കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ഇസ്രയേല്‍

  • ഈ വര്‍ഷം ഓഗസ്റ്റ് വരെ 6,800 പേരാണ് ഇന്ത്യയില്‍ നിന്ന് ഇസ്രയേല്‍ സന്ദര്‍ശിച്ചത്
  • ഇസ്രയേലില്‍ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്നത് ഇന്ത്യയില്‍നിന്ന്

Update: 2024-09-24 12:23 GMT

ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് ഇസ്രയേല്‍. ഈ വര്‍ഷം പന്ത്രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ എത്തുമെന്നാണ് പ്രതീക്ഷ.

തീര്‍ത്ഥാടനത്തിനും മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സിനും എക്സിബിഷനുമായാണ് അധികം പേരും രാജ്യത്തെത്തുന്നതെന്ന് ഇസ്രയേല്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ഓഗസ്റ്റ് വരെ 6,800 പേരാണ് ഇന്ത്യയില്‍ നിന്ന് രാജ്യത്തെത്തിയത്. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് വന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇനി ഇരട്ടിയാകുമെന്നാണ് ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ഇസ്രയേലില്‍ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. വിനോദസഞ്ചാര രംഗത്ത് വലിയ വിപണി സാധ്യതയാണ് ഇന്ത്യയില്‍ കാണുന്നത്. യുഎസ്,ബ്രിട്ടണ്‍,ഫിലീപ്പീന്‍സ്,ഇന്ത്യ എന്നിവയാണ് ഈ രംഗത്തെ ശ്രദ്ധാകേന്ദ്രമായ വിപണികളെന്ന് ഇസ്രയേല്‍ ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

ഇസ്രയേല്‍ സുരക്ഷിതമല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഇവിടെ സുരക്ഷിതമായ ധാരാളം സ്ഥലങ്ങളുണ്ടെന്നും ഇത് വിനോദസഞ്ചാരത്തിന് അനുയോജ്യമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

Tags:    

Similar News