പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂർ: പഞ്ചായത്തിന് ലഭിച്ചത് 2.30 ലക്ഷം, നിർമ്മാർജ്ജനം ചെയ്തത് 50 ടൺ മാലിന്യം
കൊച്ചി: അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,30,000 രൂപയാണ് അജൈവമാലിന്യ ശേഖരണത്തിലൂടെ പഞ്ചായത്തിന് ലഭിച്ചത്. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ നിന്നായി 32 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ മുഖേനയാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മാസത്തില്‍ 15 ദിവസം വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുകയും ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരിക്കുകയുമാണു ചെയ്യുന്നത്. അജൈവ മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് 2018 ല്‍ ആരംഭിച്ച […]
കൊച്ചി: അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,30,000 രൂപയാണ് അജൈവമാലിന്യ ശേഖരണത്തിലൂടെ പഞ്ചായത്തിന് ലഭിച്ചത്.
പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ നിന്നായി 32 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ മുഖേനയാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മാസത്തില്‍ 15 ദിവസം വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുകയും ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരിക്കുകയുമാണു ചെയ്യുന്നത്. അജൈവ മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് 2018 ല്‍ ആരംഭിച്ച പദ്ധതി വഴി 50 ടണ്‍ മാലിന്യങ്ങള്‍ ഇതുവരെ നിര്‍മാര്‍ജനം ചെയ്തിട്ടുണ്ട്.
വാതില്‍പ്പടി മാലിന്യ ശേഖരണം എന്ന ആശയമാണ് പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിരിക്കുന്നത്. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യം മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുന്നു. ഇതിനായി പഞ്ചായത്തില്‍ 12 വാര്‍ഡുകളില്‍ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കും. ഇതിനായി ഒമ്പതാം വാര്‍ഡില്‍ 1200 ചതുരശ്ര അടിയില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുന്ന മാലിന്യം പുനരുപയോഗത്തിനായി ക്ലീന്‍ കേരള കമ്പനിക്കു കൈമാറും. പുനരുപയോഗ സാധ്യമല്ലാത്ത മാലിന്യങ്ങളുടെ തൂക്കത്തിനനുസരിച്ച് നിശ്ചിത തുക നല്‍കി എക്കോ ഗ്രീന്‍ കമ്പനിക്ക് കൈമാറും.
യൂസര്‍ ഫീയായി വീടുകളില്‍ നിന്ന് 50 രൂപയും സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്. പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് പറഞ്ഞു. അജൈവ മാലിന്യ ശേഖരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വാര്‍ഡുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.