സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കുന്നു, രണ്ടാഴ്ച കൂടുമ്പോള്‍ ക്രൂഡ് നികുതി റിവ്യൂ ചെയ്യും

ഡെല്‍ഹി: അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി ക്രൂഡ്, ഡീസല്‍, എടിഎഫ് എന്നിവയ്ക്ക് ചുമത്തുന്ന പുതിയ നികുതികള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും സര്‍ക്കാര്‍ റിവ്യൂ ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തങ്ങള്‍ കയറ്റുമതി നിരുത്സാഹപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍, എടിഎഫ് തീരുവ വര്‍ധിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് സര്‍ക്കാര്‍ ഈ നിര്‍ണ്ണായക തീരുമാനം എടുത്തത്. കയറ്റുമതി സംഭവിക്കുകയും ആഭ്യന്തര വിപണിയില്‍ എണ്ണ ലഭ്യമകാതെ വരികയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. പെട്രോള്‍, ഡീസല്‍, […]

Update: 2022-07-01 05:59 GMT

ഡെല്‍ഹി: അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി ക്രൂഡ്, ഡീസല്‍, എടിഎഫ് എന്നിവയ്ക്ക് ചുമത്തുന്ന പുതിയ നികുതികള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും സര്‍ക്കാര്‍ റിവ്യൂ ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തങ്ങള്‍ കയറ്റുമതി നിരുത്സാഹപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍, എടിഎഫ് തീരുവ വര്‍ധിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് സര്‍ക്കാര്‍ ഈ നിര്‍ണ്ണായക തീരുമാനം എടുത്തത്.
കയറ്റുമതി സംഭവിക്കുകയും ആഭ്യന്തര വിപണിയില്‍ എണ്ണ ലഭ്യമകാതെ വരികയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം.

പെട്രോള്‍, ഡീസല്‍, കയറ്റുമതി നികുതി വര്‍ധിപ്പിച്ചു: ആഭ്യന്തര ക്രൂഡിനും നികുതി

Full View

പെട്രോളിന്റെയും എടിഎഫിന്റെയും കയറ്റുമതിക്ക് ലിറ്ററിന് ആറ് രൂപയും ഡീസല്‍ കയറ്റുമതിക്ക് ലിറ്ററിന് 13 രൂപയും ചുമത്തിയിരുന്ന നികുതി ഇന്ന് (ജൂലൈ 1) മുതല്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ടണ്ണിന് 23,250 രൂപ നികുതി ചുമത്തി. ഇത്കൂടാതെ യുകെ പോലുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് വിന്‍ഡ്ഫാള്‍ ടാക്‌സ് ചുമത്തിയിട്ടുണ്ട്.

 

അന്താരാഷ്ട്ര ക്രൂഡ് വില അനുസരിച്ചാണ് ആഭ്യന്തര വിപണിയില്‍ എണ്ണവില നിശ്ചയിക്കുന്നത്. സാധാരണയായി രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില സര്‍ക്കാര്‍ റിവ്യൂ ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതേ പാതയിലാണ് പുതിയ ഇവയുടെ നികുതിയും പ്ലാന്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.

Tags:    

Similar News