ബുദ്ധിയുള്ള ഫണ്ട് മാനേജര്‍മാരെ തിരിച്ചറിയാം; ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
- ഫൈന്‍ ലൈന്‍ വരക്കണം
- ദീര്‍ഘ വീക്ഷണം ഉണ്ടായിരിക്കും
- ട്രെന്‍ഡുകള്‍ക്ക് പിറകെ പായില്ല
ഓഹരി,മ്യൂച്വല്‍ഫണ്ട് വിപണിയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന പുതിയ നിക്ഷേപകര്‍ക്ക് മികച്ച രീതിയില്‍ നിക്ഷേപം ഉറപ്പാക്കാന്‍ നല്ലത് ഫണ്ട് മാനേജര്‍മാരുടെ സഹായം തേടുന്നതാണ്. നിക്ഷേപക മേഖലയിലെ വിദഗ്ധര്‍ ഇക്കാര്യം പലപ്പോഴും പുതുനിക്ഷേപകര്‍ക്ക് നിര്‍ദേശമായി നല്‍കാറുണ്ട്. നമ്മുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ തിരഞ്ഞെടുക്കുന്നതും നിക്ഷേപ പോര്‍ട്ട്‌ഫോളിയോ തീരുമാനിക്കുന്നതുമൊക്കെ അതത് സ്ഥാപനങ്ങളിലെ ഫണ്ട് ഹൗസ് മാനേജര്‍മാരാണ്. കാര്യക്ഷമമായി വരുമാനം സൃഷ്ടിക്കാന്‍ ഇവരുടെ പിന്തുണ തേടിയേ തീരൂ. എന്നാല്‍ നമ്മള്‍ സമീപിക്കുന്ന ഫണ്ട് മാനേജര്‍മാര്‍ കാര്യക്ഷമതയുള്ളവരും ദീര്‍ഘവീക്ഷണമുള്ളവരും ആണോ എന്ന് എങ്ങിനെയാണ് തിരിച്ചറിയാന്‍ സാധിക്കുക. നല്ലൊരു ഫണ്ട് മാനേജര്‍മാരുടെ ലക്ഷണങ്ങളാണ് താഴെ പറയുന്നത്.
കോലാഹലങ്ങള്‍ ശ്രദ്ധിക്കില്ല
നല്ലൊരു ഫണ്ട് മാനേജരുടെ പ്രധാന ലക്ഷണമാണിത്. വ്യാപിച്ചു കിടക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയിലുള്ള അസ്ഥിരത കാരണം പലര്‍ക്കും നല്ല കമ്പനികളില്‍ പോലും വിശ്വ്ാസ്യത നഷ്ടപ്പെടും. അടിസ്ഥാന ഘടകങ്ങളൊക്കെ മികച്ച് നില്‍ക്കുന്ന കമ്പനികളാണെങ്കില്‍ പോലും വിപണിയില്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകള്‍ക്കും നഷ്ടങ്ങള്‍ക്കുമൊക്കെ അനുസരിച്ച് പല കോലാഹലങ്ങളും ഉണ്ടാകാം. ചില സ്ഥാപനങ്ങളുടെ പെട്ടെന്നുള്ള വളര്‍ച്ചയും ഇത്തരം അനാവശ്യമായ ശ്രദ്ധയിലേക്കും കോലാഹലങ്ങളിലേക്കും നയിച്ചേക്കാം. എന്നാല്‍ വിപണിയില്‍ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ മികച്ച തീരുമാനമെടുക്കാനായിരിക്കും നല്ലൊരു ഫണ്ട് മാനേജര്‍ ശ്രമിക്കുക. അത് ഭാവിയില്‍ മികച്ച വരുമാനം നല്‍കുമെന്ന ഉറപ്പ് അദ്ദേഹത്തിന് ഉണ്ടായിരിക്കും. അതത് സമയങ്ങളിലെ നൈമിഷകമായ കയറ്റിറക്കങ്ങളിലായിരിക്കില്ല ഇവരുടെ ശ്രദ്ധ. ഓരോ നിക്ഷേപവും നടത്തേണ്ട പദ്ധതികളെയും കമ്പനികളെയും കുറിച്ച് കൃത്യമായ ധാരണ ഇവര്‍ക്കുണ്ടായിരിക്കും.
