പണപ്പെരുപ്പ ആശങ്കയിൽ മൂന്നാഴ്ചത്തെ വിജയം തുടരാനാവാതെ വിപണി

ഉയരുന്ന പണപ്പെരുപ്പ ആശങ്കകളും, വർദ്ധിച്ചു വരുന്ന ഊർജ്ജ, ചരക്കു വിലയും ആഗോള ഓഹരികൾ വൻ തോതിൽ വിറ്റൊഴിക്കുന്നതിനു കാരണമായി. ഇതോടെ, ഇന്ത്യൻ വിപണിയും നഷ്ടത്തിലേക്ക് കൂപ്പുക്കുത്തി. കഴി‍ഞ്ഞ ആഴ്ച, സെൻസെക്സ് 1,456.56 പോയിന്റ് താഴ്ന്ന് (2.62 ശതമാനം) 54,303.44 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 382.5 പോയിന്റ് (2.30 ശതമാനം) താഴ്ന്ന് 16,201.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇക്വിറ്റി സൂചികകളിൽ കഴിഞ്ഞ ദിവസമാണ് ഏറ്റവും വലിയ തകർച്ച നേരിട്ടത്. അമേരിക്കയിൽ മെയ് മാസത്തിലെ ഉപഭോക്‌തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള […]

Update: 2022-06-11 05:36 GMT

ഉയരുന്ന പണപ്പെരുപ്പ ആശങ്കകളും, വർദ്ധിച്ചു വരുന്ന ഊർജ്ജ, ചരക്കു വിലയും ആഗോള ഓഹരികൾ വൻ തോതിൽ വിറ്റൊഴിക്കുന്നതിനു കാരണമായി. ഇതോടെ, ഇന്ത്യൻ വിപണിയും നഷ്ടത്തിലേക്ക് കൂപ്പുക്കുത്തി.

കഴി‍ഞ്ഞ ആഴ്ച, സെൻസെക്സ് 1,456.56 പോയിന്റ് താഴ്ന്ന് (2.62 ശതമാനം) 54,303.44 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 382.5 പോയിന്റ് (2.30 ശതമാനം) താഴ്ന്ന് 16,201.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇക്വിറ്റി സൂചികകളിൽ കഴിഞ്ഞ ദിവസമാണ് ഏറ്റവും വലിയ തകർച്ച നേരിട്ടത്. അമേരിക്കയിൽ മെയ് മാസത്തിലെ ഉപഭോക്‌തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകൾ വരുന്നതിനു മുന്നോടിയായാണ് വിപണി വലിയ നഷ്ടം നേരിട്ടത്. ഇത് അടുത്ത ആഴ്ച വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസേർവിന്റെ പണനയ മീറ്റിംഗിൽ സ്വാധീനം ചെലുത്തുമെന്ന ആശങ്ക നിക്ഷേപരിൽ ഉണ്ടാക്കി.

ആഴ്ചയുടെ തുടക്കത്തിൽ, റീസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിനു പിന്നാലെ പലിശ നേരിട്ട് ബാധിക്കുന്ന മേഖലകളായ ഓട്ടോ, ബാങ്കിങ്, റിയൽ എസ്റ്റേറ്റ് എന്നിവ വില്പന സമ്മർദ്ദം നേരിട്ടതിനാൽ ഈ ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യപാരം ആരംഭിച്ചത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് കേന്ദ്ര ബാങ്ക്, പ്രതീക്ഷക്കനുസരിച്ചു റീപോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ ആദ്യത്തെ മൂന്നു പാദങ്ങളിൽ (ഏപ്രിൽ - ഡിസംബർ 2022 ) പണപ്പെരുപ്പം അതിന്റെ സഹനശക്തിയുടെ പരിധിയായ 6 ശതമാനത്തിലെത്തുമെന്നു ബാങ്ക് സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ അഞ്ചാഴ്ചക്കുള്ളിൽ കേന്ദ്ര ബാങ്ക് റീപോ നിരക്ക് 90 ബേസിസ് പോയിന്റാണ് ഉയർത്തിയത്; അതോടെ നിലവിൽ അത് 4.90 ശതമാനമായി. ക്രമേണ പൊതു,സ്വകാര്യ ധനകാര്യമേഖല സ്ഥാപനങ്ങൾ, അവരുടെ പ്രധാന വായ്പാ നിരക്കും ഉയർത്തി. ഇതിന്റെ ഫലമായി നിലവിൽ കടമെടുത്തിട്ടുള്ളവരുടെയെല്ലാം പ്രതിമാസ തവണകൾ (ഇഎംഐ) വർധിച്ചിട്ടുണ്ട്.

