സഞ്ചാരികളെ ആകർഷിക്കാൻ നാളെ മുതൽ "ഭാരത് പർവ്"

  • ജനുവരി 23 മുതൽ 31 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്
  • സർക്കാരിന്റെ പൗര കേന്ദ്രീകൃത പദ്ധതികൾ പ്രദർശിപ്പിക്കും
  • പ്രവേശനം സൗജന്യമാണ്

Update: 2024-01-22 05:25 GMT

റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ഡെൽഹിയിലെ റെഡ് ഫോർട്ടിന് മുന്നിലുള്ള പുൽത്തകിടിയിലും ഗ്യാൻ പാതയിലും ഒമ്പത് ദിവസത്തെ വാർഷിക മെഗാ ഇവന്റ് "ഭാരത് പർവ്വ്" സംഘടിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ടൂറിസം മന്ത്രാലയം ഒരുങ്ങുന്നു.

2016 മുതൽ നടക്കുന്ന ഇത് ഈ വർഷം 2024 ജനുവരി 23 മുതൽ 31 വരെ ആഘോഷിക്കുന്നു.

റിപ്പബ്ലിക് ദിന പരേഡ് ടാബ്‌ലോക്സ്, സോണൽ കൾച്ചറൽ സെന്ററുകളുടെ ചലനാത്മക സാംസ്കാരിക പ്രകടനങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സാംസ്കാരിക ട്രൂപ്പുകളുടെ ആകർഷകമായ അവതരണങ്ങൾ, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന ഭക്ഷണ സ്റ്റാൾ, കരകൗശല, കൈത്തറി പ്രദർശനം, ആവേശകരമായ പ്രകടനങ്ങൾ എന്നിവയാണ് മെഗാ ഇവന്റിന്റെ ഹൈലൈറ്റുകൾ. 

പ്രവേശനം സൗജന്യമാണ്.

മിഷൻ ലൈഫ്, ഒരു ജില്ല ഒരു ഉൽപ്പന്നം, വിക്ഷിത് ഭാരത്, നാരി ശക്തി, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് തുടങ്ങിയ സർക്കാരിന്റെ പൗര കേന്ദ്രീകൃത പദ്ധതികളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്ന 26 കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പങ്കാളിത്തം ഈ വർഷം ഭാരത് പർവിനുണ്ട്. ദേഖോ അപ്നാ ദേശിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ ഒരു പരീക്ഷണ മേഖലയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈവിധ്യമാർന്ന പാചക പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്വാദിഷ്ടമായ പലഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാളുകളുള്ള ഒരു ഫുഡ് കോർട്ടും പരിപാടിയിൽ അവതരിപ്പിക്കും.

സാംസ്കാരിക അനുഭവം മെച്ചപ്പെടുത്തുന്നതിനായി, കരകൗശല, കൈത്തറി സ്റ്റാളുകൾ ഉൾക്കൊള്ളുന്ന ഒരു പാൻ-ഇന്ത്യ കരകൗശല ബസാർ സജ്ജീകരിക്കും, രാജ്യത്തെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി 30-ലധികം സംസ്ഥാനങ്ങൾ/യുടികളുടെ തീമാറ്റിക് പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായുള്ള വിവിധ പ്രാദേശിക സാംസ്കാരിക സംഘടനകളുടെ സാംസ്കാരിക പ്രകടനങ്ങളും സംഘടിപ്പിക്കും. കൂടാതെ, രാജ്യത്തുടനീളമുള്ള പ്രാദേശിക കരകൗശല വിദഗ്ധർ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച് വിറ്റഴിച്ചുകൊണ്ട് വോക്കൽ ഫോർ ലോക്കലിനെ പ്രോത്സാഹിപ്പിക്കുന്നു.

ഇവന്റിന്റെ ജനപ്രീതി കണക്കിലെടുത്ത് ഈ വർഷം ഇത് 6 ദിവസത്തിന് പകരം 9 ദിവസമാക്കി നീട്ടി.

Tags:    

Similar News