കേരളത്തിൽ തൊഴിൽ അപേക്ഷകർ പെരുകുന്നു; നിയമനങ്ങളിൽ 12 ശതമാനം വർദ്ധന

കൊച്ചി: കോവിഡിന് ശേഷം കേരളത്തിൽ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചതായും കൂടുതൽ നിയമനങ്ങൾ നടക്കുന്നതായും റിപ്പോർട്ട്. കോഴിക്കോട്,കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ പ്രധാന ജില്ലകളിലെ വിവിധ ജോലികൾക്കായുള്ള നിയമനങ്ങളിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി പ്രമുഖ തൊഴിൽ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ അപ്ന ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ മാത്രം 3,000-ത്തിലധികം നിയമനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. അവോദ എഡ്യുടെക്, ഇന്ത്യൻമണി,റിലയൻസ് ജിയോ,ഡെലിവറി, സൂയസ് എഡ്യൂകെയർ എന്നീ കമ്പനികളാണ് പ്രധാനമായും പ്രൊഫഷണൽ നിയമനങ്ങൾ നടത്തിയത്.

Update: 2022-11-10 06:38 GMT
trueasdfstory

കൊച്ചി: കോവിഡിന് ശേഷം കേരളത്തിൽ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചതായും കൂടുതൽ നിയമനങ്ങൾ നടക്കുന്നതായും റിപ്പോർട്ട്. കോഴിക്കോട്,കണ്ണൂർ, എറണാകുളം,...

കൊച്ചി: കോവിഡിന് ശേഷം കേരളത്തിൽ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചതായും കൂടുതൽ നിയമനങ്ങൾ നടക്കുന്നതായും റിപ്പോർട്ട്.

കോഴിക്കോട്,കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ പ്രധാന ജില്ലകളിലെ വിവിധ ജോലികൾക്കായുള്ള നിയമനങ്ങളിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി പ്രമുഖ തൊഴിൽ, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ അപ്ന ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ മാത്രം 3,000-ത്തിലധികം നിയമനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. അവോദ എഡ്യുടെക്, ഇന്ത്യൻമണി,റിലയൻസ് ജിയോ,ഡെലിവറി, സൂയസ് എഡ്യൂകെയർ എന്നീ കമ്പനികളാണ് പ്രധാനമായും പ്രൊഫഷണൽ നിയമനങ്ങൾ നടത്തിയത്.

ടെലികോളർ, സോഫ്റ്റ്‌വെയർ പ്രൊഫഷണൽ, വെബ് ഡെവലപ്പർമാർ, മാർക്കറ്റിംഗ്, ഫീൽഡ് സെയിൽസ്, റീട്ടെയിൽ എന്നിവയാണ് കേരളത്തിലെ ഏറ്റവും ഡിമാൻഡുള്ള തൊഴിൽ വിഭാഗങ്ങൾ.

ജോലി അപേക്ഷകൾ

കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ തൊഴിൽ അപേക്ഷകളിലും വർധനവുണ്ടായിട്ടുണ്ട്. വിവിധ ജോലികൾക്കായി 60,000-ത്തിലധികം തൊഴിൽ അപേക്ഷകൾ ലഭിച്ചതായി അപ്ന ഡോട്ട് കോംപറയുന്നു. ടെലികോളിംഗ്, ബാക്ക് ഓഫീസ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ എൻട്രി എന്നിവയാണ് കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്ന് തൊഴിൽ വിഭാഗങ്ങൾ.

ദക്ഷിണേന്ത്യയിലെ ഹൈപ്പർലോക്കൽ അവസരങ്ങളുടെ ഒരു പ്രമുഖ വിപണിയാണ് കേരളം എന്ന് അപ്നയുടെ വക്താവ് പറഞ്ഞു.

"നിയമന പ്രവണതകളിൽ കേരളത്തിൽ ഗണ്യമായ കുതിപ്പ് കാണുന്നുണ്ട്. പ്രധാന ജില്ലകളിലുടനീളമുള്ള ചെറുകിട ബിസിനസ്സ് തൊഴിലുടമകൾ അവസരങ്ങൾ പോസ്റ്റ് ചെയ്യുന്നണ്ട്. ജോലികളുടെ എണ്ണം വർദ്ധിക്കുന്നത്, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്നതിൻറെ തെളിവാണ്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന തൊഴിൽ ശക്തിക്ക് അവസരങ്ങൾ ഒരുക്കുന്ന ഒരു പ്രധാന കേന്ദ്രമാണ് കേരളം. നിയമനങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ, മറ്റ് നഗരങ്ങൾക്കൊപ്പം കൊച്ചിയും വലിയ വളർച്ച കൈവരിച്ചു. കേരളത്തിൽ കൂടുതൽ തൊഴിലുടമകളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കും. " അദ്ദേഹം പറഞ്ഞു.

തൊഴിലന്വേഷകരുടെ ഒരു ജനപ്രിയ ലക്ഷ്യസ്ഥാനമായി കേരളം മാറിയിരിക്കുന്നു. തൊഴിലുടമകൾ വിവിധ മേഖലകളിൽ സജീവമായി നിയമനം നടത്തുന്നുവെന്ന് അപ്ന പറയുന്നു. കൊച്ചിയിൽ നിന്നാണ് കൂടുതൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡിന് ശേഷം, ബിസിനസ് ഡെവലപ്‌മെന്റ്, ഡെലിവറി ജീവനക്കാർ, ടെലി കോളർമാർ/ബിപിഒ, ബാക്ക് ഓഫീസ്, സെയിൽസ് (ഫീൽഡ് വർക്ക്), അഡ്മിൻ/ഓഫീസ് അസിസ്റ്റൻറ്, കൗൺസിലർ, മാർക്കറ്റിംഗ്, അക്കൗണ്ട്സ്/ഫിനാൻസ്, ഡ്രൈവർ തുടങ്ങിയ വിഭാഗങ്ങളിലെ നിയമന ങ്ങളിൽ ശ്രദ്ധേയമായ വളർച്ചയുണ്ടായി.

കേരളത്തിലെ തൊഴിൽ അന്വേഷകരിൽ 34 ശതമാനം ബിരുദധാരികളാണെന്നും 10 ശതമാനം ബിരുദാനന്തര ബിരുദധാരികളാണെന്നും അപ്നയുടെ ഡാറ്റ വ്യക്തമാക്കുന്നു.

Tags:    

Similar News