ക്ളോസ്-എൻഡഡ്‌ ടാർഗറ്റ് മച്യുരിറ്റി ഇൻഡക്സ് ഫണ്ടുമായി ആക്സിസ് മ്യൂച്ചൽ

  • ഫീസ് ഇല്ലാതെ ഏതു സമയവും നിക്ഷേപം പിൻവലിക്കാൻ കഴിയും.
  • ഫെബ്രുവരി 21 വരെ പൊതുജനങ്ങൾക്ക് നിക്ഷേപിക്കാം.

Update: 2023-02-09 08:22 GMT

മുംബൈ :ആക്സിസ് മ്യൂച്ചൽ ഫണ്ട് പുതിയ ഒരു ക്ളോസ് -എൻഡഡ്‌ ടാർഗറ്റ് മച്യുരിറ്റി ഇൻഡക്സ് ഫണ്ട് ആരംഭിച്ചിരിക്കുന്നു. ഇത് ക്രിസിൽ ഐ ബി എക്സ് 50 :50 ഗിൽറ്റ് പ്ലസ് റേറ്റിങ് ഉള്ള സംസ്ഥാന സർക്കാരുകളുടെ വികസന വായ്പക്കുവേണ്ടിയുള്ള കടപ്പത്രങ്ങളിലായിരിക്കും നിക്ഷേപ൦ നടത്തുക.

സെപ്റ്റംബർ 30 നു 2027 നു മച്വർ ആകുന്ന ഈ ഫണ്ടിൽ, ഫെബ്രുവരി 21 വരെ പൊതുജനങ്ങൾക്ക് നിക്ഷേപിക്കാമെന്നു ആക്സിസ് എ എം സി ഒരു കുറിപ്പിൽ പറയുന്നു .

പിൻവലിക്കൽ ഫീസ് ഇല്ലാതെ ഏതു സമയവും നിക്ഷേപം പിൻവലിക്കാൻ കഴിയുന്ന ഫണ്ടിൽ മൊത്ത വരുമാന സൂചിക അനുസരിച്ചു വരുമാനത്തിന്‍റെ അനുപാതികമായിട്ടായിരിക്കും നിക്ഷേപകർക്ക് ലാഭം നൽകുക.

Tags:    

Similar News