എച്ച്ഡിഎഫ്‌സി ലൈഫിൻറെ ക്ലിക്ക്2 പ്രൊട്ടക്റ്റ് പുറത്തിറക്കി
തിരുവനന്തപുരം: പോളിസി ഉടമയുടെ സുരക്ഷാതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ടേം ഇൻഷുറൻസ് പദ്ധതി ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറർമാരിലൊരാളായ എച്ച്‌ഡിഎഫ്‌സി ലൈഫ് അവതരിപ്പിച്ചു.
തിരുവനന്തപുരം: പോളിസി ഉടമയുടെ സുരക്ഷാതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ടേം ഇൻഷുറൻസ് പദ്ധതി ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറർമാരിലൊരാളായ എച്ച്‌ഡിഎഫ്‌സി ലൈഫ് അവതരിപ്പിച്ചു. ലൈഫ് കവർ മാറ്റുക, പോളിസി കാലാവധി നീട്ടുക, അപകട മരണത്തിനും മാരക രോഗത്തിനും കവറേജ് നേടുക തുടങ്ങി ഒന്നിലധികം കാര്യങ്ങളില്‍ പോളിസി ഉടമകളുടെ താല്‍പര്യത്തിന് സ്വാതന്ത്ര്യം നല്‍കുന്ന പ്രീമിയം/ സേവിംഗ്സ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ക്ലിക്2പ്രൊട്ടക്ട് സൂപ്പര്‍.
കുടുംബത്തിന് സമഗ്രമായ സാമ്പത്തിക പരിരക്ഷ നൽകുന്ന പദ്ധതിയില്‍ ലൈഫ്, ലൈഫ് പ്ലസ്, ലൈഫ് ഗോൾ എന്നീ മൂന്ന് പ്ലാനുകളാണുള്ളത്. മരണം സംഭവിച്ചാല്‍ കിട്ടുന്ന ആനുകൂല്യം 200 ശതമാനം വരെ വര്‍ധിപ്പിക്കാനും ഗുരുതരരോഗങ്ങള്‍ നിർണയിക്കുന്നതിനുള്ള പ്രീമിയം ഒഴിവാക്കാനും പങ്കാളിക്ക് അധിക കവർ തിരഞ്ഞെടുക്കാനും സ്മാർട്ട് എക്സിറ്റ് വഴി പോളിസി റദ്ദാക്കുന്ന സമയത്ത് അടച്ച അടിസ്ഥാന പ്രീമിയം തിരികെ ലഭിക്കാനും പൂർണ്ണവും സ്ഥിരവുമായ വൈകല്യത്തിന് പ്രീമിയം ഒഴിവാക്കാനും മരണം സംഭവിച്ചാല്‍ ആനുകൂല്യം തവണകളായി ലഭിക്കാനുമുള്ള സൗകര്യങ്ങള്‍ ലൈഫ് പ്ലാനില്‍ ഉണ്ട്. ലൈഫ് കവറിനൊപ്പം, അപകട മരണത്തിനും മാരകമായ രോഗത്തിനും എതിരായ കവർ വർദ്ധിപ്പിക്കാനാകുന്ന പ്ലാനാണ് ലൈഫ് പ്ലസ്. ആവശ്യമുള്ള കാലയളവിലേക്ക് ലൈഫ് കവറേജ് മാറ്റുന്നതിനുള്ള സൗകര്യം ലൈഫ് ഗോള്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പോളിസി ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുംവിധത്തില്‍ ഉൽപ്പന്നങ്ങൾ ഉപഭോക്തൃ കേന്ദ്രീകൃതമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് എച്ച്‌ഡിഎഫ്‌സി ലൈഫ് ചീഫ് ആക്ച്വറി ശ്രീനിവാസൻ പാർത്ഥസാരഥി പറഞ്ഞു. ഉപഭോക്താക്കൾ അവർ വാങ്ങിയതിന് മാത്രം പണം നൽകുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ പദ്ധതികളിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.