KSRTC ഡബിൾ ഡക്കർ ബസിൽ തിരുവനന്തപുരം ചുറ്റാം, ചെലവ് വെറും 100 രൂപ

  • ഓപ്പൺ ഡക്ക് സർവീസ് ഇന്ത്യയിൽതന്നെ ആദ്യമായാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ് ആരംഭിച്ചിരിക്കുന്നത്
  • ബസിൽ ചാർട്ടേർഡ് ട്രിപ്പ് സേവനവും ലഭ്യമാണ്

Update: 2024-03-09 10:38 GMT

 കുറഞ്ഞ ചെലവിൽ തിരുവനന്തപുരം നഗരം കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി.

വിദേശ രാജ്യങ്ങളിൽ ഹിറ്റായ,ഓപ്പൺ ഡക്ക് സർവീസ് ഇന്ത്യയിൽതന്നെ ആദ്യമായാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ് ആരംഭിച്ചിരിക്കുന്നത്.

 വിനോദസഞ്ചാരികൾക്കും  നഗരക്കാഴ്ചകൾ ആസ്വദിക്കാനുമായി എത്തുന്നവർക്കും മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.

ഒരാൾക്ക് ഒരു യാത്രക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.  300 രൂപയുടെ  ടിക്കറ്റും ലഭ്യമാണ്.

300 രൂപ ടിക്കറ്റ് ഉപയോഗിച്ച് ഒരു ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്ത് ഇടയ്ക്കുള്ള സ്ഥലങ്ങളിൽ ഇറങ്ങി അവിടത്തെ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച ശേഷം അടുത്ത് വരുന്ന ഓപ്പൺ ഡബിൾഡക്കർ ബസിൽ യാത്ര തുടരാവുന്നതാണ്. നഗരത്തിലെ മ്യൂസിയം, ചിൽഡ്രൻസ് പാർക്ക്, ശംഖുമുഖം, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ച്  യാത്ര ചെയ്യുവാനുള്ള അവസരം ഈ ടിക്കറ്റിലൂടെ സഞ്ചാരികൾക്ക് ലഭിക്കും.

  രാവിലെ 8 മണിക്കും 9 മണിക്കുമായി കിഴക്കേകോട്ടയിൽ നോർത്ത് ബസ്റ്റാന്റിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളാണ്‌  സർവീസ് ആരംഭിച്ചിരിക്കുന്നത്.

കിഴക്കേകോട്ട - സെക്രട്ടറിയേറ്റ് - VJT ഹാൾ - കേരള യൂണിവേഴ്സിറ്റി - എംഎൽഎ ഹോസ്റ്റൽ - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം - നിയമസഭാ മന്ദിരം - LM S ചർച്ച് - മ്യൂസിയം - കനകക്കുന്ന് - വെള്ളയമ്പലം - കവടിയാർ എത്തുകയും തിരികെ രാജ്ഭവൻ, മാനവീയം വീഥി ചിൽഡ്രൻസ് പാർക്ക്, ഫൈൻ ആർട്ട്സ് കോളേജ് ,സെൻറ് ജോസഫ് ചർച്ച്, ചാക്ക, എയര്‍പോര്‍ട്ട്, ശംഖുമുഖം ബൈപ്പാസ് - ലുലു മാള്‍ എത്തി തിരിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുന്ന രീതിയിലാണ് യാത്ര.

ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന് ചാർട്ടേർഡ് ട്രിപ്പ് സേവനവും ലഭ്യമാണ്.

വെഡ്ഡിങ് ഷൂട്ട്, ബർത്ത് ഡേ പാർട്ടി, ഫിലിം ഷൂട്ടിങ്, പരസ്യം, എന്നിവയ്ക്കായും  നാലു മണിക്കൂർ, എട്ടു മണിക്കൂർ 12 മണിക്കൂർ 16 മണിക്കൂർ പാക്കേജുകളായും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9188619378 എന്ന നമ്പറിൽ ബന്ധപ്പെടാം.





Tags:    

Similar News