അഗ്രി-ഫുഡ് ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവ്

അഗ്രി-ഫുഡ് ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 97 ശതമാനം വര്‍ധിച്ച് 2.1 ബില്യണ്‍ ഡോളറായി. വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭമായ അഗ്ഫൗണ്ടറും ഓംനിവോറും ചേര്‍ന്നു പുറത്തിറക്കിയ ഇന്ത്യ അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പ്-ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 97 ശതമാനം വര്‍ധനവോടെ 2.1 ബില്യണ്‍ ഡോളറാണ് 2021 സാമ്പത്തിക വര്‍ഷത്തില്‍ നേടാനായത്. ഇടപാടുകളുടെ (deal growth) എണ്ണത്തിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 136 ഉണ്ടായിരുന്നത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 189 ആയി […]

Update: 2022-01-08 05:07 GMT

അഗ്രി-ഫുഡ് ടെക്ക് സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 97 ശതമാനം വര്‍ധിച്ച് 2.1 ബില്യണ്‍ ഡോളറായി. വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭമായ അഗ്ഫൗണ്ടറും ഓംനിവോറും ചേര്‍ന്നു പുറത്തിറക്കിയ ഇന്ത്യ അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പ്-ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 97 ശതമാനം വര്‍ധനവോടെ 2.1 ബില്യണ്‍ ഡോളറാണ് 2021 സാമ്പത്തിക വര്‍ഷത്തില്‍ നേടാനായത്. ഇടപാടുകളുടെ (deal growth) എണ്ണത്തിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 136 ഉണ്ടായിരുന്നത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 189 ആയി വളര്‍ന്ന് കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പെം റെസ്റ്റോറന്റ് മാര്‍ക്കറ്റ്പ്ലെയ്സുകള്‍ 1.33 ബില്യണ്‍ ഡോളര്‍ അഥവാ മൊത്തം അഗ്രിഫുഡ്ടെക് ഫണ്ടിംഗിന്റെ 64 ശതമാനം നേടികൊണ്ട് പ്രബലമായ നിക്ഷേപ വിഭാഗമായി നിലകൊള്ളുകയാണ്.

ഇ-ഗ്രോസറി, റെസ്‌റ്റൊറന്റ് മാര്‍ക്കറ്റ്‌പ്ലോസുകള്‍, പ്രീമിയം ബ്രാന്‍ഡഡ് ഫുഡുകള്‍ എന്നിങ്ങനെയുള്ള സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന ഡൗണ്‍ സ്ട്രീം സ്റ്റാര്‍ട്ടപ്പുകള്‍ 1.77 ബില്യണ്‍ ഡോളര്‍ നേടിക്കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ 140 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാഴ്ച വച്ചത്. ഡൗണ്‍ സ്ട്രീം നിക്ഷേപങ്ങളില്‍ പ്രകടമായ മുന്നേറ്റം നടത്തിയത് സൊമാറ്റോയാണ്. 1.2 ബില്യണ്‍ ഡോളറാണ് ഇവര്‍ നേടിയത്. ഡൗണ്‍ സ്ട്രീം നിക്ഷേപങ്ങളില്‍ ഏതാണ്ട് 67 ശതമാനം വരും ഇവരുടെ സംഭാവന.കര്‍ഷകര്‍ക്കായുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളും കാര്‍ഷിക മൂല്യ ശൃംഖലകളും ഉള്‍പ്പെടുന്ന അപ് സ്ട്രീം വര്‍ഷാവര്‍ഷം മൊത്തം ഫണ്ടിംഗില്‍ നേരിയ വര്‍ധനവോടെ നിക്ഷേപകരുടെ താല്‍പര്യം നേടിയെടുക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡൗണ്‍ സ്ട്രീം മേഖലയുടെ ഈ കുതിച്ചുകയറ്റം കാരണം, ഈ സാമ്പത്തിക വര്‍ഷത്തിന്‍രെ മൊത്തം നക്ഷേപങ്ങളില്‍ അപ് സ്ട്രീം നിക്ഷേപങ്ങളുടെ വിഹിതം 15 ശതമാനമായി കുറഞ്ഞു, 2020 സാമ്പത്തിക വര്‍ഷം ഇത് 42 ശതമാനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News