ഏത് പ്രതിസന്ധിയിലും മികച്ച വരുമാനം; മിഡ്ക്യാപ് ഫണ്ടുകള്‍ അറിയാം
- യൂണിയൻ മിഡ്ക്യാപ് ഫണ്ടും കൊട്ടക് എമര്‍ജിങ് ഇക്വിറ്റി ഫണ്ടും മികച്ച ആദായം നല്‍കി
- ഡയറക്ട് പ്ലാനില്‍ പോലും വലിയ റിട്ടേണ്‍
- 3 കൊല്ലം കൊണ്ട് നിക്ഷേപകര്‍ക്ക് മികച്ച വരുമാനം
നമ്മുടെ രാജ്യത്ത് മ്യൂച്വല്‍ഫണ്ട് വിപണി വലിയതോതില്‍ ജനശ്രദ്ധ നേടിയിട്ടുണ്ട്. പുതിയ നിക്ഷേപകര്‍ വലിയതോതില്‍ തന്നെ ഈ നിക്ഷേപ...
നമ്മുടെ രാജ്യത്ത് മ്യൂച്വല്‍ഫണ്ട് വിപണി വലിയതോതില്‍ ജനശ്രദ്ധ നേടിയിട്ടുണ്ട്. പുതിയ നിക്ഷേപകര്‍ വലിയതോതില്‍ തന്നെ ഈ നിക്ഷേപ മേഖലയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല കാറ്റഗറിയിലുള്ള ഫണ്ടുകളും നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കുന്നതിനാല്‍ തന്നെ ആളുകള്‍ക്ക് ഈ നിക്ഷേപങ്ങളോടുള്ള താല്‍പ്പര്യം കൂടുന്നുണ്ട്. ഇക്കഴിഞ്ഞ മൂന്ന് കൊല്ലത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് പരമാവധി റിട്ടേണ്‍ നല്‍കി കൊണ്ട് മിഡ്ക്യാപ് ഫണ്ടുകള്‍ വലിയ തോതില്‍ പ്രചാരം നേടുന്നുണ്ടെന്നാണ് ഫണ്ട് മാനേജര്‍മാര്‍ പറയുന്നത്. സമീപകാലത്തായി ചില മിഡ്ക്യാപ് പ്ലാനുകള്‍ 35 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നല്‍കിയതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് പറയുന്നു.
ഒമ്പതെണ്ണമാണ് ഇത്തരത്തില്‍ നിക്ഷേപകരെ പോലും അമ്പരപ്പിച്ച് കുതിച്ചുയര്‍ന്നത്. ഈ സ്‌കീമുകളിലെ റഗുലര്‍ പ്ലാനുകള്‍ പോലും 33% ല്‍ കൂടുതല്‍ വരുമാനം നല്‍കിയിട്ടുണ്ട്. രണ്ട് മിഡ്ക്യാപ് ഫണ്ടുകളില്‍ ചേര്‍ന്നവര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 35%ത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചിട്ടുണ്ട്. നിക്ഷേപകരെ സംബന്ധിച്ച് ഈ ഫണ്ടുകളൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഭാവിയില്‍ ഇതേ പോലെ ഉയര്‍ന്ന വരുമാനം നല്‍കുമോ എന്ന് വ്യക്തതയില്ലെങ്കിലും ഫണ്ട് മാനേജര്‍മാരോട് ഈ ഫണ്ടുകളെ കുറിച്ച് അഭിപ്രായം ചോദിക്കാം.
പിജിഐഎം ഇന്ത്യ മിഡ്ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്
ഈ ഫണ്ടില്‍ പണം നിക്ഷേപിച്ചവര്‍ക്ക് മികച്ച ആദായമാണ് നല്‍കിയത്. 41.73 ശതമാനം വരുമാനം നല്‍കിയിട്ടുണ്ട്. കൂടാതെ റഗുലര്‍ പ്ലാന്‍ പോലും 39.29 ശതമാനമാണ് മൂന്ന് വര്‍ഷം കൊണ്ട് നല്‍കിയ വരുമാനം. നിഫ്റ്റി മിഡ്ക്യാപ് 150 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് ആണ് ഈ സ്‌കീം ട്രാക്ക് ചെയ്യുന്നത്.
