യുലിപ് നിക്ഷേപത്തിനു മുന്‍പ് ഫീസുകളറിയാം

നിക്ഷേപത്തോടൊപ്പം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാല്‍ യുലിപ് ഒരു നല്ല നിക്ഷേപ മാര്‍ഗമാണ്. നിങ്ങള്‍ നല്‍കുന്ന തുകയുടെ ഒരു ഭാഗം ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനാല്‍ അതില്‍ നിന്നുള്ള വരുമാനവും ലഭിക്കുന്നു. എന്നാല്‍ ഇത് വിപണിയിലെ അപകടസാധ്യതകള്‍ക്ക് വിധേയമായിരിക്കും. ഓരോ നിക്ഷേപത്തിനും നമ്മള്‍ വിവിധയിനം ചാര്‍ജുകള്‍ നല്‍കേണ്ടതുണ്ട്. യുലിപ് നിക്ഷേപങ്ങളും ചാര്‍ജുകള്‍ക്ക് വിധേയമാണ്. ചാര്‍ജുകളെ നമുക്ക് വിവിധങ്ങളായി തരംതിരിക്കാം. പ്രീമിയം അലോക്കേഷന്‍ ചാര്‍ജ് പോളിസിയുടെ പ്രാരംഭ വര്‍ഷങ്ങളില്‍ അടച്ച പ്രീമിയത്തില്‍ നിന്ന് ഒരു നിശ്ചിത തുക പ്രീമിയം അലോക്കേഷന്‍ ചാര്‍ജായി […]

Update: 2022-02-08 00:38 GMT
trueasdfstory

നിക്ഷേപത്തോടൊപ്പം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാല്‍ യുലിപ് ഒരു നല്ല നിക്ഷേപ മാര്‍ഗമാണ്. നിങ്ങള്‍ നല്‍കുന്ന തുകയുടെ ഒരു...

നിക്ഷേപത്തോടൊപ്പം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാല്‍ യുലിപ് ഒരു നല്ല നിക്ഷേപ മാര്‍ഗമാണ്. നിങ്ങള്‍ നല്‍കുന്ന തുകയുടെ ഒരു ഭാഗം ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനാല്‍ അതില്‍ നിന്നുള്ള വരുമാനവും ലഭിക്കുന്നു. എന്നാല്‍ ഇത് വിപണിയിലെ അപകടസാധ്യതകള്‍ക്ക് വിധേയമായിരിക്കും.
ഓരോ നിക്ഷേപത്തിനും നമ്മള്‍ വിവിധയിനം ചാര്‍ജുകള്‍ നല്‍കേണ്ടതുണ്ട്. യുലിപ് നിക്ഷേപങ്ങളും ചാര്‍ജുകള്‍ക്ക് വിധേയമാണ്. ചാര്‍ജുകളെ നമുക്ക് വിവിധങ്ങളായി തരംതിരിക്കാം.
പ്രീമിയം അലോക്കേഷന്‍ ചാര്‍ജ്
പോളിസിയുടെ പ്രാരംഭ വര്‍ഷങ്ങളില്‍ അടച്ച പ്രീമിയത്തില്‍ നിന്ന് ഒരു നിശ്ചിത തുക പ്രീമിയം അലോക്കേഷന്‍ ചാര്‍ജായി കുറയ്ക്കുന്നു. ഉയര്‍ന്ന നിരക്കാണ് ഇതിന് ഈടാക്കുന്നത്. ഇതില്‍ പുതുക്കല്‍ ചെലവുകളും കമ്മീഷന്‍ ചെലവുകളും ഉള്‍പ്പെടുന്നു. അടച്ച പ്രീമിയത്തില്‍ നിന്നും കുറവ് വരുത്തുന്നതിനാല്‍ ഇത് ഫ്രണ്ട് ലോഡ് ചാര്‍ജാണ്.
മോര്‍ട്ടാലിറ്റി ചാര്‍ജുകള്‍
ഈ പദ്ധതിക്ക് കീഴില്‍ വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ക്ക് നല്‍കുന്നതാണ് മോര്‍ട്ടാലിറ്റി ചാര്‍ജുകള്‍. ഇത് പ്രായം, സം അഷ്വേര്‍ഡ് മുതലായ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രതിമാസ അടിസ്ഥാനത്തിലാണ് ഈ തുക കിഴിക്കുന്നത്.
ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ്
യുലിപ്പിലെ വിവിധ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്‍ഷുറന്‍സ് കമ്പനി ഏര്‍പ്പെടുത്തുന്ന ചാര്‍ജാണ് ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ്. പ്രതിവര്‍ഷം അനുവദനീയമായ പരമാവധി നിരക്ക് ഫണ്ട് മൂല്യത്തിന്റെ 1.35 ശതമാനമാണ്. സാധാരണയായി ഇന്‍ഷുറന്‍സ് ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും പരമാവധി തുക ഈടാക്കുന്നു. എന്നാല്‍ നോണ്‍ ഇക്വിറ്റി ഫണ്ടുകളുടെ ചാര്‍ജ് വളരെ കുറവാണ്.
പാര്‍ഷ്യല്‍ വിത്‌ഡ്രോവല്‍ ചാര്‍ജ്
ഫണ്ടുകള്‍ ഭാഗികമായി പിന്‍വലിക്കാനുള്ള ഓപ്ഷന്‍ യുലിപ്പിലുണ്ട്. ചില പ്ലാനുകളില്‍ പണം പരിധിയില്ലാതെ പിന്‍വലിക്കാന്‍ സാധിക്കുന്നു. എന്നാല്‍ മറ്റു ചിലതില്‍ പിന്‍വലിക്കുന്നതിന്റെ എണ്ണം 2 മുതല്‍ 4 വരെ എന്നിങ്ങനെ പരിമിതപ്പെടുത്തുന്നു. ഈ പിന്‍വലിക്കലുകള്‍ ഒരു നിശ്ചിത പരിധി വരെ സൗജന്യമായിരിക്കും. അല്ലെങ്കില്‍ ഇടപാടുകളെ അടിസ്ഥാനമാക്കി നിരക്ക് ഈടാക്കും.
സ്വിച്ചിംഗ് യുവര്‍ ഫണ്ട്‌സ്
നമ്മുടെ നിക്ഷേപങ്ങള്‍ ഡെറ്റ് ഫണ്ടുകളിലോ ഇക്വിറ്റി ഫണ്ടുകളിലോ മാറ്റി മാറ്റി നിക്ഷേപിക്കാന്‍ നമുക്ക് സാധിക്കും എന്നതാണ് യുലിപ്പിന്റെ ഒരു പ്രത്യേകത. ഇതിനെ സ്വിച്ചിംഗ് എന്നു പറയുന്നു. വര്‍ഷത്തില്‍ ഒരു നിശ്ചിത പരിധി വരെ ഫണ്ടുകള്‍ സൗജന്യമായി മാറ്റാനുള്ള ഓപ്ഷനുകളുണ്ട്. അതിനുശേഷം 100 മുതല്‍ 250 രൂപ വരെ ചാര്‍ജ് ഈടാക്കിയേക്കാം.
പോളിസി അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്
പോളിസിയുടെ നടത്തിപ്പിനായി ഈടാക്കുന്ന തുകയാണ് പോളിസി അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്. ഇത് ഒരു നിശ്ചിത നിരക്കിലോ പ്രീമിയത്തിന്റെ ശതമാനമായോ ഈടാക്കാം.
Tags:    

Similar News