കുറഞ്ഞ ചെലവും മികച്ച താമസവും; സഞ്ചാരികളെ ആകർഷിച്ച് വിയറ്റ്‌നാം

  • ഇന്ത്യയിൽ ചെലവ് താങ്ങാനാവുന്നില്ല; തെക്കുകിഴക്കന്‍ ഏഷ്യ ലാഭകരം
  • ഗോവയേക്കാള്‍ ലാഭകരം വിയറ്റ്‌നാമെന്ന് വിലയിരുത്തല്‍
  • ഇന്ത്യയിലെ ഉയര്‍ന്ന വാടകനിരക്ക് സഞ്ചാരികളെ പലസ്ഥലങ്ങളും ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നു

Update: 2023-12-21 10:36 GMT

ആഗോളതലത്തില്‍ വിനോദസഞ്ചാരം ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണ്. പല രാജ്യങ്ങളുടെയും പ്രധാന വരുമാനമാര്‍ഗം തന്നെ ഇന്ന് ടൂറിസമാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി രാജ്യങ്ങള്‍ ഇന്ന് പരസ്പരം മത്സരിക്കുകയും ചെയ്യുന്നുണ്ട.് നമ്മുടെ രാജ്യവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

എന്നാല്‍ പല സ്ഥലങ്ങളിലും എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് സാമ്പത്തികമായി താങ്ങാനാവാത്ത സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ സ്വാഭാവികവായും ഡെസ്റ്റിനേഷനുകളില്‍ പലരും മാറ്റം വരുത്തുന്നു. അങ്ങനെ ഉയര്‍ന്നുവന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം.

ടൂറിസം രംഗത്ത് ഹാനോയ് ഇന്ന് സ്വപ്‌നതുല്യമായ വളര്‍ച്ചയാണ് നേടുന്നത്. യാത്രികര്‍ അഭിപ്രായപ്പെടുന്നതനുസരിച്ച് ഇന്ന് ഗോവയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം വിയറ്റ്‌നാമിലേക്ക് യാത്ര ചെയ്യുന്നതാണ് എന്നാണ്. വശ്യതയുള്ള പ്രകൃതിയും അവരുടെ ആതിഥ്യ മര്യാദയും ഭക്ഷണവും കുറഞ്ഞ നിരക്കിലുള്ള മികച്ച താമസ സൗകര്യവുമെല്ലാം അവരെ വേറിട്ടതാക്കുന്നു.

വിയറ്റ്നാം പുതിയ തായ്ലന്‍ഡായി 

ഇന്ന് തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കൂടാതെ നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഗോവയെക്കാള്‍ ഈ രാജ്യം തിരഞ്ഞെടുക്കുന്നു ഇത് അതിമനോഹരമായ ബീച്ചുകള്‍ക്കും രാത്രി ജീവിതത്തിനും പേരുകേട്ടതുമാണ്. വിയറ്റ്നാം, തായ്ലന്‍ഡ്, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഗോവ സന്ദര്‍ശിക്കുന്നതിന് പകരം യാത്ര ചെയ്യുന്നവരുടെ പുതിയ പ്രവണതയെക്കുറിച്ച് പുതിയ ചര്‍ച്ച തന്നെ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

ഉയര്‍ന്ന വാടക നിരക്ക് കാരണം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ഇന്ത്യക്ക് നഷ്ടപ്പെടുകയാണെന്നാണ് പൊതുവായ അഭിപ്രായം. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ വില വര്‍ധന ഹോട്ടല്‍ വിലകള്‍ ഉയര്‍ത്താന്‍ കാരണമായി. വിയറ്റ്നാം പുതിയ തായ്ലന്‍ഡായി മാറിയതായി ഫണ്ട് മാനേജരായവിരാജ് മേത്ത അഭിപ്രായപ്പെടുന്നു.

നേരിട്ടുള്ള ഫ്‌ളൈറ്റുകളും മിതമായ വിലയില്‍ തങ്ങാനാവുന്ന ഹോട്ടലുകളും ഈ രാജ്യങ്ങളില്‍ ലഭ്യമാകുന്നു. അതിനാല്‍ ഈ മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും സാധാരണക്കാർക്ക് പോലും താങ്ങാനാവുന്നതാകുന്നു. ഗോവയെക്കാള്‍ ഹാനോയി, ബാലി എന്നിവിടങ്ങളിലേക്ക് പോകുന്നത് ചെലവുകുറഞ്ഞ തീരുമാനമാണ് എന്ന് മേത്ത അടിയവരയിട്ട് പറയുന്നു. ഇത് വിചത്രമാണെന്നും ഇതിന് പരിഹാരമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

''അടിസ്ഥാനപരമായി നിങ്ങള്‍ക്ക് മികച്ച 8-10 നഗരങ്ങളിലേക്കും വൃത്തിയുള്ള അന്തരീക്ഷമുള്ള വിലകുറഞ്ഞ ഹോട്ടലുകളുള്ള നഗരങ്ങളിലേക്കും നേരിട്ട് ഫ്‌ളൈറ്റ് കണക്ഷനുകള്‍ ലഭിക്കും,'' മേത്ത പറഞ്ഞു.

5.6 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകർ 

ഈ വര്‍ഷം മെയ്മാസം മുതല്‍ വിയറ്റ്‌നാമിലെ സ്ഥലങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചുള്ള തിരയല്‍ അതിവേഗം  വര്‍ധിച്ചുവരികയാണ്. ഈ കണക്കില്‍ അവര്‍ ഇന്ന് 11-ാം സ്ഥാനത്താണ്.

വിയറ്റ്‌നാമിലെ വിനോദസഞ്ചാരത്തെക്കുറിച്ചുള്ള തിരയലിന്റെ ഏറ്റവും വലിയ ഉറവിടങ്ങള്‍ യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഇന്ത്യ, തായ്ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവിടങ്ങളില്‍നിന്നാണ്.

ഈ വര്‍ഷം ആദ്യ പകുതിയില്‍ രാജ്യം ഏകദേശം 5.6 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരെ രാജ്യം സ്വാഗതം ചെയ്തതായി വിയറ്റ്‌നാം നാഷണല്‍ അതോറിറ്റി ഓഫ് ടൂറിസം പറയുന്നു. ഇത് കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് 2019 ല്‍ രേഖപ്പെടുത്തിയ കണക്കിന്റെ 66 ശതമാനം വരും. അതായത് ഹാനോയില്‍ ചൂറിസം അതിവേഗം കോവിഡിനുമുമ്പുള്ള അവസ്ഥയിലേക്ക് എത്തുകയാണ്.

ബാലി, ഹനോയ്, ഫുക്കറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിനേക്കാള്‍ ഗോവ 2.5 മടങ്ങ് ചെലവേറിയതാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.

2023-ലെ ട്രിപ്പ് അഡൈ്വസറിന്റെ 'ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്' റാങ്കിംഗില്‍ ബാലി രണ്ടാം സ്ഥാനത്തെത്തി. ആദ്യ പത്ത് ലക്ഷ്യസ്ഥാനങ്ങളിലെ തെക്കുകിഴക്കന്‍ ഏഷ്യന്‍ നഗരം ബാലി മാത്രമായിരുന്നു. അമിത വിനോദസഞ്ചാരം കാരണം ഗോവ വളരെ ചെലവേറിയതായി മാറി എന്നാണ് പൊതുവേയുള്ള അഭിപ്രായം.

Tags:    

Similar News