സോവറിന്‍ ഗ്രീന്‍ ബോണ്ടിൽ നിക്ഷേപിക്കാം; നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിൽ

സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്യാനുള്ള ചട്ടക്കൂട് അവസാനഘട്ടത്തിലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്ത് 16,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബോണ്ട് ഇഷ്യു ചെയ്യുന്നതിനുള്ള ചട്ടക്കൂട് തയ്യാറായിട്ടുണ്ടെന്നും ഉടനെ അംഗീകാരം ലഭിക്കുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ദീര്‍ഘകാലത്തേക്കുള്ള ഈ ബോണ്ടുകള്‍ വഴി സമാഹരിക്കുന്ന തുക  ഹരിത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

Update: 2022-11-09 06:53 GMT
സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്യാനുള്ള ചട്ടക്കൂട് അവസാനഘട്ടത്തിലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്ത് 16,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബോണ്ട് ഇഷ്യു ചെയ്യുന്നതിനുള്ള ചട്ടക്കൂട് തയ്യാറായിട്ടുണ്ടെന്നും ഉടനെ അംഗീകാരം ലഭിക്കുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
ദീര്‍ഘകാലത്തേക്കുള്ള ഈ ബോണ്ടുകള്‍ വഴി സമാഹരിക്കുന്ന തുക ഹരിത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും. ഹരിത ഇന്‍ഫ്രസ്ട്രക്ച്ചറുകളിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോണ്ടുകള്‍ അവതരിപ്പിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. ഈ പദ്ധതിയില്‍ നിന്നും സമാഹരിക്കുന്ന തുക പൊതുമേഖല പദ്ധതികളില്‍ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു വഴി വ്യവസായ മേഖലയിലെ കാര്‍ബണ്‍ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നും ധന മന്ത്രി പറഞ്ഞിരുന്നു.
ഗ്രീന്‍ ബോണ്ടുകള്‍ ഇഷ്യു ചെയ്യുന്നത് കമ്പനികള്‍, രാജ്യങ്ങള്‍, വിവധ പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ തുടങ്ങിയവരാണ്. ഇത്തരം ബോണ്ടുകളില്‍ നിന്നും ലഭിക്കുന്ന പണം പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത പദ്ധതികള്‍, കാലാവസ്ഥയ്ക്ക് അനുകൂലമായ പദ്ധതികള്‍ എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നത്. അതില്‍ പുനരുപയോഗ ഊര്‍ജ്ജം, ഗതാഗതം, പരിസ്ഥിതി സൗഹൃദ നിര്‍മാണം തുടങ്ങിയവയൊക്കെ ഉള്‍പ്പെടും.
Tags:    

Similar News