നിക്ഷേപകര്‍ക്ക് 11 ശതമാനം റിട്ടേണ്‍ നല്‍കി ആദ്യ സ്വര്‍ണ ബോണ്ട്
- ഓരോ സാമ്പത്തിക വര്‍ഷവും ആര്‍ബിഐ എസ്ജിബി ഇഷ്യു ചെയ്യാറുണ്ട്
റിസര്‍വ് ബാങ്ക് ആദ്യമായി പുറത്തിറക്കിയ സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് 2015 (എസ്ജിബി) നവംബര്‍ 30 ന് കാലാവധി പൂര്‍ത്തിയാക്കുകയാണ്. അതിനു മുമ്പായി ആര്‍ബിഐ എസ്ജിബിയുടെ മച്യൂരിറ്റി വില പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു യൂണിറ്റിന്റെ വില 6132 രൂപയാണ് ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വില കണക്കാക്കുന്നത് നവംബര്‍ 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലെ ശരാശരി ക്ലോസിംഗ് സ്വര്‍ണ്ണ വിലയെ അടിസ്ഥാനമാക്കിയാണ്.
ആദ്യ എസ്ജിബി
2015 നവംബര്‍ 30 നാണ് ആര്‍ബിഐ എട്ട് വര്‍ഷകാലാവധിയില്‍ സ്വര്‍ണ ബോണ്ടുകള്‍ അവതരിപ്പിക്കുന്നത്. 2015 ല്‍ എസ്ജിബി അവതരിപ്പിക്കുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 2,684 രൂപയായിരുന്നു. അത് ഇപ്പോള്‍ പ്രഖ്യാപിച്ച തുകയുടെ പകുതിയിലും താഴെയാണ്. 2015 ഒക്ടോബര്‍ 30 ലെ ആര്‍ബിഐയുടെ പ്രഖ്യാപനമനുസരിച്ച് എസ്ജിബിയിലെ നിക്ഷേപത്തിന് 2.75 ശതമാനം വാര്‍ഷിക പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
നേട്ടം എത്ര
2015 ലേതില്‍ നിന്നും സ്വര്‍ണ വിലയില്‍ ഇരട്ടിയിലധികം വര്‍ധനയാണുണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ ആദ്യ എസ്ജിബി നല്‍കും എന്നതില്‍ സംശയമില്ല.
ആദ്യഘട്ട എസ്ജിബിയില്‍ 35 ഗ്രാം സ്വര്‍ണത്തിലാണ് നിക്ഷേപം നടത്തിയതെങ്കില്‍ നേട്ടം എത്രയായിരിക്കുമെന്ന് നോക്കാം. അന്ന് ഗ്രാമിന് 2,684 രൂപ നിരക്കില്‍ 35 ഗ്രാമില്‍ നിക്ഷേപിക്കാന്‍ 93,940 രൂപ ചെലവായിട്ടുണ്ടാകും. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഗ്രാമിന് വില 6,132 രൂപയാണ്. അപ്പോള്‍ 35 ഗ്രാം നിക്ഷേപിച്ചയാള്‍ക്ക് ലഭിക്കുന്നത് 2,14,620 രൂപയാണ്.
നിക്ഷേപകന് പലിശയ്ക്കു പുറമേ ലഭിക്കുന്നത് 128.5 ശതമാനത്തോളെ റിട്ടോണാണ്. സിഎജിആര്‍ (കോംപൗണ്ട് വാര്‍ഷിക വളര്‍ച്ച നിരക്ക്) 10.88 ശതമാനവുമാണ്.
സ്വര്‍ണ ബോണ്ട്
ഓരോ സാമ്പത്തിക വര്‍ഷവും ആര്‍ബിഐ എസ്ജിബി ഇഷ്യു ചെയ്യാറുണ്ട്. നിക്ഷേപകന് ഒരു ഗ്രാം മുതല്‍ നാല് കിലോ ഗ്രാം വരെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം.
സ്വര്‍ണ ബോണ്ടുകളുടെ റിഡംപ്ഷന്‍ വില ഇന്ത്യയന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലറി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച മുന്‍ ആഴ്ച്ചയിലെ (തിങ്കള്‍ - വെള്ളി) 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്ഡറെ ശരാശരി ക്ലോസിംഗ് വില വെച്ചാണ് കണക്കാക്കുന്നത്.
എസ്ജിബിയിലെ നിക്ഷേപ കാലാവധി എട്ട് വര്‍ഷമാമണെങ്കിലും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പിന്‍വലിക്കാം. എട്ട് വര്‍ഷം കഴിഞ്ഞാണ് പിന്‍വലിക്കുന്നതെങ്കില്‍ ലഭിക്കുന്ന റിട്ടേണ്‍ പൂര്‍ണമായും നികുതി രഹിതമായിരിക്കും.