എന്‍പിഎസിന്റെ പുതിയ പെൻഷൻ പദ്ധതി, പണപ്പെരുപ്പം വഴി മാറും
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) കീഴില്‍ പുതിയ പെന്‍ഷന്‍ പ്ലാനുമായി നടപ്പിലാക്കാനൊരുങ്ങി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ). നിലവില്‍ അതിരൂക്ഷമായ പണപ്പെരപ്പത്തില്‍ നിന്നുള്ള പരിരക്ഷയാണ് പ്ലാന്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബാര്‍ 30 ഓടെ പ്ലാന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തകര്‍ച്ചയും ഉത്പന്നങ്ങളുടെ വില വര്‍ധനവും പിഎഫ്ആര്‍ഡിഎ നിരീക്ഷിക്കുന്നുണ്ടെന്നും ഇതനുസരിച്ച് നിക്ഷേപകര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍പേഴ്സണ്‍ സുപ്രതിം ബന്ദ്യോപാധ്യായ വ്യക്തമാക്കി. 13 വര്‍ഷത്തെ കാലയളവില്‍, പിഎഫ്ആര്‍ഡിഎ […]
;
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) കീഴില്‍ പുതിയ പെന്‍ഷന്‍ പ്ലാനുമായി നടപ്പിലാക്കാനൊരുങ്ങി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ). നിലവില്‍ അതിരൂക്ഷമായ പണപ്പെരപ്പത്തില്‍ നിന്നുള്ള പരിരക്ഷയാണ് പ്ലാന്‍ ലക്ഷ്യമിടുന്നത്.
സെപ്റ്റംബാര്‍ 30 ഓടെ പ്ലാന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തകര്‍ച്ചയും ഉത്പന്നങ്ങളുടെ വില വര്‍ധനവും പിഎഫ്ആര്‍ഡിഎ നിരീക്ഷിക്കുന്നുണ്ടെന്നും ഇതനുസരിച്ച് നിക്ഷേപകര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍പേഴ്സണ്‍ സുപ്രതിം ബന്ദ്യോപാധ്യായ വ്യക്തമാക്കി.
13 വര്‍ഷത്തെ കാലയളവില്‍, പിഎഫ്ആര്‍ഡിഎ 10.27 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവില്‍ ഫണ്ടിന്റെ ആ
സ്തിയുടെ വലുപ്പം 35 ലക്ഷം കോടി രൂപയാണ്. ഇതില്‍ 7.72 ലക്ഷം കോടി രൂപ വരുന്ന
22 ശതമാനം എന്‍ പി എസിലും 40 ശതമാനം ഇപിഎഫ്ഒ യിലുമാണ്.
ഈ വര്‍ഷം വരിക്കാരുടെ എണ്ണം 3.41 ലക്ഷത്തില്‍ നിന്ന് 9.76 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വരിക്കാരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ആധാര്‍, ഡിജിലോക്കര്‍, കെവൈസിക്കുള്ള സികെവൈസി, ഒടിപി ഒതന്റിക്കേഷന്‍, ഓണ്‍ബോര്‍ഡിംഗ്/സര്‍വീസിംഗിന്റെ പേപ്പര്‍രഹിത പ്രക്രിയകള്‍ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള ഓണ്‍ബോര്‍ഡിംഗ് എളുപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയില്‍ ചേരാനുള്ള പരമാവധി പ്രായം 70 ആയും, പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാനുള്ള പ്രായം 75 ആയും ഉയര്‍ത്തിയിട്ടുണ്ട്.