നിരക്ക് വർധന വിമാനകമ്പനികൾക്ക് നേട്ടം, ഏവിയേഷൻ ഓഹരി വില ഉയർന്നു
ആഭ്യന്തര വിമാന നിരക്കുകളിലുണ്ടായിരുന്ന വിലക്ക് നീക്കം ചെയ്തതായി വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചതോടെ, വിപണയിൽ ഏവിയേഷൻ മേഖലയിലെ ഓഹരികളുടെ വില ഉയർന്നു. 27 മാസത്തെ ഇടവേളയ്ക്കു ശേഷം ഓഗസ്റ്റ് 31 മുതലാണ് ആഭ്യന്തര വിമാന നിരക്കുകൾക്കു ഏർപ്പെടുത്തിയിരുന്ന പരിധികൾ നീക്കം ചെയ്യുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഇതോടെ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ 2.09 ശതമാനം ഉയർന്നു 2,080.80 ലെത്തി. 46.05 രൂപയിൽ വ്യപാരം ആരംഭിച്ച സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ 6.80 ശതമാനം ഉയർന്നു 47.90 രൂപയിലുമെത്തി. ഫെബ്രുവരി 24 നു ആരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധം കാരണം ഉയർന്നിരുന്ന എ ടി എഫ് വില കഴിഞ്ഞ കുറച്ചാഴ്ചകളായി കുറയുകയാണ്. കോവിഡ് 19 പാൻഡെമിക് കാരണം 2020 മെയ് 25 നു ശേഷം സർവിസുകൾ പുനരാരംഭിച്ചപ്പോൾ […]
ആഭ്യന്തര വിമാന നിരക്കുകളിലുണ്ടായിരുന്ന വിലക്ക് നീക്കം ചെയ്തതായി വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചതോടെ, വിപണയിൽ ഏവിയേഷൻ മേഖലയിലെ ഓഹരികളുടെ വില ഉയർന്നു. 27 മാസത്തെ ഇടവേളയ്ക്കു ശേഷം ഓഗസ്റ്റ് 31 മുതലാണ് ആഭ്യന്തര വിമാന നിരക്കുകൾക്കു ഏർപ്പെടുത്തിയിരുന്ന പരിധികൾ നീക്കം ചെയ്യുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഇതോടെ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ 2.09 ശതമാനം ഉയർന്നു 2,080.80 ലെത്തി. 46.05 രൂപയിൽ വ്യപാരം ആരംഭിച്ച സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ 6.80 ശതമാനം ഉയർന്നു 47.90 രൂപയിലുമെത്തി.
ഫെബ്രുവരി 24 നു ആരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധം കാരണം ഉയർന്നിരുന്ന എ ടി എഫ് വില കഴിഞ്ഞ കുറച്ചാഴ്ചകളായി കുറയുകയാണ്. കോവിഡ് 19 പാൻഡെമിക് കാരണം 2020 മെയ് 25 നു ശേഷം സർവിസുകൾ പുനരാരംഭിച്ചപ്പോൾ ആഭ്യന്തര വിമാന നിരക്കുകളിൽ പരിധികൾ ഏർപ്പെടുത്തിയിരുന്നു.