മാലിദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരത്തില്‍ ഇടിവ്

  • ഇന്ത്യയുമായുള്ള നയതന്ത്ര പിരിമുറുക്കങ്ങളാണ് ടൂറിസം ഇടിയാന്‍ കാരണം
  • ചൈന മൂന്നാം സ്ഥാനത്തേക്ക് എത്തി, റഷ്യയും ഇറ്റലിയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

Update: 2024-01-30 07:20 GMT

മാലിദ്വീപിലേക്കുള്ള ഇന്ത്യാക്കാരുടെ വിനോദ സഞ്ചാരത്തില്‍ വന്‍ ഇടിവ്. ഡിസംബറില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര പ്രതിസന്ധിയാണ് ദ്വീപസമൂഹത്തിലേക്കുള്ള യാത്രകുറയാന്‍ കാരണമായത്.

അതേസമയം മാലിദ്വീപിലെ മികച്ച പത്ത് ടൂറിസം വിപണികളില്‍ ചൈന മൂന്നാം സ്ഥാനത്ത് തുടര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ

ദ്വീപിലേക്കുള്ള ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, ദ്വീപിലെ ടൂറിസം വിപണി വിഹിതത്തില്‍ ഇന്ത്യയുടെ സംഭാവന പതിനൊന്ന് ശതമാനത്തിന് മുകളിലായിരുന്നു. റഷ്യയും ചൈനയുമായിരുന്നു തൊട്ടുപിന്നില്‍. പത്ത് ശതമാനമായിരുന്നു ഇരു രാജ്യങ്ങളുടെയും സംഭാവന. മാലിദ്വീപ് ടൂറിസം മന്ത്രാലയം ജനുവരി മൂന്നിന് പുറത്തുവിട്ട ഡാറ്റയില്‍ ചൈന ആദ്യ 10 പട്ടികയില്‍ പോലും ഉണ്ടായിരുന്നില്ല.

ജനുവരി പതിമൂന്ന് ആയപ്പോഴേക്കും എട്ട് ശതമാനം വിപണി വിഹിതവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പിന്നീട്, ജനുവരി 21 വരെ, ചൈന നാലാം സ്ഥാനത്തേക്ക് മുന്നേറി, ഇന്ത്യ അഞ്ചാം സ്ഥാനത്തായി. ജനുവരി 28-ഓടെ, മാലിദ്വീപിന്റെ ടൂറിസം വിപണി വിഹിതത്തിന്റെ ഒന്‍പത് ശതമാനവുമായി ചൈന മൂന്നാം സ്ഥാനത്താണെന്ന് മാലിദ്വീപ് ടൂറിസം മന്ത്രാലയത്തില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

ഡിസംബര്‍ 31 മുതല്‍ ജനുവരി 29 വരെയുള്ള ഒരു മാസത്തിനുള്ളില്‍ മാലിദ്വീപ് ടൂറിസം വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഗണ്യമായി കുറഞ്ഞുവെന്നാണ് ഇത് കാണിക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെ ചില മാലിദ്വീപ് മന്ത്രിമാരുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള നയതന്ത്ര പിരിമുറുക്കങ്ങളാണ് ടൂറിസത്തില്‍ ഇടിവുണ്ടാകന്‍ കാരണം.

ആദ്യ 10 രാജ്യങ്ങളില്‍ ചൈനയുടെ സ്ഥാനം ഒരു മാസത്തിനുള്ളില്‍ കുറഞ്ഞു, ജനുവരി അവസാനത്തോടെ രാജ്യം മൂന്നാം സ്ഥാനം നിലനിര്‍ത്തി. . റഷ്യയും ഇറ്റലിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Tags:    

Similar News