പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയിൽ സ്ത്രീ ഉപഭോക്താക്കൾ കൂടുന്നു
അസംഘടിത മേഖലയിൽ പെട്ടവർക്ക് പരിരക്ഷ നൽകുന്ന കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം കൂടുന്നു. 13.68 കോടി എന്റോള്‍മെന്റുമായി കൂടുതല്‍ സ്ത്രീ ഗുണഭോക്താക്കള്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പി എം ജെ ജെ ബി വൈ; PMJJBY), പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന (പി എം എസ് ബി വൈ; PMSBY) എന്നിവയില്‍ ചേരുന്നതായിട്ടാണ് കണക്കുകൾ. പി എം ജെ ജെ ബി വൈ, പി എം എസ് ബി വൈ […]
അസംഘടിത മേഖലയിൽ പെട്ടവർക്ക് പരിരക്ഷ നൽകുന്ന കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം കൂടുന്നു. 13.68 കോടി എന്റോള്‍മെന്റുമായി കൂടുതല്‍ സ്ത്രീ ഗുണഭോക്താക്കള്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പി എം ജെ ജെ ബി വൈ; PMJJBY), പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന (പി എം എസ് ബി വൈ; PMSBY) എന്നിവയില്‍ ചേരുന്നതായിട്ടാണ് കണക്കുകൾ.
പി എം ജെ ജെ ബി വൈ, പി എം എസ് ബി വൈ എന്നിവ രാജ്യത്ത് ഇന്‍ഷുറന്‍സ് നല്‍കുന്നതിനും ഇന്‍ഷുറന്‍സ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനുമായി 2015-ല്‍ ആരംഭിച്ച പദ്ധതികളാണ്. സാധാരണ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം.
ഈ സ്‌കീമുകളില്‍ എന്റോള്‍ ചെയ്ത സ്ത്രീകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്‌കീമുകള്‍ക്ക് ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായത്. പി എം എസ് ബി വൈക്ക് കീഴില്‍ 10,26,45,751 സ്ത്രീ ഗുണഭോക്താക്കളും പി എം ജെ ജെ ബി വൈക്ക് കീഴില്‍ 3,42,40,254 ഗുണഭോക്താക്കളുമുണ്ട്.
2021 ഒക്ടോബര്‍ 27 വരെ PMJJBY പ്രകാരം 1,60,925 സ്ത്രീകള്‍ക്ക് 3,218.5 കോടി രൂപ ക്ലെയിമുകള്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം, PMSBY- യുടെ കീഴില്‍ 14,818 സ്ത്രീ ഗുണഭോക്താക്കള്‍ക്ക് 294.93 കോടി രൂപയുടെ ക്ലെയിമുകള്‍ നല്‍കിയിട്ടുണ്ട്. PMJJBY 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. PMSBY, അപകടമരണം, സ്ഥിര വൈകല്യം തുടങ്ങിയവയ്ക്ക് 2 ലക്ഷം രൂപയുടെ പരിരക്ഷയും ഭാഗിക വൈകല്യങ്ങള്‍ക്ക് 1 ലക്ഷം രൂപയുടെ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു.
പ്രധാന്‍ മന്ത്രി മുദ്ര യോജന അക്കൗണ്ടുകളുടെ 68 ശതമാനവും വനിതാ സംരംഭകരുടെ കൈവശമാണ്.'പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് (പി എം എം വൈ) കീഴില്‍, ഉല്‍പ്പാദനം, വ്യാപാരം, സേവനങ്ങള്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീകളുള്‍പ്പെടെയുള്ള സൂക്ഷ്മ/ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.