എങ്കിലും റീപോ നിരക്ക് വർധന പ്രതീക്ഷിച്ചിരുന്നതിനാൽ വിപണിയിലിത് വലിയതായി ബാധിച്ചിരുന്നില്ല. എന്നാൽ ആർ ബി ഐ യുടെ വരും മാസങ്ങളിലെ പണപ്പെരുപ്പത്തിന്റെ പ്രവചനം, 2022 ലെ സാധാരണ മൺസൂൺ എന്ന അനുമാനത്തെയും, ശരാശരി ക്രൂഡ് ഓയിൽ വില (ഇന്ത്യൻ ബാസ്കറ്റ്) ബാരലിന് 105 യു എസ് ഡോളറാകുമെന്ന അനുമാനത്തെയും അടിസ്ഥാനമാക്കിയായതിനാൽ നിക്ഷേപകർ കൂടുതൽ ജാഗരൂകരായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ഇപ്പോഴും ബാരലിന് 120 ഡോളറിനു മുകളിൽ തന്നെയാണ്. ഇത് കുറയുന്നതിന്റെ സൂചകളൊന്നും കാണിക്കുന്നില്ല.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് യൂറോപ്പ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) അടുത്ത മാസം മുതൽ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തുമെന്ന് അറിയിച്ചതും വിപണിയുടെ ഗതിയെ കൂടുതൽ ആഘാതമേല്പിച്ചു. പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ സെപ്റ്റംബറിലും പലിശ നിരക്ക് വർധിപ്പിക്കുമെന്ന് ഇസിബി അറിയിച്ചിരുന്നു. ഇതോടെ യുഎസിലെയും യൂറോപ്പിലെയും പ്രധാന സൂചികകളെല്ലാം തകർന്നു.

പ്രധാന കറൻസികളുടെ ബാസ്കറ്റിനെതിരെ ഡോളർ ഉയർന്നതും മറ്റൊരു കാരണമായി. ഇതിനെത്തുടർന്ന് ഇന്ത്യൻ രൂപയും ഇടിഞ്ഞു ഡോളറിനെതിരെ 77.81 രൂപ വരെ താഴ്ന്ന രൂപ വെള്ളിയാഴ്ച 77.77 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിറ്റൊഴികളും, ഉയർന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ തകരുന്നതിനു കാരണമായി.

സ്റ്റോക്ക് എക്സ് ചേഞ്ച് പുറത്തു വിട്ട കണക്കു പ്രകാരം വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 3,974 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിച്ചു. ഇതോടെ ജൂണിൽ മാത്രം വിദേശ മൊത്ത വില്പന 17,900 കോടി രുപയോളമായി. നിലവിൽ ഈ വര്ഷം ഇത് വരെ 1.81ലക്ഷം കോടി രൂപയുടെ ഓഹരികളാണ് നിക്ഷേപകർ വിറ്റൊഴിച്ചത്.

“ഇസിബി ജൂലൈയിൽ പലിശ നിരക്ക് കര്ഷണമാക്കുമെന്നും ജൂൺ, ജൂലൈ മീറ്റിംഗുകളിൽ ഫെഡ് അവരുടെ പ്രധാന പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിക്കുമെന്നുമുള്ള അനുമാനം വളർന്നു വരുന്ന ഓഹരികളിലും, ബോണ്ട് ഫണ്ടുകളിലും സമ്മർദ്ദം ചെലുത്തി.

ലാറ്റിൻ അമേരിക്കൻ ഇക്വിറ്റി ഫണ്ടുകളൊഴിച്ചു മറ്റെല്ലാ പ്രധാന ഇക്വിറ്റി ഫണ്ടുകളും ജൂണിന്റെ ആരംഭത്തിൽ, തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയും പണം പിൻവലിച്ചു. 2020 എമേർജിങ് മാർക്കറ്റ് ഇക്വിറ്റി ഫണ്ടുകളിൽ നിന്നും സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിനു ശേഷം ഏറ്റവും ദൈർഖ്യമേറിയ പണമൊഴുക്കാണ് ഇത്," ഇപിഎഫ്ആർ ഗ്ലോബൽ, അവരുടെ പ്രതിവാര ഫണ്ട് ഫ്ലോ റിപ്പോർട്ടിൽ പറയുന്നു.

ആഗോള എമർജിംഗ് മാർക്കറ്റ്സ് (ജിഇഎം) ഇക്വിറ്റി ഫണ്ടുകൾ 2022 ൽ ഇതുവരെ 17.7 ബില്യൺ ഡോളറിന്റെ അറ്റ നിക്ഷേപത്തിന് സാക്ഷ്യം വഹിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 51.2 ബില്യൺ ഡോളറായിരുന്നു.

Tags:    

Similar News