15.49 % നേട്ടവുമായി യുടിഐ മാസ്റ്റര്‍ഷെയര്‍

  • 1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്‌കീമിന് 11,458 കോടി രൂപയുടെ നിക്ഷേപമാണ് 2023 സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ പ്രകാരമുള്ളത്.

Update: 2023-10-21 15:45 GMT

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഓഹരിയധിഷ്ടിത പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ നിലവില്‍ വന്നതുമുതല്‍ ഇതുവരെ 15.49 ശതമാനം നേട്ടം നല്‍കി. ഈ വര്‍ഷം ഓഗസ്റ്റ് 31 ലെ കണക്കുകള്‍അനുസരിച്ചാണിത്. അടിസ്ഥാന സൂചികയായ എസ്&പി ബിഎസ്ഇ 100 ടിആര്‍ഐ 14.25 ശതമാനം നേട്ടം കൈവരിച്ച സാഹചര്യത്തിലാണ് മാസ്റ്റര്‍ഷെയറിന്റെ ഈ പ്രകടനം. പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ 20.56 കോടി രൂപയായി വളര്‍ന്നു എന്നാണിതു ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ 37 വര്‍ഷങ്ങളിലായി 206 മടങ്ങിലേറെ വരുമാനം ലഭ്യമാക്കുന്ന രീതിയിലാണ് ഈ നേട്ടം. മുഖ്യമായും ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണ് യുടിഐ മാസ്റ്റര്‍ഷെയര്‍. 1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്‌കീമിന് 11,458 കോടി രൂപയുടെ നിക്ഷേപമാണ് 2023 സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ പ്രകാരമുള്ളത്.

Tags:    

Similar News