മക്കളുടെ പഠനവും വിവാഹവും; 1 കോടി സമ്പാദിക്കാന്‍ എളുപ്പവഴി ഇതാണ്
- 12% വാര്‍ഷിക റിട്ടേണ്‍ ഉള്ള സ്‌കീം തിരഞ്ഞെടുക്കുക
- 25 വയസില്‍ ആരംഭിച്ചാല്‍ 45 കാരനാകുമ്പോള്‍ കോടീശ്വരന്‍
- കൂട്ടുപ്പലിശയാണ് രഹസ്യം
മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ എസ്‌ഐപിയായി നിക്ഷേപിക്കുന്നതാണ് ഉചിതം. മൊത്തം തുകയും ആദ്യമേ നിക്ഷേപിക്കാതെ ഓരോ മാസവും നിശ്ചിത തുക അടച്ചുകൊണ്ടിരിക്കാം. എന്നാല്‍ മാസം മാസം അടക്കുന്ന ഈ തുക വലിയ സമ്പാദ്യമായി വളരാന്‍ അധിക സമയം വേണ്ട. അഞ്ചോ പത്തോ വര്‍ഷം തീരുമ്പോഴേക്കും നിങ്ങള്‍ അറിയാതെ തന്നെ അക്കൗണ്ടില്‍ വലിയൊരു ഫണ്ടായി ഇത് വളര്‍ന്നിട്ടുണ്ടാകും. ഭാവിയില്‍ റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാനോ വീട് വെക്കാനോ കുട്ടികളുടെ വിവാഹത്തിനോ അങ്ങിനെ എന്തെങ്കിലും ഒരു പ്രധാനപ്പെട്ട ആവശ്യത്തിന് വേണ്ടി ഒരു കോടി രൂപയെങ്കിലും സമ്പാദ്യം ഉണ്ടാകാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാറില്ലേ? അതിനും ഈ എസ്‌ഐപി വഴി സാധിക്കും.
മ്യൂച്വല്‍ഫണ്ട് സ്‌കീമുകളില്‍ എസ്‌ഐപി സ്‌കീമില്‍ 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ഉറപ്പുതരുന്നത് തെരഞ്ഞെടുക്കാം. എന്നാല്‍ നിശ്ചിത കാലയളവില്‍ കൂട്ടുപ്പലിശ കൂടി കണക്കാക്കിയാല്‍ ഒരു കോടിയെന്ന സ്വപ്‌നം എളുപ്പം സ്വന്തമാക്കാം. ഓരോരുത്തരുടെയും സാമ്പത്തിക സാഹചര്യത്തിന് അനുസരിച്ച് എസ്‌ഐപി എത്ര കാലത്തേക്ക് എത്ര വേണമെന്ന് തീരുമാനിക്കാം.
നിങ്ങള്‍ കരിയറിന്റെ തുടക്കത്തിലാണ് ഉള്ളതെങ്കില്‍ 25 വയസ്സ് മുതല്‍ 30 വയസ്സ് വരെ പ്രായം പ്രതീക്ഷിക്കാം. അപ്പോള്‍ ഒരു നാല്‍പത്തിയഞ്ചോ അമ്പതോ വയസ്സ് പ്രായമാകുമ്പോഴേക്ക് ഒരു കോടി രൂപ അക്കൗണ്ടില്‍ ബാക്കിയാകാന്‍ വേണ്ടി ഇപ്പോള്‍ തന്നെ ഒരു മ്യൂച്വല്‍ഫണ്ട് സ്‌കീമില്‍ എസ്‌ഐപി വഴി നിക്ഷേപം തുടങ്ങാം. 12 ശതമാനമെങ്കിലും വാര്‍ഷിക റിട്ടേണ്‍ ഉറപ്പുതരുന്ന സ്‌കീം നോക്കി വേണം തെരഞ്ഞെടുക്കാന്‍ . 20 കൊല്ലം നിക്ഷേപിക്കാനായി മുന്‍കൂട്ടി കാണണം. എസ്‌ഐപിയില്‍ ദീര്‍ഘകാല നിക്ഷേപങ്ങളാണ് വലിയ വരുമാനം നല്‍കുന്നത്. അതുകൊണ്ട് തന്നെ 20 കൊല്ലത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ ഈ സമ്പാദ്യം സ്വന്തമാക്കാം
ഇനി നിങ്ങള്‍ക്ക് ഒരു പതിനഞ്ച് കൊല്ലം കൊണ്ടാണ് ഇത്രയും തുക സ്വരൂപിക്കേണ്ടതെങ്കില്‍ എസ്‌ഐപി തുക കൂട്ടുകയും നിക്ഷേപ കാലയളവ് കുറയ്ക്കുകയും ചെയ്താല്‍ മതി. പ്രതിമാസം 20,000 രൂപ മ്യൂച്വല്‍ഫണ്ടിലേക്ക് മാറ്റിവെക്കാന്‍ സാധിക്കുമെങ്കില്‍ 15 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദ്യമായി ലഭിക്കും.
ഇനി 12 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ പ്രതിമാസം 25000 രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് വെറും 13 കൊല്ലവും അഞ്ച് മാസവും മതി ഒരു കോടി രൂപ സമ്പാദ്യമായി ലഭിക്കും. അതുപോലെ ഒരു 12 വര്‍ഷം കഴിഞ്ഞാല്‍ മക്കളുടെ വിവാഹവും ഉപരിപഠനവുമൊക്കെ പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ മ്യൂച്വല്‍ഫണ്ട് സ്‌കീം പ്രയോജനപ്പെടും. മാസാമാസം 30,000 രൂപ വീതം നിക്ഷേപിക്കാന്‍ തയ്യാറായാല്‍ മതി. എങ്കില്‍ 12 വര്‍ഷവും നാലു മാസവും കഴിയുമ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി പണം എവിടെ നിന്ന് ലഭിക്കുമെന്ന് ആലോചിച്ച് ടെന്‍ഷടിക്കേണ്ട . കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്യാന്‍ ഒരു കോടി രൂപയാണ് അക്കൗണ്ടില്‍ വിത്ത്‌ഡ്രോവല്‍ കാത്തിരിക്കുക.