ബുട്ടീക് പ്രോപ്പര്‍ട്ടീസ് റിയല്‍റ്റി രംഗത്തെ പുതിയ താരോദയം

  • ആഡംബരവും സ്വകാര്യതയും ഒരേപോലെ അനുഭവയോഗ്യം.
  • ബോളവുഡ് താരങ്ങളും അതിസമ്പന്നരും പ്രധാന പ്രയോജകര്‍.
  • സ്വകാര്യ ജെറ്റ് സേവനങ്ങള്‍ വരെ

Update: 2024-03-19 11:00 GMT

രാജ്യത്ത് ബുട്ടീക് പ്രോപ്പര്‍ട്ടീസിന് പ്രിയമേറുന്നു. സാധാരണ ഹോട്ടലുകളേക്കാള്‍ കൂടുതല്‍ വ്യക്തിഗത സേവനം നല്‍കുന്ന വളരെ ചുരുക്കം റൂമുകളുള്ള ഹോട്ടലുകളാണ് ബുട്ടീക് ഹോട്ടലുകള്‍ അഥവാ ബുട്ടീക് പ്രോപ്പര്‍ട്ടീസ്. ഗോവ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അതിസമ്പന്നര്‍ ബുട്ടീക് പ്രോപ്പര്‍ട്ടികള്‍ റിസര്‍വ് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. പാര്‍ട്ടികള്‍ക്കും, കൂടിച്ചേരലുകള്‍ക്കും മറ്റ് അവധി ആഘോഷങ്ങള്‍ക്കും സമ്പന്നര്‍ തിരഞ്ഞടുക്കുന്നത് ഇതത്രം ബുട്ടീക് പ്രോപ്പര്‍ട്ടികളാണ്.

ട്രാവല്‍ ഇന്‍ഡസ്ട്രിയിലെ വിദഗ്ധരും പ്രോപ്പര്‍ട്ടി ഉടമകളും പറയുന്നതനുസരിച്ച്, ഒരു രാത്രിക്ക് മൂന്ന് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വിലയുള്ള ബോട്ടിക് പ്രോപ്പര്‍ട്ടികള്‍ ബള്‍ക്കായി ബുക്ക് ചെയ്യുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. ചിലര്‍ ഗ്രൂപ്പ് യാത്രകള്‍ക്കായി സ്വകാര്യ ചാര്‍ട്ടറുകള്‍ പോലും ഉപയോഗിക്കുന്നുണ്ട്.

ആഡംബരത്തിന് മുന്‍ഗണന നല്‍കുന്ന അതിസമ്പന്നരായവരാണ് പ്രധാന പ്രയോജകര്‍. നീണ്ട വാരാന്ത്യങ്ങള്‍ മാത്രമല്ല. വര്‍ഷം മുഴുവനും ഈ പ്രണത കാണുന്നുണ്ടെന്നാണ് ബുട്ടീക് ഹോട്ടല്‍ നടത്തുന്ന ആഡംബര ഹോസ്പിറ്റാലിറ്റി ശൃംഖലയായ പോസ്റ്റ്കാര്‍ഡിന്റെ സ്ഥാപകനും സിഇഒയുമായ കപില്‍ ചോപ്ര പറഞ്ഞു.

ബോളിവുഡ് സെലിബ്രേറ്റികള്‍, സ്വകാര്യ ഇക്വിറ്റി നിക്ഷേപകര്‍, റിയലെസ്റ്റേറ്റ് ഉടമകള്‍, ഒന്നാനിര -രണ്ടാം നിര നഗരങ്ങളിലെ സമ്പന്നര്‍ എന്നിവരാണ് കൂടുതല്‍ ബുട്ടീക് പ്രോപ്പര്‍ട്ടികള്‍ തിരഞ്ഞെടുക്കുന്നത്. സാധാരണഗതിയില്‍ റൂം നിരക്ക് മൊത്തം ബില്ലിന്റെ 80 ശതമാനം വരും. ബാക്കിയുള്ള 20 ശതമാനം ഭക്ഷണ പാനീയങ്ങള്‍ക്കുള്ള നിരക്കാണ്. മാത്രമല്ല ചില അതിഥികള്‍ സ്വകാര്യ ജെറ്റ് സേവനങ്ങളും മുന്‍ നിര ആഡംബര കാറുകളും ഉപയോഗപ്പെടുത്താറുണ്ടെന്ന് വിവിധ ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

Tags:    

Similar News