ഇന്ത്യയിലെ ഏറ്റവും വലിയ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ വാഗമണിൽ
- മാര്‍ച്ച് 14, 15, 16, 17 തിയതികളിലാണ് ഫെസ്റ്റിവല്‍
- പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്ന് നൂറിലധികം ഗ്ലൈഡര്‍മാര്‍ പരിപാടിയുടെ ഭാഗമാകും
- സാഹസിക ടൂറിസത്തിന്റെ ഭാഗമായി സര്‍ഫിങ് ഫെസ്റ്റിവല്‍ മാര്‍ച്ച് 29, 30, 31 തിയതികളില്‍ വര്‍ക്കലയിൽ നടക്കും
അന്താരാഷ്ട്ര 'പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍ 2024' ന് വാഗമണ്‍ വേദിയാകും. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 14, 15, 16, 17 തിയതികളിലാണ് ഫെസ്റ്റിവല്‍.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്‌പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണ് അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്ന് അന്തര്‍ ദേശീയ തലത്തില്‍ പ്രശസ്തരായ നൂറിലധികം ഗ്ലൈഡര്‍മാര്‍ പരിപാടിയുടെ ഭാഗമാകും.
സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവല്‍ മാര്‍ച്ച് 29, 30, 31 തിയതികളില്‍ തിരുവനന്തപുരം വര്‍ക്കലയിലും എം.ടി.ബി കേരള 2024 ഏഴാം പതിപ്പ് ഏപ്രില്‍ 26, 27, 28 തിയതികളില്‍ വയനാട് മാനന്തവാടിയിലും മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ജൂലൈ 25, 26, 27, 28 തിയതികളില്‍ കോഴിക്കോട് ചാലിപ്പുഴയിലും ഇരവഴഞ്ഞിപ്പുഴയിലും നടത്തും.