കുടുംബത്തെ സ്‌നേഹിക്കുന്നുണ്ടോ? ടേം പ്ലാന്‍ ഒഴിവാക്കരുത്
പോളിസി ഉടമയുടെ അപ്രതീക്ഷിത വേര്‍പാടിലും ഗുരുതര രോഗങ്ങളിലും കുടുംബത്തിന് സഹായകരമാകുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് ഇത്.
കുടുംബത്തിന്റെ അന്ന ദാതാവ് നിങ്ങളാണോ? കുടുംബാംഗങ്ങളുടെ ക്ഷേമം നിങ്ങളുടെ ലക്ഷ്യമാണോ? എങ്കില്‍ ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വേണ്ടെന്ന്...
കുടുംബത്തിന്റെ അന്ന ദാതാവ് നിങ്ങളാണോ? കുടുംബാംഗങ്ങളുടെ ക്ഷേമം നിങ്ങളുടെ ലക്ഷ്യമാണോ? എങ്കില്‍ ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വേണ്ടെന്ന് വയ്ക്കരുത്. പോളിസി ഉടമയ്ക്ക് ആകസ്മീകമായുണ്ടാകുന്ന പ്രതിസന്ധികളില്‍ നിന്നും കുടുംബത്തിനുള്ള പരിരക്ഷയാണ് ഇത്തരം പോളിസികള്‍ ലക്ഷ്യം വയ്ക്കുന്നത്. പോളിസി ഉടമയുടെ അപ്രതീക്ഷിത വേര്‍പാടിലും ഗുരുതര രോഗങ്ങളിലും കുടുംബത്തിന് സഹായകരമാകുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് ഇത്.
ആകര്‍ഷണം
താങ്ങാവുന്ന പ്രീമിയം, സാമ്പത്തിക സുരക്ഷയില്‍ അധിഷ്ഠിതമായ ലൈഫ് കവറേജ്, ആദായ നികുതി ഇളവ് തുടങ്ങിയവയാണ് ഇതിന്റെ ആകര്‍ഷണം. എന്നാല്‍ ഇത്തരം ഒരു പോളിസി എടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പോളിസി ഉടമയുടെ വേര്‍പാടിന്റെ റിസ്‌ക് കവര്‍ ചെയ്യുന്ന എറ്റവും ലളിതമായ പദ്ധതിയാണ് ഇത്. പോളിസി ഉടമയുടെ മരണശേഷം ബന്ധപ്പെട്ടവര്‍ക്ക് സം അഷ്വേര്‍ഡ് തുക ഇവിടെ ലഭിക്കുന്നു. സാധാരണ 85 വയസു വരെയുള്ള ടേം പ്ലാനുകള്‍ ലഭ്യമാണ്. പോളിസിയില്‍ പറഞ്ഞിട്ടുള്ള കാലാവധിയില്‍ ഇവിടെ കവറേജ് ലഭിക്കുന്നു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ടേം പ്ലാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഇവിടെ നിങ്ങളുടെ പ്രായം നിര്‍ണായക ഘടമകാണ്. നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം, ജീവിത രീതി ഇവയെല്ലാം പരിഗണിക്കപ്പെടണം. മറ്റൊന്ന് നിങ്ങളുടെ ബാധ്യതയാണ്. വായ്പകള്‍ അടക്കമുള്ള ബാധ്യതകള്‍ എല്ലാം കണക്കിലെടുക്കണം.