ശുഭാപ്തി വിശ്വാസികളായിരിക്കും
ഓഹരി വിപണിയില്‍ റീട്ടെയില്‍ ആക്ടിവിറ്റികള്‍ കൂടുന്നുണ്ട്. ഇതിനിടെ മാര്‍ക്കറ്റ് താഴോട്ട് പോയാല്‍ ചെറിയ തോതില്‍ നഷ്ടം സംഭവിച്ചാലും അതൊരു വലിയ പ്രശ്‌നമായി കണക്കാക്കി പിന്മാറാന്‍ ഇവര്‍ തയ്യാറാവില്ല. ഇന്‍ഡക്‌സുകളിലായിരിക്കും ഇവരുടെ ശ്രദ്ധ. അല്ലാതെ മറ്റുള്ള നിക്ഷേപകരെ പോലെ ഒരു നഷ്ടം വരുമ്പോഴേക്കും ആ ഓഹരിയോ ഫണ്ടോ വിറ്റഴിക്കാനോ പിന്‍വലിക്കാനോ അത്തരം ഫണ്ട് മാനേജര്‍മാര്‍ തീരുമാനിക്കില്ല. ഓഹരി വിപണിയില്‍ ക്ഷമയും ശുഭാപ്തി വിശ്വാസവും അത്യാവശ്യമുള്ള രണ്ട് ഘടകങ്ങളാണെന്ന് ഇത്തരക്കാര്‍ വിശ്വസിക്കും. ഇത് രണ്ടും വലിയ നേട്ടം കൊയ്യാന്‍ സഹായിക്കും. ഹ്രസ്വകാലത്തില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങളൊന്നും അടിസ്ഥാന ഘടകങ്ങള്‍ മികച്ച കമ്പനികളെ ദീര്‍ഘകാലത്തിലേക്ക് ബാധിക്കില്ലെന്ന തിരിച്ചറിവുകള്‍ ഉണ്ടായിരിക്കും.
റിസ്‌ക് മാനേജ്‌മെന്റ്
പണം നിക്ഷേപിക്കുന്നതിന് ഫണ്ട് മാനേജര്‍മാര്‍ക്ക് ഒരുപാട് പ്രോട്ടോകോളുകള്‍ പിന്തുടരേണ്ടി വരുന്നതായി ഉണ്ട്. എന്നാല്‍ ചെറിയ നിക്ഷേപകര്‍ക്ക് ഇത്തരം വലിയ നിബന്ധനകളൊന്നും വരുന്നില്ല. അതേസമയം സമഗ്രമായ റിസ്‌ക് തന്ത്രങ്ങളൊക്കെ ആവിഷ്‌കരിച്ചാണ് ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപം നടത്തുന്നത്. ഇതൊക്കെ റീട്ടെയില്‍ നിക്ഷേകര്‍ ഫണ്ട് മാനേജര്‍മാരില്‍ നിന്ന് പഠി്‌കേണ്ട പാഠമാണ്. വലിയ റിസ്‌ക് എടുക്കാന്‍ തയ്യാറായി കൊണ്ട് ഇവര്‍ തയ്യാറാക്കുന്ന പോര്‍ട്ട്‌ഫോളിയോ മികച്ച ആദായമാണ് നേടിക്കൊടുക്കുനനത്. റിസ്‌ക് എടുക്കാന്‍ തയ്യാറായിരിക്കും നല്ലൊരു ഫണ്ട് മാനേജര്‍മാര്‍.
ട്രേഡിങ്ങിനും നിക്ഷേപത്തിനും ഇടയിലൊരു ഫൈന്‍ ലൈന്‍
ആളുകള്‍ ചെറിയ തുക നിക്ഷേപിച്ച് കൊണ്ട് ട്രേഡിങ് പഠിച്ച് നിക്ഷേപകരായി മാറികൊണ്ടിരിക്കുകയാണ്. പലരും സ്വന്തമായി കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പതുക്കെ ദീര്‍ഘകാല നിക്ഷേപത്തിനും ട്രേഡിങ്ങിന്റെ ഹരത്തിലും പെട്ടുപോകും. എന്നാല്‍ ഇത് രണ്ടും നിലനില്‍ക്കുമോ എന്ന് തിരിച്ചറിയണം. നല്ലൊരു തുക ദീര്‍ഘകാലത്തിലേക്ക് നിക്ഷേപിക്കുകയും ചെറിയ തുക ചിലവിട്ട് ട്രേഡിങ് പഠിക്കുകയും ചെയ്യുകയാണ് വേണ്ടത്. നല്ലൊരു ഫണ്ട് മാനേജര്‍ മികച്ച ഗുണനിലവാരമുള്ള കമ്പനികളെ തപ്പിപിടിച്ച് ദീര്‍ഘകാലത്തിലേക്ക് നിക്ഷേപിക്കുക ചെയ്യുക. അല്ലാതെ ട്രേഡിങ്ങിന്റെ ഹരത്തില്‍പ്പെട്ട് കാര്യങ്ങള്‍ തീരുമാനിക്കില്ല. നിക്ഷേപത്തിനും ട്രേഡിങ്ങിനും ഇടയില്‍ ഒരു അതിര്‍വരമ്പ് സൃഷ്ടിക്കാന്‍ ഇവര്‍ ശ്രദ്ധിക്കും.