മെഡിസെപ്, പ്ലാസ്റ്റിക്, പാൻ: കർക്കടകത്തിലെത്തുന്ന 6 സാമ്പത്തിക മാറ്റങ്ങൾ ഇവയാണ്
ക്രെഡിറ്റ് കാര്‍ഡ് ബില്ലിംഗ്, ഡീമാറ്റ് അക്കൗണ്ട് ടാഗിംഗ്, മെഡിസെപ്, പാന്‍-ആധാര്‍ ബന്ധനം അടക്കമുള്ള ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ജൂലായ് ഒന്നിന്. തൊഴില്‍ നിമയമങ്ങളും പ്ലാസ്റ്റിക് നിരോധനവുമടക്കം നമ്മുടെ നിത്യ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട സാമ്പത്തിക മാറ്റങ്ങളാണ് പുതിയ മാസത്തില്‍ വരുന്നത്. കര്‍ക്കടകത്തിന്റെ അകമ്പടിയോടെ എത്തുന്ന ആ മാറ്റങ്ങള്‍ അറിയാം. ക്രിപ്‌റ്റോയ്ക്ക് ടിഡിഎസ് വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളായ ക്രിപ്റ്റോ അടക്കമുള്ളവയ്ക്ക് ഉറവിട നികുതി (ടിഡിഎസ്) നടപ്പിലാക്കുന്നത് ജൂലൈ ഒന്നു മുതലാണ്. 10,000 രൂപ വരെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് […]
ക്രെഡിറ്റ് കാര്‍ഡ് ബില്ലിംഗ്, ഡീമാറ്റ് അക്കൗണ്ട് ടാഗിംഗ്, മെഡിസെപ്, പാന്‍-ആധാര്‍ ബന്ധനം അടക്കമുള്ള ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ജൂലായ് ഒന്നിന്. തൊഴില്‍ നിമയമങ്ങളും പ്ലാസ്റ്റിക് നിരോധനവുമടക്കം നമ്മുടെ നിത്യ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട സാമ്പത്തിക മാറ്റങ്ങളാണ് പുതിയ മാസത്തില്‍ വരുന്നത്. കര്‍ക്കടകത്തിന്റെ അകമ്പടിയോടെ എത്തുന്ന ആ മാറ്റങ്ങള്‍ അറിയാം.
ക്രിപ്‌റ്റോയ്ക്ക് ടിഡിഎസ്
വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളായ ക്രിപ്റ്റോ അടക്കമുള്ളവയ്ക്ക് ഉറവിട നികുതി (ടിഡിഎസ്) നടപ്പിലാക്കുന്നത് ജൂലൈ ഒന്നു മുതലാണ്. 10,000 രൂപ വരെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഒരു ശതമാനമാണ് ഉറവിടനികുതി. സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തി (സ്പെസിഫൈഡ് പേഴ്സണ്‍)യ്ക്ക്് ഒരു വര്‍ഷം 50,000 രൂപയാണ് ഡിജിറ്റല്‍ ഇടപാട് പരിധി. ഡിജിറ്റല്‍ ആസ്തി കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഇടപാടുകാര്‍ (വാങ്ങുന്നവരും, വില്‍ക്കുന്നവരും) നികുതി അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതും പുതിയ മാസാരംഭത്തില്‍ ബാധകമായി തുടങ്ങും.
ഏതെങ്കിലും എക്സ്ചേഞ്ച് വഴിയാണ് ഇടപാട് നടക്കുന്നതെങ്കില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയത്ത് എക്സ്ചേഞ്ച് ടിഡിഎസ് ഈടാക്കും. എക്സ്ചേഞ്ചും ബ്രോക്കറും തമ്മിലാണ് ഇടപാട് നടക്കുന്നതെങ്കില്‍ ഇരുവരില്‍ ആരില്‍ നിന്നും ടിഡിഎസ് ഈടാക്കാം. രണ്ടു തവണ ടിഡിഎസ് പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ എക്സ്ചേഞ്ചും ബ്രോക്കറും തമ്മില്‍ രേഖാമൂലമുള്ള കരാര്‍ എഴുതണം. അത്തരം ക്രെഡിറ്റ്/പേയ്‌മെന്റില്‍ നികുതി കുറയ്ക്കുന്നതിന് ബ്രോക്കര്‍ ഉത്തരവാദിയായിരിക്കും. രണ്ട് എക്സ്ചേഞ്ചുകള്‍ തമ്മിലാണ് ഇടപാട് നടക്കുന്നതെങ്കില്‍, ഇതില്‍ ഏത് എക്സ്ചേഞ്ചാണോ ഡിജിറ്റല്‍ ആസ്തി വാങ്ങുന്നത് അവരില്‍ നിന്നും ടിഡിഎസ് ഈടാക്കമെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് അറിയിച്ചിരുന്നത്.
