1 കോടി രൂപ കോര്‍പ്പസ് എളുപ്പം ; പുതിയ നിക്ഷേപകര്‍ ഈ തന്ത്രം അറിഞ്ഞിരിക്കണം
- 15 വര്‍ഷത്തേക്ക് നിക്ഷേപിക്കാം
- 15*15*15 റൂള്‍ വരുമാനം ഉറപ്പിക്കും
- കൂട്ടുപ്പലിശ സഹായിക്കും
കോടീശ്വരന്മാരാകണമെന്ന് ആഗ്രഹമില്ലാത്തവര്‍ ചുരുക്കമാണ്. പ്രത്യേകിച്ചും നിക്ഷേപ വിപണിയിലേക്ക് എത്തുന്നവരെല്ലാം വലിയ വരുമാനം നേടി പണക്കാരനാകണമെന്നാണ് താല്‍പ്പര്യപ്പെടുന്നത്. അതിനായി എത്ര തുക എവിടെയൊക്കെ നിക്ഷേപിക്കണമെന്ന് വിപണിയിലേക്ക് പുതിയതായി എത്തുന്നവര്‍ പോലും ഗവേഷണം നടത്തുന്നു. മ്യൂച്വല്‍ ഫണ്ടിലെ സമ്പാദ്യം ഒരു കോടി രൂപയാക്കി വളര്‍ത്താന്‍ എന്തുചെയ്യണമെന്ന് ആലോചിക്കുന്നവര്‍ക്കായി 15*15*15 എന്ന നിക്ഷേപക ടെക്‌നിക് പരിചയപ്പെടുത്താം.
15*15*15 റൂള്‍ ; നിക്ഷേപിക്കുന്നതിന്റെ ആദ്യ തന്ത്രം
ഈ റൂള്‍ പ്രകാരം 15% റിട്ടേണ്‍ പ്രതീക്ഷിക്കാവുന്ന മ്യൂച്വല്‍ ഫണ്ട് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം. ഈ പ്ലാനിലേക്ക് എല്ലാ മാസവും 15,000 രൂപ വീതം എസ്‌ഐപിയായി അടക്കാം. 15 വര്‍ഷത്തേക്കാണ് നിക്ഷേപിക്കേണ്ടത്. 15 വര്‍ഷത്തേക്ക് 15 % റിട്ടേണ്‍ കിട്ടുന്ന ഫണ്ടില്‍ 15000 രൂപാ വീതം നിക്ഷേപിക്കുക. 15 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന്മേലുള്ള കൂട്ടുപ്പലിശ കൂടി കണക്കിലെടുത്താല്‍ 1 കോടി രൂപയായി സമ്പാദ്യം വളരും. ഇത് പുതിയ നിക്ഷേപകര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു നിക്ഷേപതന്ത്രമാണ്. വളരെ ലളിതമായ ഈ നിക്ഷേപ സ്ട്രാറ്റജി ഓരോ മാസവും നിങ്ങള്‍ എത്ര തുക മിച്ചം പിടിക്കണമെന്നും എത്ര കാലം കൊണ്ട് എത്ര തുക സമ്പാദിക്കണമെന്നും മനസിലാക്കാന്‍ സഹായിക്കുന്നു.15*15*15 റൂളിലൂടെ വിചാരിച്ച റിട്ടേണ്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നത് കൂട്ടുപ്പലിശയാണ്. ഇതാണ് ഈ സ്ട്രാറ്റജിയുടെ രഹസ്യം.
കൂട്ടുപ്പലിശയുടെ റോള്‍
മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ കാലമെടുത്ത് വലിയ സമ്പാദ്യമായി വളരാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് കൂട്ടുപ്പലിശ. ഒരു കോമ്പൗണ്ടിങ് കാലയളവില്‍ ഫണ്ട് നല്‍കുന്ന റിട്ടേണുകള്‍ അടുത്ത കാലയളവില്‍ വരുമാനം ഉണ്ടാക്കും. ഉദാഹരണമായി ഒരു മ്യൂച്വല്‍ഫണ്ടില്‍ 15 വര്‍ഷത്തേക്ക് ഓരോ മാസവും 15000 രൂപ വീതം 15% റിട്ടേണില്‍ നിക്ഷേപിക്കുന്നു.ഒരു കൊല്ലം കൊണ്ട് നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന റിട്ടേണ്‍ അടക്കമുള്ള മൊത്തം തുകയ്ക്കാണ് അടുത്ത വര്‍ഷം പലിശ ലഭിക്കുന്നത്.ഇതാണ് കൂട്ടുപ്പലിശ നിക്ഷേപം എളുപ്പം വളര്‍ത്തിയെടുക്കുമെന്ന് പറയുന്നത്. 15*15*15 പ്രകാരം കൂട്ടുപ്പലിശ കണക്കുകൂട്ടിയാല്‍ 15 കൊല്ലം കൊണ്ട് ഈ തുക ഒരു കോടി രൂപയായി വളര്‍ന്നിട്ടുണ്ടാകും. ഈ തുക തന്നെ അടുത്ത 15 വര്‍ഷത്തേക്ക് നമ്മള്‍ നിക്ഷേപത്തില്‍ തുടര്‍ന്നാല്‍ അത് 10 കോടി രൂപയായാണ് വളരുക.
മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ മികച്ച വരുമാനം ലഭിക്കാന്‍ കാത്തിരിക്കാനും തയ്യാറാകണം. കാരണം സമയമാണ് നിക്ഷേപം വളര്‍ത്തിയെടുക്കുന്നത്. എത്ര ദിവസം മ്യൂച്വല്‍ഫണ്ട് നിക്ഷേപം നേരത്തെ നിശ്ചയിച്ച റിട്ടേണ്‍ നിരക്കില്‍ തുടരുന്നുവോ അത്രയും കാലത്തേക്ക് കൂട്ടുപ്പലിശ കണക്കാക്കിയാണ് ഫണ്ട് വളരുന്നത്. ദീര്‍ഘകാലത്തേക്ക് നോക്കിയാല്‍ ഈ നിക്ഷേപങ്ങളൊക്കെ നമ്മള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് വരുമാനം നല്‍കും. 15*15*15 റൂള്‍ ഉപയോഗിച്ച് പുതിയൊരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയെടുക്കാം. ദീര്‍ഘകാലത്തേക്കായിരിക്കണം നിക്ഷേപിക്കേണ്ടതെന്ന് മാത്രം. പണപ്പെരുപ്പ സാഹചര്യം മുമ്പിലുള്ളപ്പോള്‍ 12% വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ പോലും വലിയൊരു കോര്‍പ്പസ് ഉണ്ടാക്കാന്‍ സ്റ്റെപ്പ് അപ്പ് എസ്‌ഐപി ഉപയോഗിച്ചാല്‍ മതി. ഓരോ വര്‍ഷവും നിക്ഷേപത്തുകയില്‍ ചെറിയൊരു ശതമാനം വര്‍ധനവ് വരുത്തിയാല്‍ മതി. ഇതും ഒരു നിക്ഷേപക സ്ട്രാറ്റജിയാണ്.