ഇക്കോ ലേബലായ 'ബ്ലൂ ഫ്‌ലാഗ്' സര്‍ട്ടിഫിക്കറ്റ് നേടി കാപ്പാട് ബീച്ച്

  • മൂന്ന് വര്‍ഷം മുമ്പും ഇതേ ബീച്ചിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു
  • സംസ്ഥാനത്ത് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്ന ബീച്ചാണ് കാപ്പാട്
  • ഇന്ത്യയിലെ എട്ട് ബീച്ചുകള്‍ക്ക് ഈ അംഗീകാരം ലഭിച്ചു

Update: 2024-02-03 10:35 GMT

കാപ്പാട്: ഡെന്‍മാര്‍ക്ക് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എജ്യുക്കേഷന്റെ ഇക്കോ ലേബലായ 'ബ്ലൂ ഫ്‌ലാഗ്' സര്‍ട്ടിഫിക്കറ്റ് കാപ്പാട് ബീച്ചിന് വീണ്ടും ലഭിച്ചു.

സംസ്ഥാനത്ത് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്ന ബീച്ചാണ് കാപ്പാട്. മൂന്ന് വര്‍ഷം മുമ്പും ഇതേ ബീച്ചിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. കര്‍ണാടകയിലെ ഹൊനാവറിലെ കാസര്‍കോട് ബീച്ചും ഉഡുപ്പിയിലെ പടുബിദ്രിയും ഉള്‍പ്പെടെയുള്ള ബീച്ചുകളിലും മുമ്പ് ബ്ലൂ ഫ്‌ലാഗ്' ലഭിച്ചിരുന്നു.

ഇന്ത്യയിലെ എട്ട് ബീച്ചുകള്‍ക്ക് ഈ അംഗീകാരം ലഭിച്ചു. 33 നിബന്ധനകളാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പാലിക്കേണ്ടത്. തീരദേശ ശുചീകരണവും ബീച്ചുകളിലെ സുരക്ഷയും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഫലപ്രദമായ സേവനങ്ങളും പാരിസ്ഥിതിക മാനദണ്ഡങ്ങളും പ്രധാനമാണ്.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും അടങ്ങുന്ന ജൂറിയാണ് സര്‍ട്ടിഫിക്കേഷന്റെ ഭാഗമായുള്ള പരിശോധന നടത്തുന്നത്. അതേസമയം, പരിസ്ഥിതി സൗഹൃദ സമീപനം, സൗരോര്‍ജ്ജത്തിന്റെ ശരിയായ ഉപയോഗം, ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍, ജൈവവൈവിധ്യ സംരക്ഷണം എന്നിവ കണക്കിലെടുത്താണ് കാപ്പാട് ബീച്ചിന് അഭിമാനകരമായ പദവി നല്‍കിയതെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളില്‍ ഒന്നാണ് കാപ്പാട് ബീച്ചെന്നും കളക്ടര്‍ വ്യക്തമാക്കി.

30 വനിതാ ജീവനക്കാരാണ് കാസര്‍കോട് ബീച്ച് ശുചീകരണത്തില്‍ ദിവസവും ഏര്‍പ്പെട്ടിരിക്കുന്നത്.

Tags:    

Similar News