ജൂലായ് ഒന്നു മുതൽ ഡിജിറ്റൽ ആസ്തികള്‍ക്ക് ടിഡിഎസ്, ആർക്കൊക്കെ ബാധകമാകും
പാന്‍-ആധാര്‍ ലിങ്കിംഗ്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സിന്റെ നിര്‍ദ്ദേശ പ്രകാരം ജൂലൈ ഒന്നിനോ അതിന് ശേഷമോ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. മാര്‍ച്ച് 31 വരെയായിരുന്നു കാലവധിയുണ്ടായിരുന്നത്. അതിന് ശേഷം ജൂണ്‍ 30 നുള്ളില്‍ ഇവ രണ്ടും ബന്ധിപ്പിക്കുന്നതിന് 500 രൂപയായിരുന്നു പിഴ പ്രഖ്യാപിച്ചിരുന്നു.
മെഡിസെപ്
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലൈ ഒന്നു മുതല്‍ തുടങ്ങും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. 4800 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുകയാണ് ഒരു വര്‍ഷം ഇന്‍ഷുറന്‍സായി അടയ്ക്കേണ്ടത്.
ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നുമായി ഇന്‍ഷുറന്‍സ് തുക ഓരോ മാസവും സര്‍ക്കാര്‍ ഈടാക്കും. വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപിലൂടെ ലഭിക്കുക. ഒരു വര്‍ഷകാലാവധിയിലെ മൂന്ന് ലക്ഷം രൂപയില്‍ നിന്ന് പരമാവധി ഒന്നര ലക്ഷം രൂപ വരെ അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവയ്ക്കാം.
സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ പങ്കാളികള്‍, മാതാപിതാക്കള്‍ 25 വയസ് പൂര്‍ത്തിയാകാത്ത അവിവാഹിതരോ, തൊഴില്‍ രഹിതരോ ആയ മക്കള്‍. പെന്‍ഷന്‍കാരുടെ പങ്കാളി, മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള മക്കള്‍ (പ്രായപരിധി പ്രശ്നമല്ല) എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. മാതാപിതാക്കള്‍ മെഡിസെപില്‍ അംഗങ്ങളാണെങ്കില്‍ ഏതെങ്കിലും ഒരാളുടെ ആശ്രിതരായി മാത്രമേ മക്കള്‍ക്ക് പദ്ധതിയുടെ ഭാഗമാകാനാകു. കൂടാതെ പദ്ധതിയുടെ ഭാഗമായ ദമ്പതികള്‍ പരസ്പരം പങ്കാളികളായി മെഡിസെപില്‍ പേരു ചേര്‍ക്കുകയും പ്രീമിയം അടയ്ക്കുകയും വേണം.
1920 രോഗങ്ങള്‍ക്കാണ് കവറേജ് ലഭിക്കുക. ഡയാലിസിസ്, തിമിര ശസ്ത്രക്രിയ, കീമോ തെറാപ്പി തുടങ്ങി ഒരു ദിവസം മുഴുവന്‍ കിടത്തി ചികിത്സ വേണ്ടാത്ത് ഡേ കെയര്‍ ചികിത്സകള്‍ക്കും കവറേജ് ലഭിക്കും. ഒപി ചികിത്സയ്ക്ക് കവറേഡ് ലഭ്യമല്ല. 24 മണിക്കൂറെങ്കിലും രോഗി അഡ്മിറ്റായിരിക്കണം. എം പാനല്‍ ചെയ്ത പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ചികിത്സാ കവറേജ് ലഭിക്കു. ജീവനു ഭീഷണിയുള്ളതോ, മറ്റ് അടിയന്തര സാഹചര്യമോ വന്നാല്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും. കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സ് കവറേജുള്ള അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിനും കാലാവധി അവസാനിക്കുന്നത് വരെ കവറേജ് ലഭിക്കും.
