ഇന്ത്യ തേടിയെത്തി സഞ്ചാരികള്‍
- ഇടനാഴിയുടെ നിര്‍മ്മാണത്തിന് ശേഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.
കൊവിഡ് മഹാമാരി കൊണ്ട് ലോകം മാറി മറിഞ്ഞു. അടച്ചിട്ട നാളുകളില്‍ നിന്നും ആളുകള്‍ മോചനം കണ്ടെത്തിയത് യാത്രകളിലൂടെയാണ്. അടുത്ത പുറത്ത് വന്ന കണക്കുകളെല്ലാം വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്.
2023 ന്റെ ആദ്യത്തെ ആറ് മാസങ്ങള്‍ പിന്നിടുമ്പോള്‍ വിനോദ സഞ്ചാര മേഖല മുന്നേറ്റത്തിന്റെ പാതയിലാണ്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 106 ശതമാനം ഉയര്‍ച്ചയാണ് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസങ്ങളില്‍ രാജ്യം നേടിയത്. വിദേശനാണ്യ ത്തിലും 2022 ലേതിനേക്കാള്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. കൊവിഡിന് ശേഷം ആഘാതത്തിന് ശേഷം, ആഭ്യന്തര-അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി രാജ്യം വിനോദസഞ്ചാര മേഖലയില്‍ കാര്യമായ പദ്ധതികള്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
ജനുവരി-ജൂണ്‍ കാലയളവില്‍ ഈ വര്‍ഷം ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 43.80 ലക്ഷമാണ്. ഇത് 2022 ലെ ഇതേ കാലയളവിലെ 21.24 ലക്ഷം 106 ശതമാനം കൂടുതലാണ്. ആഭ്യന്തര ടൂറിസത്തെ സംബന്ധിച്ചിടത്തോളം, 2021 ല്‍ 677 ദശലക്ഷമായിരുന്നത് 2022 ല്‍ 1,731 ദശലക്ഷമായി വര്‍ധിച്ചു.
കശ്മീരാണ് സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്ന്. 2023 ജനുവരി-ജൂണ്‍ കാലയളവില്‍ മാത്രം 1.09 കോടി പേരാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ 2022 ല്‍ 1.8 കോടിയിലധികം സഞ്ചാരികള്‍ ഇവിടെ സന്ദര്‍സിച്ചിട്ടുണ്ട്. കണക്കാക്കുന്നു.
2021 ഡിസംബര്‍ 13 ന് ആദ്യഘട്ടം ഉദ്ഘാടനം നടന്ന 500,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന കാശി വിശ്വനാഥ് ധാം എന്ന ഇടനാഴി വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. കാശി ക്ഷേത്ര പരിസരത്തെ ഗംഗാ നദിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി.
വാരണാസിയിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം സാംസ്‌കാരിക പുനരുജ്ജീവനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
2023-ല്‍ (ജനുവരി-മേയ്) 2.29 കോടി ആളുകളും 2022-ല്‍ 7.16 കോടി ആളുകളും ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. ഇടനാഴിയുടെ നിര്‍മ്മാണത്തിന് ശേഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇടനാഴിയുടെ ഉദ്ഘാടനത്തിനു ശേഷം ഏകദേശം 10 കോടി ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിച്ചതായാണ് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് സിഇഒ സുനില്‍ വര്‍മ വ്യക്തമാക്കുന്നത്.