എസ്ബിഐ മാഗ്നം മിഡ്ക്യാപ് ഫണ്ട്
എസ്ബിഐ മാഗ്നം മിഡ്ക്യാപ് ഫണ്ടിന്റെ ഡയറക്ടര്‍ പ്ലാനില്‍ നിക്ഷേപിച്ചവര്‍ക്ക് 39.82 ശതമാനം വരുമാനം ലഭിച്ചിട്ടുണ്ട്. റഗുലര്‍ പ്ലാനില്‍ 38.59 ശതമാനമാണ് 3 കൊല്ലം കൊണ്ട് തിരിച്ചുകിട്ടിയത്. നിഫ്റ്റി മിഡ്ക്യാപ് 150 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് ട്രാക്ക് ചെയ്യുന്ന ഫണ്ട് തന്നെയാണിത്.
എച്ച്ഡിഎഫ്‌സി മിഡ്ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്
ഈ മിഡ്ക്യാപ് ഫണ്ടും നിക്ഷേപകരെ നിരാശരാക്കിയിട്ടില്ലെന്ന് പറയാം. 36.63 ശതമാനമാണ് ഡയറക്ട് പ്ലാനില്‍ ചേര്‍ന്നവര്‍ക്ക് തിരിച്ചുകിട്ടിയത്. റഗുലര്‍ പ്ലാനില്‍ 35.68 ശതമാനവും മൂന്ന് കൊല്ലം കൊണ്ട് തിരിച്ചുനല്‍കിയിട്ടുണ്ട് ഈ ഫണ്ട്. അതുപോലെ മോത്തിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ് ഫണ്ടും മികച്ച വരുമാനം നല്‍കുന്ന ഫണ്ടുകളുടെ കാറ്റഗറിയില്‍ തന്നെയാണ് വരുന്നത്. റഗുലര്‍ പ്ലാനിലെ നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 35.47 ശതമാനവും ഡയറക്ട് പ്ലാനിലുള്ളവര്‍ക്ക് 37.11 ശതമാനവും വരുമാനം നല്‍കാനായിട്ടുണ്ട്. നിഫ്റ്റി മിഡ്ക്യാപ് 150 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്ട്‌സ് തന്നെയാണ് ട്രാക്ക് ചെയ്യുന്നത്. അതുകൊണ്ട് വിപണിയിലെ കയറ്റിറക്കങ്ങളൊക്കെ ബാധിക്കും. എന്നാല്‍ പോലും മികച്ച വരുമാനം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് മനസിലാക്കാം.
അതുപോലെ യൂണിയൻ മിഡ്ക്യാപ് ഫണ്ടും കൊട്ടക് എമര്‍ജിങ് ഇക്വിറ്റി ഫണ്ടും മികച്ച ആദായം നല്‍കിയ വിഭാഗത്തില്‍ തന്നെയാണ് ഉള്ളത്. ഏപ്രിലിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് യൂനിയന്‍ മിഡ്ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ നിക്ഷേപകര്‍ക്ക് 35.98 ശതമാനവും റഗുലര്‍ പ്ലാന്‍ എടുത്തവര്‍ക്ക് 34.22 ശതമാനവും വരുമാനം ലഭിച്ചു. കൊട്ടക് എമര്‍ജിങ് ഇക്വിറ്റി ഫണ്ട് 36.28 ശതമാനം വരുമാനം നല്‍കിയപ്പോള്‍ റഗുലര്‍ പ്ലാന്‍ 34.59 ശതമാനവും വരുമാനം നല്‍കി.ഡയറക്ട് പ്ലാന്‍ എടുത്തവര്‍ക്ക് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മിഡ്ക്യാപ് ഫണ്ട് 34.24 ശതമാനലും നിപ്പണ്‍ ഇന്ത്യാ ഗ്രോത്ത് ഫണ്ട് 34.77 ശതമാനവും 3 കൊല്ലം കൊണ്ട് ആദായം നല്‍കി. റഗുലര്‍ പ്ലാനില്‍ ഇരുകമ്പനികളും യഥാവിധം 32.99% വും 33.76 ശതമാനവും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഈ ഫണ്ടുകളൊക്കെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ വരും ദിവസങ്ങളിലും കരുത്തോടെ മുന്നേറുമോ എന്നൊന്നും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ച് വേണം തീരുമാനമെടുക്കാന്‍.
(മ്യൂച്വല്‍ഫണ്ട് വിപണിയിലെ നിക്ഷേപങ്ങള്‍ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഈ ആര്‍ട്ടിക്കിള്‍ വിവിധ സ്‌ത്രോസ്സുകളെ ആശ്രയിച്ച് തയ്യാറാക്കിയതാണ്. നിക്ഷേപകര്‍ സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപിക്കുക)