള്‍ ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല എന്ന പ്രത്യേകതയുണ്ട്. പോളിസിയുടെ സം അഷ്വേര്‍ഡ് തുക എത്രയാണോ അതിന്റെ 20 ശതമാനം വീട്ടുപകരണങ്ങളുടെ കവറേജാണ്. ഇക്കാര്യത്തില്‍ പ്രത്യേക പരമാര്‍ശം ആവശ്യമില്ല. ഇനി ഉപഭോക്താവിന് ആവശ്യമെങ്കില്‍ ഉപകരണങ്ങള്‍ പരാമര്‍ശിച്ച് പ്രത്യേകം കവറേജ് നേടാം. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഒന്നിന് പിറകേ മറ്റൊന്നായി വന്നെത്തുമ്പോള്‍ ഒരു പരിരക്ഷയെന്നോണം അടിസ്ഥാന ഭവന ഇന്‍ഷുറന്‍സ് പോളിസികളെ കാണാവുന്നതാണ്.