കിടത്തി ചികിത്സ തുടങ്ങുന്നതിന് 15 ദിവസം മുന്‍പ് മുതല്‍ ചികിത്സ കഴിഞ്ഞുള്ള 15 ദിവസം വരേയുള്ള ചെലവുകള്‍ പരിരക്ഷയില്‍ ഉള്‍പ്പെടും. സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയിലെ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയ്ക്ക് അര്‍ഹരല്ല. മനുഷ്യാവകാശ കമ്മീഷന്‍, വിവരാവകാശ കമ്മീഷന്‍ തുടങ്ങിയ കമ്മീഷനുകളിലെ ജീവനക്കാരും പെന്‍ഷന്‍കാരും ഇതില്‍ ഉള്‍പ്പെടില്ല.
www.medisep.kerala.gov.in എന്ന വെബ്സെറ്റില്‍ നിന്ന് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
പുതിയ തൊഴില്‍ നിയമം
ആഴ്ചയില്‍ നാല് ദിവസം ജോലിയും തൊഴില്‍ സമയത്തിന്റെ വര്‍ധനയും പുതിയ തൊഴില്‍ ചട്ടത്തിലെ പ്രധാനപ്പെട്ട രണ്ട് പരിഷ്‌കാരങ്ങളാണ്. ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്ര്യാപനമെങ്കിലും ഉറപ്പില്ല.
നാല് ദിവസം ജോലി എന്ന ആശയമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നിയമത്തിലെ ചട്ടം ഫാക്ടറീസ് ആക്ടിന് കീഴില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ നടപ്പാക്കുക ബുദ്ധിമുട്ടാണ് എന്നാണ് വിലയിരുത്തല്‍. അതുതന്നെ ദിവസം 12 മണിക്കൂര്‍ വരെ തൊഴില്‍ സമയം എന്ന പരിഷ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജീവനക്കാരന് ദിവസം 9 മണിക്കൂറില്‍ കൂടുതലോ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ ജോലി ചെയ്യാന്‍ നിലവിലെ ഫാക്ടറീസ് ആക്ട് അനുവദിക്കുന്നില്ല. കൂടുതല്‍ ജോലിയുള്ളപ്പോള്‍ ഓവര്‍ടൈം ആനുകൂല്യം നല്‍കിയാണ് അധിക ജോലി കമ്പനികള്‍ കൈകാര്യം ചെയ്യുന്നത്. പുതിയ ചട്ടത്തില്‍ 12 മണിക്കൂര്‍ ജോലിക്ക് ശേഷം ഓവര്‍ടൈം സാധ്യമല്ല. എന്തായാലും ജൂലായ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എല്ലാ തരത്തിലുമുള്ള തൊഴില്‍ ചട്ടങ്ങളെ ക്രോഡീകരിച്ചാണ് നാല് പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത്. പ്രധാന മാറ്റങ്ങള്‍ ഇവയാണ്.
ആഴ്ചയില്‍ അഞ്ചിന് പകരമായി നാല് ദിവസമായി തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറയ്ക്കും. ഇതിന് പക്ഷെ, അധിക സമയം വിനിയോഗിക്കേണ്ടി വരും. എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ ഒരു ദിവസം പണിയെടുക്കേണ്ടി വരും.
