മൂന്നാർ മലനിരകൾക്ക് മീതെ പറക്കാം, ബോൾഗാട്ടി to മാട്ടുപ്പെട്ടി സീ പ്ലെയിൻ പദ്ധതി ഉടൻ

കൊ​ച്ചി​യി​ലെ ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ നി​ന്നാ​ണ് ആ​ദ്യ പ​രീ​ക്ഷ​ണ​പ്പ​റക്ക​ൽ

Update: 2024-11-08 11:36 GMT

മൂന്നാർ മലനിരകൾക്ക് മീതെ പറക്കാം, ബോൾഗാട്ടി to മാട്ടുപ്പെട്ടി സീ പ്ലെയിൻ പദ്ധതി ഉടൻ

എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി​യി​ൽ നിന്ന് മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ലേക്ക് ജ​ല​വി​മാ​ന ടൂ​റി​സം പ​ദ്ധ​തി ആരംഭിക്കുന്നു. വെ​ള്ള​ത്തി​ലും ക​ര​യി​ലും ലാ​ൻ​ഡ് ചെ​യ്യു​ക​യും പ​റ​ന്നു​യ​രു​ക​യും ചെ​യ്യു​ന്ന ​വി​മാ​ന​മാ​ണ്‌ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സ​ർ​വീ​സ് തുടങ്ങിന്നതിനുള്ള പ​രി​ശോ​ധ​ന​ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ​രി​ശീ​ല​ന​പ്പ​റ​ക്ക​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഉ​ണ്ടാ​കും. കൊ​ച്ചി​യി​ലെ ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ നി​ന്നാ​ണ് ആ​ദ്യ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ. എ​ട്ടു പേ​ർ​ക്കു സ​ഞ്ച​രി​ക്കാവുന്ന ജലവിമാനത്തിന്‌ സാ​ധാ​ര​ണ വി​മാ​ന​ങ്ങ​ളെക്കാള്‍ വ​ലി​യ ജ​നാ​ല​ക​ളാ​ണുള്ളത്. 

പദ്ധതിയുടെ ഭാഗമായി മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലെ ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം ‘വി​മാ​ന​ത്താ​വ​ള​മാ​യ’​വാ​ട്ട​ർ എ​യ​റോ​ഡ്രോം  സ്ഥാ​പി​ക്കാ​നാ​ണ്‌ തീരുമാനിച്ചിരിക്കുന്നത്. എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ, ഡാം ​സേ​ഫ്റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, സി​യാ​ൽ അ​ധി​കൃ​ത​ർ, വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സം മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ൽ നടത്തിയ പ​രി​ശോ​ധ​നയിൽ  ജ​ല​വി​മാ​ന​ങ്ങ​ൾക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ പ്ര​ദേ​ശം ഉ​ചി​ത​മെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യും കഴിഞ്ഞിട്ടുണ്ട്.

Tags:    

Similar News