തെങ്ങ് ചതിച്ചില്ല, നാളികേരത്തിൻറെ സംഭാവന 30000 കോടി, ഇന്ന് ലോക നാളികേര ദിനം
ഇന്ന് ലോക നാളികേര ദിനം, ഒരു മനുഷ്യായസ്സിന് ജീവിക്കാന്‍ വേണ്ടവ നല്‍കുന്നതിനാല്‍ കല്‍പ്പ വൃക്ഷമെന്നും അറിയപ്പെടുന്ന നാളികേരം കേരളത്തിന്റെ മാത്രമല്ല ഇപ്പോള്‍ രാജ്യത്തിന്റെയും അഭിമാനമായി മാറിയെന്നാണ് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംങ് തോമര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ കൃഷിയിട വിസ്തൃതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും, നാളികേര ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നാണ് വിലയിരുത്തല്‍. കേരം തിങ്ങും… ഇന്ത്യയില്‍ 21.11 ദശലക്ഷം ഹെക്ടറിലാണ് നാളികേരകൃഷി. 20309 മില്യണ്‍ നാളികേരമാണ് വാര്‍ഷിക ഉത്പാദനം. ഹെക്ടറിന് 9346 […]
ഇന്ന് ലോക നാളികേര ദിനം, ഒരു മനുഷ്യായസ്സിന് ജീവിക്കാന്‍ വേണ്ടവ നല്‍കുന്നതിനാല്‍ കല്‍പ്പ വൃക്ഷമെന്നും അറിയപ്പെടുന്ന നാളികേരം കേരളത്തിന്റെ മാത്രമല്ല ഇപ്പോള്‍ രാജ്യത്തിന്റെയും അഭിമാനമായി മാറിയെന്നാണ് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംങ് തോമര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ കൃഷിയിട വിസ്തൃതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും, നാളികേര ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നാണ് വിലയിരുത്തല്‍.
കേരം തിങ്ങും…
ഇന്ത്യയില്‍ 21.11 ദശലക്ഷം ഹെക്ടറിലാണ് നാളികേരകൃഷി. 20309 മില്യണ്‍ നാളികേരമാണ് വാര്‍ഷിക ഉത്പാദനം. ഹെക്ടറിന് 9346 നാളികേരം എന്നനിലയിലാണ് ഉത്പാദന ക്ഷമത. രാജ്യത്തെ 12 ദശലക്ഷം കുടുംബങ്ങള്‍ക്ക് നാളികേര കൃഷി ഉപജീവന മാര്‍ഗ്ഗമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്ത ദേശീയ ആഭ്യന്തര ഉത്പാദനത്തിലേയ്ക്ക് 30000 കോടി രൂപയാണ് നാളികേര മേഖലയുടെ സംഭാവന ചെയ്തിരിക്കുന്നത്. രാജ്യത്ത് 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള നാളികേര മേഖലയുടെ 90 ശതമാനവും കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്രം നല്‍കുന്ന വിവരം.
നാളികേര ദിനത്തില്‍
നാളികേര ദിനത്തോടുബന്ധിച്ച് നാളികേര വികസന ബോര്‍ഡിന്റെ കീഴിലുള്ള ആറാമത് സംസ്ഥാനതല ഓഫീസിന്റേയും 24 ാമത് ലോക നാളികേര ദിനത്തിന്റേയും ഉദ്ഘാടനം ഇന്ന് ഗുജറാത്തില്‍ നടന്നു . കേന്ദ്ര മന്ത്രി നരേന്ദ്ര സിംങ് തോമര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അന്താരാഷ്ട്ര നാളികേര ദിനത്തോടനുബന്ധിച്ച്, നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ മരടിലുള്ള ഹോട്ടല്‍ ലെ മെറിഡിയനിലും ഇന്ന് പരിപാടികള്‍ നടന്നു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ വിജയലക്ഷ്മി ഐഎഎസ് സ്വാഗതം ആശംസിച്ചു. രാജ്യത്തെ നാളികേര കൃഷിയുടേയും സംസ്‌ക്കരണത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ചെയര്‍മാന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ നാളികേര കൃഷിയെക്കുറിച്ചും പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ചും നാളികേരത്തിന്റെ മൂല്യ വര്‍ധനവിലൂടെ പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നാളികേര ദിനത്തില്‍ അധകൃതര്‍ ചൂണ്ടിക്കാട്ടി.