അവധിക്കാലം ആഘോഷിക്കാം; ജനപ്രിയ പാക്കേജുകളുമായി മലപ്പുറം കെഎസ്ആർടിസി

താമസവും ഭക്ഷണവുമടക്കമാണ് കെഎസ്ആർടിസി പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്

Update: 2024-04-06 08:48 GMT

ചുരുങ്ങിയ ചെലവിൽ ഉല്ലാസ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കായി മലപ്പുറം KSRTC ഡിപ്പോ ആകർഷകമായ വിനോദ യാത്രാ പാക്കേജുകളാണ് ഏപ്രിലിൽ ഒരുക്കിയിരിക്കുന്നത്. 

ഇത്തവണത്തെ വേനലവധിക്കാല യാത്രകൾ പോക്കറ്റ് കാലിയാക്കാത്ത വിധത്തിലുള്ള  യാത്രാ പാക്കേജുകളാണ് മലപ്പുറം കെഎസ്ആർടിസി അവതരിപ്പിക്കുന്നത്.

മൂന്നാർ, മലക്കപ്പാറ, കാന്തല്ലൂർ, വാഗമൺ, മാമലക്കണ്ടം, അതിരപ്പള്ളി, നെല്ലിയാമ്പതി, വയനാട് തുടങ്ങിയ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഏകദിന, ദ്വിദിന യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

വളരെ കുറഞ്ഞ തുകയിൽ താമസവും ഭക്ഷണവുമടക്കമാണ് കെ എസ് ആർ ടി സി പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്.

പാക്കേജുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ 

ഏപ്രിൽ 11: അതിരപ്പിള്ളി, മലക്കപ്പാറ. ഏകദിന യാത്ര. പുലർച്ചെ 4ന് പുറപ്പെടും. നിരക്ക് 730 രൂപ 

ഏപ്രിൽ 12: വാഗമൺ. രണ്ടു ദിവസം നീളുന്ന യാത്ര. രാത്രി 8ന് പുറപ്പെടും. നിരക്ക്  3100  രൂപ 

ഏപ്രിൽ 13: മാമലക്കണ്ടം, മൂന്നാർ. രണ്ടു ദിവസം നീളുന്ന യാത്ര. പുലർച്ചെ 4ന് പുറപ്പെടും. നിരക്ക് 1630 രൂപ 

ഏപ്രിൽ 13: നെല്ലിയാമ്പതി ഏകദിന യാത്ര. പുലർച്ചെ 5ന് പുറപ്പെടും. നിരക്ക് 830 രൂപ 

ഏപ്രിൽ 14: മാമലക്കണ്ടം, മൂന്നാർ. രണ്ടു ദിവസം നീളുന്ന യാത്ര. പുലർച്ചെ 4ന് പുറപ്പെടും. നിരക്ക് 1630  രൂപ 

ഏപ്രിൽ 20: മാമലക്കണ്ടം, മൂന്നാർ, രണ്ടു ദിവസം നീളുന്ന യാത്ര. പുലർച്ചെ 4ന് പുറപ്പെടും. നിരക്ക് 1630 രൂപ 

ഏപ്രിൽ 21: അതിരപ്പിള്ളി, മലക്കപ്പാറ. ഏകദിന യാത്ര. പുലർച്ചെ 1ന് പുറപ്പെടും. നിരക്ക് 730 രൂപ 

ഏപ്രിൽ 21: സൈലന്റ് വാലി. ഏകദിന യാത്ര. പുലർച്ചെ 5ന് പുറപ്പെടും. നിരക്ക് 1250  രൂപ 

ഏപ്രിൽ 23: കാന്തല്ലൂർ, മൂന്നാർ. രണ്ടു ദിവസത്തെ യാത്ര. രാത്രി 10ന് പുറപ്പെടും. നിരക്ക് 1700 രൂപ 

ഏപ്രിൽ 27: മാമലക്കണ്ടം, മൂന്നാർ. രണ്ടു ദിവസം നീളുന്ന യാത്ര. പുലർച്ചെ 4ന് പുറപ്പെടും. നിരക്ക് 1630  രൂപ 

ഏപ്രിൽ 28: അതിരപ്പിള്ളി, മലക്കപ്പാറ. ഏകദിന യാത്ര. പുലർച്ചെ 4ന് പുറപ്പെടും. നിരക്ക് 730 രൂപ 

ഏപ്രിൽ 28: വയനാട്. ഏകദിന യാത്ര. പുലർച്ചെ 5ന് പുറപ്പെടുക. നിരക്ക് 600  രൂപ 

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9400128856 (വാട്‌സാപ്പ് മാത്രം), 8547109115

Tags:    

Similar News