ഹയാത്തിന്റെ സ്വ്പനം; അഞ്ച് വര്‍ഷത്തിനുള്ളില്‍ പുത്തന്‍ ഹോട്ടലുകള്‍
- ലെഷര്‍ സെഗ്മന്‍രില്‍ പ്രതീക്ഷ വച്ച് ഹയാത്ത.
- ടെക്നോളജി ബേസ്, സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം, പ്രോപ്പര്‍ട്ടി, റവന്യൂ മാനേജ്മെന്റ് സിസ്റ്റം എന്നിവയുടെ മുഴുവന്‍ സ്യൂട്ടും ഹയാത്ത് ഈ വര്‍ഷം മാറ്റുകയാണ്.
- 28 ഇടങ്ങളില്‍ പുതിയ ഹോട്ടലുകള്‍
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത്് 50 ഹോട്ടലുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയിട്ട് ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്‍. ഗോവ, ബെംഗളൂരു, ഭോപ്പാല്‍ എന്നിവയുള്‍പ്പെടെ 28 സ്ഥലങ്ങളിലാണ് പുതിയ ഹോട്ടലുകള്‍ ആരംഭിക്കുന്നത്. നിലവില്‍ ഹയാത്തിന് 48 ഹോട്ടലുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വരുമാന വളര്‍ച്ചയുടെ കാര്യത്തില്‍ ഹയാത്ത് ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വിപണിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഈ നേട്ടം പാദഫലങ്ങളിലൂടെയല്ല ദശാബ്ദങ്ങളിലൂടെ വേണം വിലയിരുത്താനെന്നും ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷന്റെ പ്രസിഡന്റും സിഇഒയുമായ മാര്‍ക്ക് ഹോപ്ലാമസിയന്‍ പറഞ്ഞു.
അപ്പര്‍ മിഡ്‌സ്‌കെയില്‍ ഹോട്ടലുകള്‍ അഥവാ കിച്ചണ്‍ സൗകര്യത്തോട് കൂടിയ സ്റ്റുഡിയോ റൂമുകള്‍ നല്‍കാനുള്ള പദ്ധതി ഹയാത്ത് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഹയാത്തിന്റെ ജെവിഡി , ദി അണ്‍ബൗണ്ടഡ് കളക്ഷന്‍സ് എന്നീ ബ്രാന്‍ഡുകള്‍ക്ക് വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മീയ ടൂറിസം വലിയ അവസരമാണ് നല്‍കുന്നത്. ഹയാത്തിന് ബോധ് ഗയയില്‍ ഹോട്ടലുകളുണ്ട്. വാരണാസിയില്‍ ഹോട്ടല്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്നും ഹോപ്ലാമസിയന്‍ പറഞ്ഞു.
ടൂറിസം രംഗത്ത് ഇന്ത്യക്ക് വൈവിധ്യങ്ങളുണ്ട്. മാത്രമല്ല അവിശ്വസനീയമായ ചരിത്രത്തിന്റെ കൂടി രാജ്യമാണ് ഇന്ത്യ. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിവെ വര്‍ധനവും പ്രതീക്ഷ നല്‍കുന്നതാണ്. 2023 ല്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക് 500 മില്യണ്‍ ഡോളര്‍ മൂലധന വരുമാനമാണ് ഹയാത്ത് നല്‍കിയത്. തുടര്‍ച്ചയായി ഏഴ് വര്‍ഷമായി പ്രമുഖ മള്‍ട്ടി-ബ്രാന്‍ഡ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന വ്യവസായ വളര്‍ച്ചയാണ് ഹയാത്തിന്റേതെന്നാണ് സിഇഒ അവകാശപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലും വിദേശത്തും ശൃംഖലയുടെ ഏറ്റവും വേഗത്തില്‍ വളരുന്ന സെഗ്മെന്റാണ് ലെഷര്‍. അവധിക്കാലങ്ങളിലെ ഇന്ത്യയിലെ ഞങ്ങളുടെ വരുമാന വളര്‍ച്ച 25 മുതല്‍ 30 ശതമാനം വരെയാണ്. 50 പുതിയ ഹോട്ടലുകള്‍ തുറക്കുന്നതോടെ അത് 10 പോയിന്റ് ഉയരും. ആഗോളതലത്തില്‍ വിനോദ മേഖലയില്‍ നിന്നുള്ള വിഹിതം 55 ശതമാനത്തിലധികമാണ്.