നിക്ഷേപം 1000, പലിശ 7.25, റിട്ടേണ്‍ എത്ര?

  • സുരക്ഷിത നിക്ഷേപം തേടുന്നവര്‍ക്ക് അനുയോജ്യമായ ഓപ്ഷന്‍
  • ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വരെയുള്ള റിക്കറിംഗ് ഡിപ്പോസിറ്റുകളില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു
  • ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് ആര്‍ഡി നിക്ഷേപത്തിന്റെ കാലാവധി

Update: 2024-03-21 08:59 GMT

കൃത്യമായി നിക്ഷേപം നടത്തണം. നിക്ഷേപം സുരക്ഷിതമായിരിക്കണം എന്നാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന നിക്ഷേപ ഓപ്ഷനാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആര്‍ഡി. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് ആര്‍ഡി നിക്ഷേപത്തിന്റെ കാലാവധി. എല്ലാ മാസവും നിശ്ചിത തീയതികളില്‍ നിശ്ചിത തുക ഓട്ടോ ഡെബിറ്റാകാനുള്ള ഓപ്ഷനും നല്‍കാം. മിക്ക ബാങ്കുകളും 6.25 മുതല്‍ 7.25 ശതമാനമാണ് ആര്‍ഡിക്ക് പലിശ നല്‍കുന്നത്. മൂന്ന് വര്‍ഷത്തെ ആര്‍ഡിക്ക് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കൊന്നു നോക്കാം.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ മൂന്ന് വര്‍ഷത്തെ ആര്‍ഡിക്ക് നല്‍കുന്നത് 7.25 ശതമാനം പലിശയാണ്. എല്ലാ മാസവും 1000 രൂപ വീതം നിക്ഷേപിച്ചാല്‍ 36 മാസങ്ങള്‍ക്ക് ശേഷം ലഭിക്കുന്നത് 40,294 രൂപയാണ്. നിക്ഷേപം 36000 രൂപ. പലിശ 4,294 രൂപ.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്കിലാണ് ആര്‍ഡിയെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് ലഭിക്കുന്നത് 7.1 ശതമാനം പലിശയാണ്. മച്യൂരിറ്റി തുകയായി ലഭിക്കുന്നത് 40,200 രൂപയാണ്. പലിശയിനത്തില്‍ ലഭിക്കുന്ന തുക 4200 രൂപയാണ്.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പിഎന്‍ബി

ഈ മൂന്ന് ബാങ്കുളും മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിന് ഏഴ് ശതമാനം പലിശ നല്‍കുന്നുണ്ട്. പ്രതിമാസം നിക്ഷേപം 1000 രൂപയാണെങ്കില്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന തുക 40,137 രൂപയാണ്. പലിശയായി ലഭിക്കുന്നത് 4,137 രൂപയാണ്.

കാനറ ബാങ്ക

മൂന്ന് വര്‍ഷത്തെ ആര്‍ഡിക്ക് കാനറ ബാങ്ക് നല്‍കുന്നത് 6.8 ശതമാനം പലിശയാണ്. നിക്ഷേപം 1000 രൂപയാണെങ്കില്‍ ലഭിക്കുന്ന തുക 40,011.79 രൂപയാണ്. പലിശയായി 4,011.79 രൂപ ലഭിക്കും.

എസ്ബിഐ

എസ്ബിഐ നല്‍കുന്നത് 6.75 ശതമാനമാണ്. 1000 രൂപ നിക്ഷേപിച്ചാല്‍ 39,980 രൂപ ലഭിക്കും. പലിശയായി ലഭിക്കുന്നത് 3,980 രൂപയാണ്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ഇവിടെ 6.5 ശതമാനമാണ് പലിശ നിരക്ക്. 1000 രൂപയുടെ നിക്ഷേപം മൂന്ന് വര്‍ഷമാകുമ്പോള്‍ 39,824 രൂപയാകും. പലിശയായി 3,824 രൂപ ലഭിക്കും.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. പലിശ നിരക്കുകള്‍ ബാങ്കുകള്‍ ബാങ്കുകളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്നും ശേഖരിച്ചിട്ടുള്ളതാണ്. നിക്ഷേപം ആരംഭിക്കും മുമ്പ് അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് പലിശ നിരക്കുകള്‍ ഉറപ്പാക്കുക.നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News