നിലവില്‍ പല സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം ആക്കി തൊഴില്‍ ദിനം ചുരുക്കിയിട്ടുണ്ട്. എന്നാല്‍ തൊഴില്‍ ദിനങ്ങള്‍ അഞ്ചാകുമ്പോഴുള്ള നഷ്ടം പരിഹരിക്കാന്‍ രാവിലെയോ വൈകിട്ടോ സമയം കൂട്ടി നല്‍കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ചട്ടം കര്‍ക്കശമാക്കിയിട്ടില്ല. ഫലത്തില്‍ കൂടുതല്‍ സമയം എന്ന കടമ്പയില്ലാതെ അവര്‍ക്ക് തൊഴില്‍ ദിനത്തിലെ കുറവ് ആസ്വദിക്കാനാവുന്നു. നാലു ദിവസമാക്കി തൊഴില്‍ സമയം കുറയ്ക്കുമ്പോഴും ഭാവിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതേ നില തുടരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്ന കമ്പനിയില്‍ ജീവനക്കാരുടെ തൊഴില്‍ സമയം വര്‍ധിപ്പിക്കും. അതായത് നിലവില്‍ എട്ട് മണിക്കൂര്‍ എന്നുള്ളത് 12 മണിക്കൂര്‍ വരെയാകാം. ഇതു മൂലം ആകെ തൊഴില്‍ സമയം കുറയില്ല. ആഴ്ചയില്‍ പരമാവധി 48 മണിക്കൂര്‍ ജോലി.ഡീമാറ്റ് അക്കൗണ്ട്
സുതാര്യത വര്‍ധിപ്പികകുന്നതിനായി ജൂലൈ ഒന്നു മുതല്‍ ഓഹരി ബ്രോക്കര്‍മാര്‍ക്ക് ഡീമാറ്റ് അക്കൗണ്ടുകള്‍ ടാഗ് ചെയ്യണം. അല്ലാത്ത പക്ഷം ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കും. ട്രേഡുകളെ ടാഗ് ചെയ്യുക എന്നതിനര്‍ത്ഥം എല്ലാ ട്രേഡുകളും രേഖകളും വിശദാംശങ്ങളുമടങ്ങുന്ന ഇടപാട് രേഖ തയ്യാറാക്കുക എന്നതാണ്. ഡീമാറ്റ് അക്കൗണ്ടിന്റെ ലക്ഷ്യം ഇടപാട് തുടങ്ങിയവ ഇതിലൂടെ അറിയാനാകും.
ക്രെഡിറ്റ് കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡ് ബില്ലിംഗുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. ഷെഡ്യൂള്‍ഡ് ബാങ്കിനും (പേയ്‌മെന്റ് ബാങ്കുകള്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും ഒഴികെ) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും (എന്‍ബിഎഫ്‌സി) ബാധകമാകും.
പോയ മാസം 10 ാം ദിവസം മുതല്‍ പുതിയ മാസത്തിന്റെ 11 ാം ദിവസം വരെയുള്ള ദിവസങ്ങളാണ് ബില്ലിംഗിന് കണക്കാക്കുക. മാത്രമല്ല തെറ്റായ ബില്ലുകള്‍ കാര്‍ഡ് ഉടമയ്ക്ക് എത്തുന്നില്ലെന്ന് ബാങ്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. ബില്ല് അടക്കുന്ന ദിവസത്തിന് 15 ദിവസം മുന്‍പ് ബില്ല് ഉപഭോക്താവിന്റെ കയ്യില്‍ എത്തണമെന്നും പുതിയ നിയമത്തിലുണ്ട്. മാത്രമല്ല ഒരു കാര്‍ഡ് ഉടമയ്ക്ക് ബില്ലുമായി ബന്ധപ്പെട്ട പരാതിയുണ്ടെങ്കില്‍ കാര്‍ഡ് ഇഷ്യൂവര്‍ വിശദീകരണം നല്‍കണം. പരാതിപ്പെട്ട തിയതി മുതല്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ ഡോക്യുമെന്ററി തെളിവുകള്‍ നല്‍കണം. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനുള്ള കാര്‍ഡുടമയുടെ അപേക്ഷയില്‍ കാര്‍ഡ് വിതരണക്കാര്‍ ഏഴ് ദിവസത്തെ സമയം അനുവദിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
പ്ലാസ്റ്റിക് രഹിതം
ജൂലൈ ഒന്നു മുതല്‍ പല സംസ്ഥാനങ്ങളും പ്ലാസ്റ്റിക് മുക്തമാകാനുള്ള തയ്യാറെടുപ്പിലാണ്. 19 ഓളം വിഭാഗത്തിലുള്ള പ്ലാസ്റ്റികള്‍ക്കാണ് നിരേധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്ന എല്ലാ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, സ്റ്റോക്കിസ്റ്റുകള്‍, ഡീലര്‍മാര്‍, വില്‍പ്പനക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.