5 വര്‍ഷം കൊണ്ട് പണക്കാരിയാകാം; റിട്ടേണ്‍ ഉറപ്പുള്ള 3 നിക്ഷേപ പദ്ധതികള്‍

  • റിട്ടേണ്‍ ഉറപ്പുള്ള സ്‌കീമുകള്‍
  • പരമാവധി നിക്ഷേപത്തിന് പരിധിയില്ല
  • 6.8 ശതമാനം വരെ പലിശ

Update: 2023-05-04 03:45 GMT

സാധാരണക്കാര്‍ക്ക് സുരക്ഷിതമായ ചെറിയ നിക്ഷേപ പദ്ധതികളോടാണ് താല്‍പ്പര്യം. കുട്ടികളുടെ പഠനത്തിനും വിവാഹത്തിനും തുടങ്ങി അത്തരം ദീര്‍ഘകാല ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സമ്പാദ്യപദ്ധതികളില്‍ അംഗങ്ങളാകുന്നത്. ചെറിയ വരുമാനത്തില്‍ നിന്ന് പരമാവധി മിച്ചം പിടിച്ചാണ് അവര്‍ പണം കണ്ടെത്തുക. അത്തരം നിക്ഷേപങ്ങള്‍ വലിയ നഷ്ടസാധ്യതകള്‍ക്ക് വിട്ടുകൊടുക്കുന്നത് ബുദ്ധിപരമല്ല. അവര്‍ക്ക് നിക്ഷേപിക്കാവുന്ന മൂന്ന് സ്‌കീമുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. മൂന്ന് പോസ്റ്റ്ഓഫീസ് സ്‌കീമുകള്‍. അഞ്ച് വര്‍ഷമെങ്കിലും ലോക്ക് ഇന്‍ പിരീഡുള്ള ഈ പദ്ധതികള്‍ ഓഹരി നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന് പറയാം. റിട്ടേണിലും ഗ്യാരണ്ടിയുണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് നികുതി ഇളവുകള്‍ കൂടി ഉള്ളതിനാല്‍ ഈ മൂന്ന് സ്‌കീമുകളും വളരെ ജനപ്രിയമാണ്.

പോസ്റ്റ്ഓഫീസ് റിക്കറിങ് ഡപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് നല്‍കുന്ന സുരക്ഷിതമായ ഒരു സമ്പാദ്യപദ്ധതിയാണ് ഇത്. അഞ്ച് വര്‍ഷത്തേക്ക് ആദായം ഉറപ്പുനല്‍കുന്ന ഈ പദ്ധതിയില്‍ 5.8 % പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ കൂട്ടുപ്പലിശയും ലഭിക്കും. അതുകൊണ്ട് തന്നെ ചെറിയ തോതില്‍ തുടങ്ങിയാലും വലിയ വരുമാനമായി മാറാന്‍ അധികകാലം വേണ്ടി വരില്ല. വെറും നൂറ് രൂപ മാസം തവണകളായി അടച്ചുകൊണ്ട് ഈ സ്‌കീമില്‍ ആര്‍ക്കും ചേരാം. പത്ത് രൂപയുടെ പല മടങ്ങുകളായി എത്ര തുക വേണമെങ്കിലും ഗഡുക്കളായി നിശ്ചയിക്കാം. നിക്ഷേപിക്കാന്‍ പരമാവധി തുകയ്ക്ക് പരിധിയില്ല. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും ആവുംവിധത്തിലുള്ള തുക തീരുമാനിച്ച് ഈ പദ്ധതിയില്‍ ചേരാം. അഞ്ച് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്. ഈ കാലയളവില്‍ നിക്ഷേപം പിന്‍വലിക്കാന്‍ സാധ്യമല്ല.

പോസ്റ്റ് ഓഫീസ് ടൈം ഡപ്പോസിറ്റ് അക്കൗണ്ട്

ഇത് പേര് സൂചിപ്പിക്കും പോലെ തന്നെ സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഒരു വര്‍ഷം,രണ്ട് വര്‍ഷം,മൂന്ന് വര്‍ഷം,നാലു വര്‍ഷം ,അഞ്ച് വര്‍ഷം വരെ നിക്ഷേപിക്കാം. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനമാണ് പലിശ . മികച്ച വരുമാനത്തിന് വേണ്ടി നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്. കാരണം 6.7% പലിശ ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ഉള്ള ഇളവുകളും ലഭിക്കും. ഏറ്റവും കുറഞ്ഞത് ആയിരം രൂപയുണ്ടെങ്കില്‍ ഈ നിക്ഷേപ പദ്ധതിയില്‍ അംഗമാകാം, നൂറ് രൂപയുടെ പല മടങ്ങുകളായി എത്ര തുക വേണമെങ്കിലും പരമാവധി നിക്ഷേപിക്കാം. ഒന്നും രണ്ടും വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.50 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് അഞ്ചര ശതമാനവും പലിശ ലഭിക്കും.

പോസ്റ്റ്ഓഫീസ് നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്

അഞ്ച് വര്‍ഷം ലോക്ക് ഇന്‍ പിരീഡുള്ള നിക്ഷേപ പദ്ധതിയാണിത്. അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപം തുടങ്ങിയാല്‍ 6.8 ശതമാനമാണ് പലിശ ലഭിക്കുക. ആയിരം രൂപയോ 100 രൂപയുടെ പല മടങ്ങുകളോ ആയി നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. അതുകൊണ്ട് ഉറപ്പായും ലഭിക്കുന്ന റിട്ടേണ്‍ മുമ്പില്‍ കണ്ട് പരമാവധി തുക നിക്ഷേപിച്ചാല്‍ വലിയ നേട്ടം കൊയ്യാം. എന്നാല്‍ അഞ്ച് വര്‍ഷം ലോക്ക് ഇന്‍ പിരീഡുള്ളതിനാല്‍ ഇക്കാലയളവ് തീര്‍ന്നാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ പണം പിന്‍വലിക്കാന്‍ നിബന്ധനകള്‍ പാലിക്കേണ്ടി വരും. നികുതിയിളവുകള്‍ നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും ലഭിക്കും.


Tags:    

Similar News